ചെന്നൈ: രോഗിയെ ചികിത്സിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കാര്‍ഡിയാക് സര്ജന് കുഴഞ്ഞുവീണ് മരിച്ചു. സവീത മെഡിക്കല്‍ കോളേജിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് സര്‍ജനായ ഡോ. ഗ്രാഡ്ലിന് റോയ്(39) ആണ് മരിച്ചത്. സിപിആര്‍, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി, ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ്, ഇസിഎംഒ എന്നിവ നല്‍കിയെങ്കിലും ഡോക്ടറുടെ ജീവന് രക്ഷിക്കാനായില്ല.






