Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; സംഭവം ഒറ്റപ്പാലത്ത്

പാലക്കാട്: ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏതാണ്ട് 40 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സംഭവം നടന്നത്. ഒറ്റപ്പാലം വെള്ളിയാട് റെയിൽവേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടത്. ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹം. കണ്ടെത്തിയ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവം; ഇന്ന് എംവിഡി പരിശോധന

കൊച്ചി: കൊച്ചിയിൽ റേഞ്ച് റോവർ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പിൻ്റെ പരിശോധന തുടരുന്നു. കാർ ലോറിയിൽ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും. കാർ പിന്നിലോട്ട് ഇറക്കിയപ്പോൾ നിയന്ത്രണം നഷ്ടമായെന്ന് എംവിഡി പറയുന്നു. കാറിന്റെ ടയർ പൊട്ടിയിട്ടും പിന്നോട്ട് അതിവേഗം കുതിച്ചു. പിന്നിൽ ഇടിച്ചു നിന്ന കാർ ഓഫ് ആയിരുന്നു. പിന്നീട് സ്റ്റാർട്ട് ആക്കിയപ്പോൾ അതിവേഗം മുന്നോട്ട് കുതിച്ചു പോസ്റ്റിൽ ഇടിച്ച് നിന്നുവെന്നും എംവിഡി വിശദീകരിച്ചു. കാർ പുറത്തിറക്കുന്നതിനിടെ […]
Read more

ഗൂഗിൾ മാപ്പ് പണിപറ്റിച്ചു, പുന്നമടയിലേക്ക് പോകവേ ജീപ്പ് തോട്ടിൽ വീണു; യുവാവിനെ രക്ഷിച്ചത് നാട്ടുകാർ

ആലപ്പുഴ: ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ജീപ്പാണ് തോട്ടിലേക്ക് മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രയിലാണ് ബോണിയുടെ ജീപ്പ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ വീണത്. എം സി റോഡിൽ നിന്ന് പൊടിയാടി വഴി അമ്പലപ്പുഴ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ കൊച്ചമ്മനം റോഡിലൂടെ കടക്കാൻ ഗൂഗിൾ മാപ്പ് നിർദേശം നൽകി. വഴിയറിയാതെ ഇട റോഡിലൂടെ സഞ്ചരിച്ചാണ് തോട്ടിൽ വീണത്. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ടായിരുന്നു യുവാവ് പുന്നമടയിലേക്ക് വരുന്നത്. ഓടിക്കൂടിയ […]
Read more

ബൈക്കിൽ കാറിടിച്ച് അപകടം; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവൂർക്കോണം ജെ എസ് വില്ലയിൽ ഗൗതം (21)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10 മണിയോടെ വടശ്ശേരിക്കോണം ജംഗ്ഷന് സമീപം ഗൗതം സുഹൃത്തുമായി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഗൗതമിനെയും സുഹൃത്ത് മുഹമ്മദ്‌ മർജാനെയും തിരുവനന്തപുരം മെഡിക്കൽകോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഗൗതം 23 ന് വൈകിട്ടോടെ മരിക്കുകയായിരുന്നു. മുഹമ്മദ്‌ മർജാൻ ചികിത്സയിൽ തുടരുകയാണ്.
Read more

ചെന്നൈയിൽ കാറപകടം; ഗർഭിണി ഉൾപ്പെടെ 2 മരണം

ചെന്നൈ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചപകടം. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു മരിച്ചത്.മരിച്ച ദീപിക 7 മാസം ഗർഭിണിയായിരുന്നു. വളകാപ്പു ചടങ്ങിനു ശേഷം മകളെ മധുരയിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ, മധുരവോയൽ-താംബരം ബൈപാസ് റോഡ് വഴി മധുരയിലേക്കു പോകവേ, പെട്രോൾ പമ്പിൽനിന്ന് ഇറങ്ങിയ കാർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മാതാവും കാർ ഡ്രൈവറും […]
Read more

