Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

കാസർഗോഡ്: കാസർഗോഡ് കോളിയടുക്കം വയലാംകുഴിയിൽ പശുവിനെ മേയ്ക്കാൻ പോയ ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു. കുഞ്ഞുണ്ടൻ നായർ ആണ് മരിച്ചത്. പൊട്ടി വീണ വൈദ്യുത ലൈനിൽ തട്ടിയാണ് അപകടം. പശുവും ഷോക്കേറ്റ് ചത്തു. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മകൻ രാജൻ അന്വേഷിച്ച് ചെന്നപ്പോഴാണ് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീണുകിടക്കുന്നത് കണ്ടത്. വൈദ്യുതി ബന്ധം വിഛേദിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് ജീവന്‍ നഷ്ടപ്പെടുന്ന വാര്‍ത്തകൾ […]
Read more

പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് അപകടം; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തൃശൂർ: പൊലിസുകാർ സഞ്ചരിച്ച ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ആർത്താറ്റ് ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഠത്തിപറമ്പിൽ ജനാർദ്ദന പ്രഭുവിന്റെ ഭാര്യ ശ്രീദേവി (54)യാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച്‌ച വൈകീട്ട് ഏഴിന് ആർത്താറ്റ് പള്ളിക്ക് സമീപമായാണ് അപകടമുണ്ടായത്. കുന്നംകുളം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ അജിൽ, ജ്യോതിഷ് എന്നിവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് ചാട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പൊലിസുകാർ സഞ്ചരിച്ചിരുന്ന ബൈക്ക് സീബ്രാ ക്രോസിലൂടെ റോഡ് മുറിഞ്ഞു കടക്കുകയായിരുന്ന ശ്രീദേവിയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ […]
Read more

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

പത്തനംതിട്ട: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി ഈട്ടിമൂട്ടിൽപ്പടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കുട്ടിക്ക് പരുക്കേറ്റു. നെടുമ്പാശേരി വിമാനത്താവളത്തിൽ പോയി മടങ്ങിയ കൂടൽ സ്വദേശികളായ അഞ്ച് അംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ വാഹനം തെന്നിമാറിയാണ് അപകടമുണ്ടായതെന്ന് സംശയം.
Read more

മലപ്പുറത്ത് റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരി മരിച്ചു

മലപ്പുറം: തിരൂരില്‍ റോഡിലെ കുഴിയില്‍ വീണ് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി പുറമണ്ണൂര്‍ സ്വദേശി പണിക്കപ്പറമ്പില്‍ ഫൈസല്‍ ബള്‍ക്കീസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. പുറമണ്ണൂര്‍ യു പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫൈസ. ഓട്ടോറിക്ഷ കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
Read more

സ്വകാര്യ ബസിടിച്ചുണ്ടായ അപകടം; സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചു

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസിടിച്ച സ്കൂട്ടർ യാത്രികരിൽ രണ്ടാമനും മരിച്ചുചെർപ്പുളശ്ശേരി മാങ്ങോട് കരിമ്പിൻ ചോല വീട്ടിൽ പ്രസാദാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ പ്രസാദ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സഹോദരൻ രവി (45) വ്യാഴാഴ്ച മരിച്ചിരുന്നു. ബലികർമത്തിനായി പോകുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിലിടിച്ചായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ 5.50 ന് പാലക്കാട്- ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ കുളക്കാടായിരുന്നു സംഭവം . അപകടത്തിനിടയാക്കിയ മണ്ണാർക്കാട് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന […]
Read more

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ അപകടം; യുവാവ് കാല്‍ വഴുതി പുഴയിലേക്ക് വീണ് മരിച്ചു

കോഴിക്കോട്: മീന്‍ പിടിക്കാനെത്തിയ യുവാവ് അബദ്ധത്തില്‍ പുഴയില്‍ വീണ് മരിച്ചു. കോഴിക്കോട് പാറക്കടവ് പുഴയിലാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ അപകടമുണ്ടായത്. മണ്ണൂര്‍വളവ് വട്ടോളികണ്ടി ശബരി മധുസൂദനന്‍ (22) ആണ് മരിച്ചത്. പാറക്കുഴി ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ ശബരി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പ്രദേശവാസികളും പിന്നീട് മീഞ്ചന്തയില്‍ നിന്ന് അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും ടി ഡി ആര്‍ എഫ് സംഘവും സ്ഥലത്തെത്തി ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തി. […]
Read more

നിർമാണത്തിനിടെ ബിൽഡിങ് തകർന്നുവീണു; പത്തുവയസ്സുകാരനടക്കം നാല് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ഐക്കരപ്പടിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണു. കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെയാണ് ബിൽഡിങ് തകർന്നു വീണത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. കോൺക്രീറ്റ് പണി കാണാനെത്തിയ കുട്ടിക്കടക്കമാണ് അപകടത്തിപെട്ടത്. പണി നടക്കുന്ന ബിൽഡിങ്ങിന് സമീപത്തുള്ള വീട്ടിലെ ഷാമിലിനാണ് (10) പരിക്ക്. അപകടത്തിൽപെട്ട ബാക്കി മൂന്നുപേരും നിർമ്മാണ തൊഴിലാളികളാണ്. ആരുടെയും പരിക്ക് ​ഗുരുതരമല്ല. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലും ഒരാളെ ഫറോക്ക് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read more

ചൈനീസ് അതിര്‍ത്തിയില്‍ റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു

ബേയ്ജിങ്: റഷ്യന്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ അമുര്‍ മേഖലയിലാണ് റഷ്യന്‍ വിമാനം തകര്‍ന്നത്. റഷ്യയുടെ AN 24 എന്ന യാത്രാ വിമാനമാണ്. ആറ് ജീവനക്കാരുള്‍പ്പെടെ 50 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് വിവരം. സൈബീരിയ ആസ്ഥാനമായുള്ള അംഗാര എന്ന എയര്‍ലൈന്‍ നടത്തുന്ന വിമാനം, ചൈനയുടെ അതിര്‍ത്തിയിലുള്ള അമുര്‍ മേഖലയിലെ ടിന്‍ഡ എന്ന പട്ടണത്തിലേക്ക് അടുക്കുന്നതിനിടെ റഡാര്‍ സ്‌ക്രീനുകളില്‍ നിന്ന് തെന്നിമാറുകയായിരുന്നു. പ്രാഥമിക കണക്കുകള്‍ പ്രകാരം അഞ്ച് കുട്ടികളും ആറ് […]
Read more

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഇലക്ട്രിക് പോസ്റ്റും വീടിന്റെ ചുറ്റുമതിലും തകര്‍ന്നു

മലപ്പുറം: എടവണ്ണയില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം. കൊയിലാണ്ടി സംസ്ഥാന പാതയിലെ കുളങ്ങരയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റും വീടിന്റെ ചുറ്റുമതിലും കാര്‍ ഇടിച്ചു തകര്‍ത്തു. അരീക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കാര്‍ ഭാഗികമായി തകര്‍ന്നു.
Read more

എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ […]
Read more

Recent News

Advertisement
WhiteswanTV Footer