Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

കാര്‍ റേസിംഗിനിടെ അജിത്തിന് വീണ്ടും അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാര്‍ ഓടിച്ച കാറിന് റേസിംഗിനിടെ അപകടം. ജിടി4 യൂറോപ്യന്‍ സീരീസ് റേസിംഗിനെിടെയാണ് അജിത്തിന്റെ കാര്‍ അപകടത്തില്‍ പെടുന്നത്. മിസാനോ ട്രാക്കിലാണ് അപകടമുണ്ടാകുന്നത്. സീരീസിന്റെ രണ്ടാം റൗണ്ടില്‍ മത്സരിക്കുകയായിരുന്നു അജിത് കുമാര്‍. അപകടത്തില്‍ അജിത്തിന് പരുക്കൊന്നും ഏറ്റിട്ടില്ല.
Read more

ചരക്കുമായി പോയ ലോറി മറിഞ്ഞു; ക്യാബിനില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു

സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് നിന്നും മൈസൂരുവിലേക്ക് ചരക്കുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. സുല്‍ത്താന്‍ബത്തേരിക്കടുത്ത് മൂലങ്കാവില്‍ ദേശീയപാത 766-ല്‍ വച്ചാണ് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റത്. മൂലങ്കാവിലെ പെട്രോള്‍ പമ്പിന് എതിര്‍വശം വനത്തോട് ചേര്‍ന്നുള്ള ചതുപ്പിന് സമാനമായ ഭാഗത്തേക്ക് ഇറങ്ങിയ ലോറി ഇടതുസൈഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കുന്നമംഗലം സ്വദേശി സാദിഖിന് (45) പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. മൂലങ്കാവ് ടൗണ്‍ കഴിഞ്ഞുള്ള ചെറിയ ഇറക്കത്തില്‍ […]
Read more

ശരീരത്തിലൂടെ ബസ് കയറിയിറങ്ങി; പത്തൊൻപതുകാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ താണയിൽ വിദ്യാര്‍ഥിയുടെ ജീവനെടുത്ത് സ്വകാര്യ ബസ്. സ്കൂട്ടർ യാത്രികനായ കണ്ണോത്തുചാൽ സ്വദേശി ദേവനന്ദ് (19) എന്ന യുവാവിനെയാണ് ബസ് ഇടിച്ചുതെറിപ്പിച്ചത്. ദേവനന്ദിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. മുന്നിലുണ്ടായിരുന്ന കാർ റോഡിൽ നിർത്തിയപ്പോൾ സ്കൂട്ടറും നിർത്തി. ശേഷം കാറിന്റെ വലതുവശത്തുകൂടി വീണ്ടും റോഡിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അമിതവേഗത്തിൽ എത്തിയ ബസ് സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചത്.
Read more

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി ലൈൻ മാറ്റി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ മരണത്തിന് കാരണമായ വൈദ്യുതി ലൈൻ നീക്കം ചെയ്തു. കെഎസ്ഇബിയുടെ ഉദ്യോഗസ്ഥരെത്തിയാണ് സ്കൂളിന് സമീപത്ത് താഴ്ന്ന് കിടന്ന വൈദ്യുതി ലൈൻ മാറ്റിയത്. ശനിയാഴ്ച ബാലവകാശ കമ്മീഷൻ ചെയർമാന്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിൽ വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് 13 കാരനായ മിഥുന് ജീവൻ നഷ്ടമായത്. ക്ലാസിൽ […]
Read more

നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കാർത്തികപ്പള്ളി വെട്ടുവേനി പള്ളിയ്ക്കൽ കാളിദാസൻ (20) ആണ് മരിച്ചത്. കെ വി ജെട്ടി കാട്ടിൽമാർക്കറ്റ് പുത്തൻ കരിയിൽ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് 3. 30 ന് ആയിരുന്നു അപകടം. കൂടെയുണ്ടായിരുന്ന താമല്ലാക്കൽ ഹുസ്ന മൻസിൽ ഹാജ ഹസ്സൻ (20), എറണാകുളം സ്വദേശി ആകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ദുബായിൽ ജോലിക്ക് പോയിരുന്ന കാളിദാസൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് ദിവസം […]
Read more

