കോഴിക്കോട് : കേരള അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ കുന്ദമംഗലം ബ്ലോക്ക് കൺവെൻഷൻ പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജൻ കല്ലേരി അധ്യക്ഷനായി.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫൈസൽ, ഗിരീഷ് കുമാർ, ഷാനു പ്രസാദ്, അജയൻ, അനീഷ്, ജിനീഷ്, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കമ്മറ്റി ഓഫീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.




