വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: കിളിമാനൂരിൽ വൃദ്ധനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പാറശാല എസ്‌എച്ച്‌ഒ അനിൽകുമാറിന് സസ്‌പെൻഷൻ. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറിന്റേതാണ് നടപടി. കഴിഞ്ഞ ദിവസം അനിൽകുമാറിന്റെ വാഹനമിടിച്ച് വയോധികൻ മരിച്ചിരുന്നു. ഇതേ തുടർന്ന് ശേഷം വാഹനം നിർത്താതെ പോയ അനിൽകുമാർ നിലവിൽ ഒളിവിലാണ്. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയി എന്നീ കുറ്റങ്ങൾക്കാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അനിൽകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെയാണ് അനിൽകുമാർ ഒളിവിൽ പോയത്. കഴിഞ്ഞ ഏഴാം തീയതിയാണ് […]
Read more

