Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യൻ അതിർത്തിയിൽ രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പേരെ ബിഎസ്എഫ് വെടിവെച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

അതിർത്തിയിൽ സംശയാസ്പദമായ രീതിയിൽ രണ്ട് പേർ നീങ്ങുന്നത് ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവരോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും മുന്നറിയിപ്പ് അവഗണിച്ച് ഇന്ത്യൻ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് ബിഎസ്എഫ് വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഇരുവരും കൊല്ലപ്പെട്ടു. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പഞ്ചാബ് പൊലീസിന് കൈമാറി.

ഇവർ ആരാണെന്നും എന്തിനാണ് അതിർത്തി കടക്കാൻ ശ്രമിച്ചതെന്നും കണ്ടെത്താൻ ബിഎസ്എഫും പഞ്ചാബ് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്സും തമ്മിൽ കൂടിക്കാഴ്ച നടക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix