Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയിൽ സമയ ക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിൽ സംഘർഷം: നടുറോഡിൽ മാരകായുധങ്ങളുമായി ഏറ്റുമുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാർ നടുറോഡിൽ തമ്മിലടിച്ചു. സമയ ക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് മാരകായുധങ്ങളുമായി ഏറ്റുമുട്ടാൻ കാരണമായത്. ബസിന്റെ ചില്ലും അടിച്ച് തകർത്തു. പുളിക്കൽ, കിസ്മത്ത് എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. കമ്പിവടിയും വാക്കത്തിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. നഗരത്തിലെ തിരക്കേറിയ റോഡിലായിരുന്നു സംഘർഷം.

സംഘർഷത്തിനിടെ പറവൂരിൽനിന്നു വന്ന ബസിന്റെ ചില്ലും അടിച്ചു തകർത്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ കേസെടുക്കുമെന്ന് എളമക്കര പോലീസ് അറിയിച്ചു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം നഗരത്തിലെ പതിവ് കാഴ്ച്ചയാണ്.

Greeshma Celine Benny

Advertisement
WhiteswanTV Footer