ചെന്നൈ: സഞ്ജുവും ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ആവേശം വാനോളമെത്തിക്കാന്‍ സിഎസ്‌കെയും കൂട്ടിനുണ്ട്. വ്യാഴാഴ്ച ചെന്നൈയിലെ പരിശീലന ക്യാമ്പില്‍ എത്തിയ സഞ്ജു ധോണിയുമായി സംസാരിക്കുന്ന വീഡിയോ സിഎസ്‌കെ പങ്കുവെച്ചിരിക്കുകയാണ്.
നിമിഷങ്ങള്‍ക്കകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ‘ഐപിഎല്ലില്‍ മുന്‍പും എം എസ് ധോണിയെ കണ്ടിട്ടുണ്ടെങ്കിലും എപ്പോഴും വലിയൊരു ജനക്കൂട്ടത്തിന് നടുവിലായിരുന്നു അദ്ദേഹം. ഒരിക്കലെങ്കിലും അദ്ദേഹത്തെ തനിച്ച് അടുത്ത് കിട്ടണം എന്നത് വലിയൊരു സ്വപ്‌നമായിരുന്നു എന്ന് സഞ്ജു പറയുന്നു.
ഐപിഎല്ലില്‍ സിഎസ്‌കെയുടെ ആദ്യ മത്സരം മാര്‍ച്ച് 30ന് ഗുവാഹത്തിയില്‍ വെച്ച് സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ്.






