കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെട്ടിടത്തിന്റെ ഭാഗം തകർന്നുവീണ് അപകടം. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോ എന്നറിയാൻ രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നു.
പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടത്തിൽ ആളപായമില്ലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് റെയിൽവേ അധികൃതരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.