പാലക്കാട് ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയെ കാണാതായി

പാലക്കാട്: പാലക്കാട് ഗായത്രിപ്പുഴയിൽ വിദ്യാ൪ത്ഥിയെ കാണാതായി. പാലക്കാട് ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാ൪ത്ഥിയ്ക്കായി തെരച്ചിൽ തുടരുന്നു. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് ഒഴുക്കിൽപെട്ടത്. തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. നാട്ടുകാർ വിവരം ഫയർഫോഴ്സിൽ അറിയിച്ചതിനെത്തുടർന്ന് ആലത്തൂര്‍ ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവർ സ്ഥലത്തെത്തി പുഴയിൽ തെരച്ചില്‍ നടത്തിവരികയാണ്. വിദ്യാർത്ഥിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
Read more

നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി

ഇടുക്കി: നെടുങ്കണ്ടത്ത് വയോധികയുടെ കാലിലൂടെ ബസ് കയറിയിറങ്ങി ബസില്‍ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കല്ലാര്‍ സ്വദേശി ശാന്തമ്മയുടെ കാലിലൂടെയാണ് ബസ് കയറി ഇറങ്ങിയത്. ബസിലേക്ക് കയറുന്നതിനിടെ കാല്‍ വഴുതി നിലത്തക്ക് വീഴുകയായിരുന്നു. നിലത്ത് വീണ ശാന്തമ്മയുടെ കാലിലൂടെ ബസ് കയറിയിറങ്ങി. വയോധിക കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read more

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് വാണിയംകുളം പാതിപ്പാറയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം. പാതിപ്പാറ പെട്രോൾ പമ്പിന് മുൻവശത്തായാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6:30 ഓടെയാണ് സംഭവം നടന്നത്. മരത്തിൽ ഇടിച്ച ശേഷം റോഡിലൂടെ വാഹനം റിവേഴ്സ് ആയി വന്ന് റോഡ് അരികിലെ ഡിവൈഡറിൽ പോയി ഇടിച്ചാണ് നിന്നത്. ഈ സമയത്ത് എതി൪ ദിശയിൽ വന്ന വാഹനം അപകടത്തിൽപെടാതിരുന്നത് തലനാരിഴയ്ക്കാണ്. ഇതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒറ്റപ്പാലം ഭാഗത്തുനിന്ന് കുളപ്പുള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന […]
Read more

കാറിനടിയിൽപ്പെട്ട് ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ ലോറിയിൽ നിന്നും ആഡംബര കാർ പുറത്തിറക്കുന്നതിനിടെ കാറിനടിയിൽപ്പെട്ട ഷോറൂം ജീവനക്കാരൻ മരിച്ചു. ചളിക്കവട്ടത്തെ റെയ്ഞ്ച് റോവർ യാർഡിൽ ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ഷോറൂം ജീവനക്കാരനായ റോഷനാണ് മരിച്ചത്. കാർ ഇറക്കിയ ആൾക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. രാത്രി 11.30 പിന്നിട്ടതോടെ പതിവുപോലെ യാർഡിലേക്ക് കാറിറക്കാനെത്തിയതായിരുന്നു മട്ടാഞ്ചേരി സ്വദേശി റോഷൻ ആന്റണി സേവ്യർ. കാർ ഇറക്കാനെത്തിയ യൂണിയൻ തൊഴിലാളികളായ അൻഷാദും അനീഷുമായിരുന്നു കൂടെയുണ്ടായിരുന്നത്.. കോടികൾ വിലമതിക്കുന്ന റേഞ്ച് റോവർ വോഗ് കാർ ഡ്രൈവറായ […]
Read more

നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരുക്ക്

തിരുവനന്തപുരം: വെള്ളറട കൂട്ടപ്പുവിന് സമീപം കാർ നിയന്ത്രണം വിട്ട് കുഴിയില്‍ പതിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അടക്കമുള്ള ആശുപത്രകളിലും പ്രവേശിപ്പിച്ചു. മണ്ണന്തല സ്വദേശി ആദിത്യന്‍ (19), പാളയം സ്വദേശി അഹ്‌ന (19), മരുതൂര്‍ സ്വദേശി അലീന്‍ (19) എന്നിവർക്കാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നൽകിയത്. മറ്റുള്ളവരെ സംഭവ സ്ഥലത്തു നിന്നുതന്നെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആറുകാണിയില്‍ നിന്ന് കുടപ്പനമൂട് […]
Read more

Recent News

Advertisement
WhiteswanTV Footer