തിരുവനന്തപുരം: ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ ന്യായീകരിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ഗോപാലകൃഷ്ണന്‍ ചോദിച്ചത്. ചിലരുടെ അഭിപ്രായം അത് വര്‍ഗീയ പ്രസംഗം ആണെന്നാണ്. ഗോപാലകൃഷ്ണന്റെ ചോദ്യത്തില്‍ എന്താണ് തെറ്റെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
മതമാണ് മതമാണ് പ്രശ്‌നം എന്ന് കെ എം ഷാജി പറയുന്നതില്‍ തെറ്റില്ലേ?. ബിജെപി പറഞ്ഞാല്‍ അതു വര്‍ഗീയതയാകും. മറ്റാരെങ്കിലും മതമാണ് മതമാണ് പ്രശ്‌നം എന്ന് പറയുമ്പോള്‍ എന്താണ് ആരും ഒന്നും പറയാത്തത്. വത്തിക്കാനില്‍ മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ക്ക് സെനറ്ററാകാന്‍ കഴിയുമോ? മക്കയില്‍ ഒരു ഹിന്ദു ജനപ്രതിനിധിയാകുമോ? വിശ്വാസി ആയ ഒരു എംഎല്‍എ വന്നാല്‍ എന്താണ് പ്രശ്‌നം എന്നല്ലേ ഗോപാലകൃഷ്ണന്‍ ചോദിച്ചത്. അതെങ്ങനെയാണ് വിദ്വേഷ പരാമര്‍ശമാകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.






