ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിരോധനമേര്‍പ്പെടുത്തുന്ന നിയമവുമായി ബ്രിട്ടന്‍. ഇതോടെ കുട്ടികൾക്ക് സോഷ്യൽമീഡിയ വിലക്കുന്ന നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. ഓസ്ട്രിയ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയാണ് നേരത്തെ ഇത്തരം നിയമം കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ ചതിക്കുഴിയില്‍ നിന്നും കുട്ടികളെ സംരക്ഷിച്ച് അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഇത്തരമൊരു നടപടിയെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. മൂന്ന് മാസത്തോളം പഠനങ്ങള്‍ നടത്തിയ ശേഷമായിരുന്നു ഈ തീരുമാനമെന്നും വരുന്ന മാസങ്ങളില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുമെന്നുമാണ് അറിയിപ്പ്.
ലോകത്തില്‍ ആദ്യമായി സോഷ്യമീഡിയ മുഴുവനായി ബാന്‍ ചെയ്ത രാജ്യമാണ് ഓസ്‌ട്രേലിയ. 2025 ഡിസംബറിലാണ് ടിക്ക് ടോക്ക്, സ്‌നാപ്പ് ചാറ്റ്, യൂട്യൂബ്, റെഡിറ്റ്, എക്‌സ്, ത്രെഡ്, ഇന്‍സ്റ്റ?ഗ്രാം, ഫെയ്‌സ്ബുക്ക്, ട്വിച്ച്, കിക്ക് തുടങ്ങിയ ആപ്പുകള്‍ക്ക് ഓസ്‌ട്രേലിയ നിരോധനമേര്‍പ്പെടുത്തിയത്. അതേ പാത പിന്തുടർന്ന് അതേ പ്രായക്കാര്‍ക്ക് തന്നെയാണ് നിലവില്‍ ബ്രിട്ടനും നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.





