Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ദുരന്തവാർത്ത എത്തിയത് ക്ഷണക്കത്ത് അടിക്കുന്നതിനിടെ; കല്യാണസാരി അണിയിച്ച് പൊതുദർശനം

കുന്നത്തൂർ: നവവധുവായി അണിഞ്ഞൊരുങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നാടിന്റെ ദുഃഖം കണ്ണീരായി കവിഞ്ഞൊഴുകിയ അന്തരീക്ഷത്തിൽ അഞ്ജനയ്ക്ക് യാത്രാമൊഴി. ഇ​ന്ന​ലെ രാ​വി​ലെ കൊല്ലം ഭ​ര​ണി​ക്കാ​വ് ഊ​ക്കൻ മു​ക്കി​ന് സ​മീ​പം സ്കൂട്ടർ അപകടത്തിലായിരുന്നു അഞ്ജനയുടെ (25)ദാരുണാന്ത്യം. സ്കൂട്ടറിൽ ബാങ്കിലേക്ക് പോകവേ സ്കൂൾ ബസ് ഇടിച്ച് വീണ്, സ്വകാര്യബസ് തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തൊ​ടി​യൂർ നോർ​ത്ത് ശാ​ര​ദാ​ല​യ​ത്തിൽ കോൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന പ​രേ​ത​നാ​യ എ​സ്.ബി. മോ​ഹ​ന​ന്റെ​യും തൊ​ടി​യൂർ മുൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​വും തൊ​ടി​യൂർ സർ​വീ​സ് സ​ഹകരണ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​മാ​യ അ​ജി​ത​യു​ടെ​യും ര​ണ്ടു പെൺ​മ​ക്ക​ളിൽ ഇ​ള​യ​വ​ളാ​യി​രു​ന്നു അ​ഞ്​ജ​ന. […]
Read more

സ്കൂട്ടർ ബസ്സിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

കൊല്ലം: കൊല്ലം- തേനി ദേശീയപാതയില്‍ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കന്‍മുക്ക് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്‌കൂട്ടര്‍ യാത്രക്കാരിയായ തൊടിയൂര്‍ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സര്‍വീസ് സഹകരണ […]
Read more

കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. നഴ്സിങ് പഠനത്തിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി. തിങ്കളാഴ്‌ച വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. സേലത്ത് രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് […]
Read more

ഓണാഘോഷം കഴിഞ്ഞ് മടങ്ങാനിരിക്കെ ബൈക്ക് അപകടം,എയറോനോട്ടിക്കൽ എഞ്ചിനീയർക്ക് ദാരുണാന്ത്യം

കാസർകോട്: ഇരിയണ്ണിക്ക് സമീപമുള്ള മഞ്ഞക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം. ബെത്തൂർപാറയിലെ തീർത്ഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. ബംഗളൂരു വിമാനത്താവളത്തിലെ എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്നു ജിതേഷ്. ഉച്ചയ്ക്ക് 2.30 ഓടെ ബോവിക്കാനത്ത് നിന്ന് ബേത്തൂർപാറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്. മഞ്ചക്കൽ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിതേഷിന്റെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയിൽ തട്ടുകയും തുടർന്ന് ബസ് സ്റ്റാൻഡിന്റെ തൂണിൽ ഇടിച്ചത് . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ […]
Read more

ബൊലേറോയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

വയനാട്: വയനാട് കൽപറ്റ പനമരത്തിനടുത്ത അഞ്ചുകുന്നിലുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. ബൊലേറോ ജീപ്പും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മേപ്പാടി റിപ്പണ്‍ സ്വദേശി അരിക്കോടന്‍ നൂറുദ്ധീന്‍ (44) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതര പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം നാല് മണിയോടെ അഞ്ചുകുന്ന് ഡോക്ടര്‍ പടിയിലായിരുന്നു അപകടം. മാനന്തവാടി ഭാഗത്തേക്ക് പോയ ബൊലോറൊ ജീപ്പും പനമരം ഭാഗത്തേക്ക് വന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പെട്ടത്. നൂറുദ്ദീന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് […]
Read more

കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

തിരുവനന്തപുരം: കിണറ്റിൽ വീണ വീട്ടമ്മക്ക് രക്ഷകരായി ഫയർഫോഴ്സ്. വിഴിഞ്ഞം മുല്ലൂർ മേലേ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്‍റെ ഭാര്യ ശാലിനി(36) ആണ് തിങ്കളാഴ്ച കാൽവഴുതി വീട്ടുമുറ്റത്തെ 35 അടി താഴ്‌ചയുള്ള കിണറിനുള്ളിൽ വീണത്. കയറിൽ കുരുങ്ങി കിടന്ന യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും കഴിയാത്തതിനാൽ വിഴിഞ്ഞം ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്‌റ്റേഷൻ ഓഫിസർ പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ‌ ഓഫിസർ ബിനുകുമാർ കിണറ്റിലിറങ്ങി വലയുടെ സഹായത്താൽ വീട്ടമ്മയെ രക്ഷപ്പെടുത്തി. കൈക്ക് പൊട്ടലുണ്ടായ യുവതിയെ പിന്നാലെ ആശുപത്രിയിലെത്തിച്ചു. […]
Read more

കാൽനട യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ മധ്യവയസ്‌കൻ മരിച്ചു. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു (59) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്. ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ബാബു. ഈ സമയത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിക്കൂടി ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്‌കരിച്ചു
Read more

റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു; സംഭവം കാസർഗോഡ്

കാസർഗോഡ്: ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51-കാരി മരിച്ചു. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരക്കാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു

കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പൂനൂ‌ർ ഇമ്മിണികുന്നുമ്മൽ സ്വദേശി സുബൈർ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ പച്ചക്കറിച്ചാക്കുമായി റോഡുമുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. താമരശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് സുബൈറിനെ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. കർണാടകയിൽ നിന്ന് പച്ചക്കറി […]
Read more

ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്​റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും പൂർണമായും തകർന്നു. തേവലക്കര സ്വദേശി പ്രിൻസ് തോമസും (44) കുടുംബവും സഞ്ചരിച്ച ഥാർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പ്രിൻസും മക്കളായ അതുൽ (14), അൽക്ക […]
Read more

Recent News

Advertisement
WhiteswanTV Footer