ഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ചു സ്‌കൂളുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളുകളില്‍ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുകയാണ്.
ഈ മാസം 18നാണ് അവസാനമായി സ്‌കൂളില്‍ ബോംബ് ഭീഷണിയുണ്ടാകുന്നത്. ഡല്‍ഹി പബ്ലിക് സ്‌കൂള്‍, ഡല്‍ഹി കോണ്‍വെന്റ് സ്‌കൂള്‍, ശ്രീറാം വേള്‍ഡ് സ്‌കൂള്‍, ദ്വാരക പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. അന്ന് ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.






