Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് അപകടത്തിൽപ്പെട്ടത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയടുത്തായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ […]
Read more

പാലക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കസബ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെയും ലോറിയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

ഡ്രൈവറെ ബസ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവര്‍ നാരായണൻ (64) നാണ് മരിച്ചത്. വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടർന്ന് മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ ഡ്രൈവര്‍ നാരായണനെ മരിച്ച നിലയിൽ കണ്ടത്.
Read more

നോവായി രഞ്ജിത; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. രഞ്ജിതയുടെ ഇളയ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ച് അറിയാൻ ഡിഎൻഎ പരിശോധന അനിവാര്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് വ്യാഴാഴ്ച വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു. വിദേശത്തുള്ള രഞ്ജിതയുടെ മൂത്ത സഹോദരൻ ഇന്ന് നാട്ടിൽ എത്തും. രണ്ട് മക്കളും രോഗിയായ അമ്മയുമാണ് വീട്ടിൽ […]
Read more

കനത്ത മഴ; ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു

തൃശൂർ: കനത്ത മഴയെത്തുടർന്ന് തൃശൂരിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മരം വീണു. പുതുശേരി– പഴുന്നാന റോ‍ഡിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് മുകളിലേക്കാണ് റോഡരികിലെ മരം കടപുഴകി വീണത്. അപകടത്തിൽ ആർക്കും പരുക്കില്ല. ഇന്നലെ രാവിലെ 10ന് പുതുശേരി ശിവ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തൃശൂർ–കുറ്റിപ്പുറം പാതയുടെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുത്ത ഇകെകെ കമ്പനിയുടെ ടോറസ് ലോറിയിലേക്കാണ് മരം വീണത്. ചേലക്കരയിലേക്ക് മെറ്റൽ എടുക്കാൻ പോകുമ്പോഴായിരുന്നു സംഭവം. അപകടത്തെ തുടർന്ന് മേഖലയിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. […]
Read more

വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തേജസ്വി യാദവ്

ബീഹാർ: വൈശാലിയിൽ പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിൽ വാഹനവ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറി അപകടം. തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആ‍ർജെഡി നേതാവും ബിഹാറിലെ പ്രതിപക്ഷ നേതാവുമായി തേജസ്വി യാദവ്. മാധേപുരയിൽ നിന്ന് പട്നയിലേക്ക് ഒരു പരിപാടി കഴിഞ്ഞ് തിരികെ വരുന്നതിനിടയിലാണ് ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വിയുടെ വാഹന വ്യൂഹത്തിലേക്ക് ട്രെക്ക് ഇടിച്ച് കയറിയത്. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ തേജസ്വി രക്ഷപ്പെട്ടെങ്കിലും സുരക്ഷാ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥ‍ർക്ക് അപകടത്തിൽ പരിക്കേറ്റു. വൈശാലി ജില്ലയിൽ ഗോരൗലിന് സമീപത്തായി ദേശീയ […]
Read more

ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: ടൂറിസ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴം രാവിലെ 3ന് പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം.
Read more

നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞ് വിദ്യാർഥി മരിച്ചു; സംഭവം കോട്ടയത്ത്

പള്ളിക്കത്തോട്: നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറി‍ഞ്ഞു വിദ്യാർഥി മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന മാതാപിതാക്കളെയും ഡ്രൈവറെയും രക്ഷപ്പെടുത്തി. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണു മരിച്ചത്. ബുധൻ രാത്രി 8.15ന് ആണ് അപകടം. ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തു ഹോസ്റ്റലിലാക്കിയ ശേഷം വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം നടന്നത്. പള്ളിക്കത്തോടിനു സമീപം ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണു കാർ […]
Read more

സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കൈതപ്പൊയിലില്‍ നടന്ന വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിയായാണ് മരിച്ചത്. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി ( 55) ആണ് അപകടത്തിൽപെട്ടത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീഴുകയായിരുന്നു.നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer