സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; ചെന്നൈയില്‍ അടിയന്തരമായി വിമാനമിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മുംബൈയില്‍നിന്ന് തായ്ലന്‍ഡിലെ ഫുക്കറ്റിലേക്ക് പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് ബോംബ് ഭീഷണി. ഇതേ തുടര്‍ന്നു വിമാനം ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. 182 യാത്രക്കാരാണ് 6C 1089 വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ ശുചിമുറിയില്‍ ബോംബുണ്ടെന്നും യാത്രയ്ക്കിടെ വിമാനം പൊട്ടിത്തെറിക്കുമെന്നും അജ്ഞാതന്‍ മുംബൈ വിമാനത്താവളത്തില്‍ ഫോണില്‍ ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം വിമാനം ചെന്നൈയുടെ വ്യോമപരിധിയില്‍ ഉണ്ടായിരുന്നു.

ഇതോടെ, രാത്രി 7.20നു വിമാനം സുരക്ഷിതമായി ചെന്നൈയില്‍ ഇറക്കിയശേഷം എല്ലാ യാത്രക്കാരെയും ഒഴിപ്പിച്ചു. തുടര്‍ന്നു ബോംബ് സ്‌ക്വാഡ് അടക്കം തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. പൂര്‍ണ്ണ പരിശോധനയ്ക്കു ശേഷം വിമാനം പുലര്‍ച്ചെ 3.34ന് വിമാനം ചെന്നൈയില്‍നിന്ന് തായ്ലന്‍ഡിലേക്കു തിരിച്ചു. തായ്ലന്‍ഡ് സമയം 8.07ന് വിമാനം ലാന്‍ഡ് സുരക്ഷിതമായി ചെയ്തു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.