എറണാകുളം: എറണാകുളം പൈങ്ങോട്ടൂരിൽ വിദ്യാർഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. സഹവിദ്യാർഥികളാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാല് പേര്‍ ചേർന്നാണ് മറ്റൊരു വിദ്യാർഥിയെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കിയതെന്നാണ് വിവരം.കഴിഞ്ഞ 14ന് ആണ് സംഭവം.
ക്രൂരമായി മര്‍ദ്ദനമേറ്റതിന് പിന്നാലെ പൊത്താനിക്കാട് പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടക്കം മൊഴി എടുത്തിരുന്ന പോലീസ്.സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.










