തിരുവനന്തപുരം: വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് വീണ്ടും തിരിച്ചടി. കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കേസിൽ കോടതിയലക്ഷ്യ നടപടി നേരിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കൂടാതെ, സിംഗിൾ ബെഞ്ചിന് മുൻപാകെ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. കശുവണ്ടി വികസന കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് ഈ നടപടി ഉണ്ടായത്.





