എറണാകുളം: വടക്കേക്കരയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നും മനുഷ്യ അസ്ഥികളും തലയോട്ടിയും കണ്ടെത്തി. അണ്ടിപ്പിള്ളിക്കാവ് ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള കാട് മൂടിയ പ്രദേശത്തുനിന്നാണ് കണ്ടെത്തിയത്.
കണ്ടെത്തിയ അവശിഷ്ടങ്ങൾക്ക് രണ്ടുമാസത്തിലേറെ പഴക്കമുണ്ടെന്നാണ‍് പ്രാഥമിക വിലയിരുത്തൽ. വിവരമെത്തിച്ചതോടെ ഫോറൻസിക് സംഘംയും വടക്കേക്കര പൊലീസ് സംഘവും സ്ഥലത്തെത്തി പരിശേധന നടത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി വിശദമായ പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.