‘കിങ്’ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്ക്

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കിങ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെനിന്ന് യുകെയിലേക്ക് മാറി. ഇപ്പോള്‍ കുടുംബത്തോടൊപ്പം യുകെയില്‍ വിശ്രമത്തിലാണ്. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചുവരികയാണെന്നുമാണ് പുറത്ത് വരുന്ന വിവരം. നേരത്തെ, നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു. ‘കിങ്ങി’ന്റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ഷൂട്ടിങ് പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടനരംഗത്തിന്റെ […]
Read more

വൻഗർത്തത്തിലേക്ക് കൂപ്പുകുത്തി നിർമാണത്തിലിരുന്ന വീട്; ഒരു ഭാഗം അപ്രത്യക്ഷമായി

കാസർഗോഡ്: അത്തിക്കോത്ത് നിർമാണത്തിലിരിക്കുന്ന വീടിന്റെ മുൻഭാഗം ഭൂമിക്കടിയിൽ രൂപപ്പെട്ട വൻ ഗർത്തത്തിലേക്ക് ഇടിഞ്ഞുതാഴ്ന്നു. കാഞ്ഞങ്ങാട് നഗരസഭാ മുൻ കൗൺസിലർ അത്തിക്കോത്ത് എ.സി നഗറിലെ എം.കണ്ണന്റെ വീടാണ് ഇന്നലെ രാവിലെ തകർന്നുവീണത്. കണ്ണനു വർഷങ്ങൾക്കു മുൻപു പതിച്ചുകിട്ടിയ 56 സെന്റ് സ്ഥലത്തു പ്രധാനമന്ത്രി യോജന പദ്ധതിയിൽ നിർമാണം പൂർത്തിയാകാനിരിക്കെയാണു വീട് തകർന്നു വീണത്. വീടിന്റെ സിറ്റൗട്ട് ഉൾപ്പെടെയുള്ള ഭാഗമാണ് 10 മീറ്ററോളം താഴ്ചയിൽ രൂപപ്പെട്ട ഗർത്തത്തിലേക്കു താഴ്ന്നത്. വെള്ളിയാഴ്ച പുലർച്ചെ 5ന് ആണു വൻശബ്ദത്തോടെ വീട് തകർന്നതെന്നു സമീപവാസികൾ […]
Read more

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

എരുമേലി: കോട്ടയം എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കണമല അട്ടിവളവിലാണ് സംഭവം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ഉടന്‍ തന്നെ എരുമേലി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read more

സ്റ്റണ്ട് ആര്‍ട്ടിസ്റ്റിന്‍റെ മരണം; പാ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍

സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് എസ് എം രാജു സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി അഖിലേന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ). ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് എസ് എം രാജുവിന്‍റെ മരണം. സംഭവത്തില്‍ പാ രഞ്ജിത്തിനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കുമെതിരെ കേസ് എടുക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എസ് എം രാജുവിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ധനസഹായം നിര്‍മ്മാതാക്കള്‍ നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ സെറ്റുകളിൽ സുരക്ഷാ ഓഡിറ്റിംഗ് നടത്തണമെന്നും സിനി വര്‍ക്കേഴ്സ് […]
Read more

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

മലപ്പുറം: മലപ്പുത്ത് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മലപ്പുറം കര്‍ക്കടകം അങ്ങാടിയിലാണ് സംഭവം. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വെള്ളില സ്വദേശി കടൂക്കുന്നന്‍ നൗഫല്‍ (43) ആണ് മരിച്ചത്. നാട്ടുകാര്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.
Read more

Recent News

Advertisement
WhiteswanTV Footer