പാലത്തിൽ നിന്ന് കാര്‍ പുഴയിലേക്ക് തലകീഴായി മറിഞ്ഞു
കോഴിക്കോട്: മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തിയിലെ, അപകടം പതിയിരിക്കുന്ന പനമ്പിലാവ് പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിഞ്ഞു. വണ്ടിയിലുണ്ടായിരുന്നവർ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ മലപ്പുറം കടുങ്ങല്ലൂര്‍ സ്വദേശികള്‍ സഞ്ചരിച്ച ടാറ്റ ഇവി കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. മലപ്പുറം – കോഴിക്കോട് ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന, വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള പ്രധാന പാതയാണിത്. 34 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആവശ്യത്തിന് വീതിയില്ലാത്തതും കൈവരികള്‍ സ്ഥാപിക്കാത്തതും ഇതുവഴിയുള്ള യാത്ര […]
Read more