Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു

കൊച്ചി: ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്സിന് അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെട്ടൂര്‍ സ്വദേശി സുജില്‍ (26) ആണ് മരിച്ചത്. ഉദയംപേരൂര്‍ നെടുവേലി ക്ഷേത്രത്തിന് സമീപം രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡംപ് ബോക്സ് ഉയര്‍ത്തി വച്ചിരിക്കുകയായിരുന്നു. മഴ നനയാതിരിക്കാന്‍ ഇതിനടിയിലേക്ക് സുജില്‍ കയറി നിന്നു. ഈ സമയം ഡംപ് ബോക്സ് നിലത്തേക്ക് പതിച്ചായിരുന്നു അപകടം. ഡംപ് ബോക്സിനും ചെയ്സിനും ഇടയിലേക്ക് സുജില്‍ പെടുകയായിരുന്നു. ആശുപത്രിയിലേക്കെത്തും മുൻപ് സുജിത് മരണപ്പെട്ടു.
Read more

ആംബുലൻസ് തലകീഴായി മറിഞ്ഞു, പുറത്ത് ചാടിയത് വാൾ

തിരുവനന്തപുരം: ബസ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിലെത്തിക്കാനെത്തിയ ആംബുലൻസ് തലകീഴായി മറിഞ്ഞു. ആംബുലൻസിൽ നിന്ന് പുറത്ത് വന്നത് വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ. ഞായറാഴ്ച രാവിലെ കള്ളിക്കാട് പെരിഞ്ഞാംകടവിലായിരുന്നു അപകടമുണ്ടായത്. കാട്ടാക്കടയിൽ നിന്നും നെയ്യാർഡാമിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും നെയ്യാർഡാമിൽ നിന്ന് കാട്ടാക്കടയിലേക്ക് വന്ന ഓർഡിനറി ബസുമാണ് കൂട്ടിയിടിച്ചത്. ഫാസ്റ്റ് പാസഞ്ചർ ബസിന്‍റെ ഡ്രൈവർ മണിക്കൂറുകളോളമാണ് സ്റ്റിയറിംഗിനിടയിൽ കുടുങ്ങിക്കിടന്നത്. ഇരു ബസുകളിലുമായി മുപ്പതോളം യാത്രക്കാർക്കാണ് അപകടത്തിൽ പരുക്കേറ്റത്. സംഭവത്തിൽ പരുക്കേറ്റവരെ മെഡിക്കൽ കോളേജിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കുമാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റവരെ […]
Read more

കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം; സംഭവം താമരശ്ശേരിയിൽ

കോഴിക്കോട്: താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അരീക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ ഡ്രൈവർ അരീക്കോട് സ്വദേശി അൻവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിൻ്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read more

ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിച്ചു, സ്വകാര്യ ആശുപത്രി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാതയില്‍ പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര കവളാകുളം സായിഭവനില്‍ എസ്.കെ ഉണ്ണിക്കണ്ണന്‍ ആണ് (33) മരിച്ചത്. സ്വകാര്യ ആശുപത്രി ജീവനക്കാരനായ ഉണ്ണിക്കണ്ണൻ നെയ്യാറ്റിൻകരിയിലേക്ക് പോകുന്ന വഴി ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് അപകടം. ഉണ്ണിക്കണ്ണന്‍ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ ഉണ്ണിക്കണ്ണനെ മെഡിക്കല്‍കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

കോഴിക്കോട്ട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

കോഴിക്കോട്: ഓമശ്ശേരി-തിരുവമ്പാടി റോഡില്‍ തറോല്‍ വളവില്‍ ബസും ട്രൈലര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്ക്. പരിക്കേറ്റ 14 പേരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍ഭാഗം തകര്‍ന്നു. അപകടത്തിന് പിന്നാലെ ഓമശ്ശേരി-തിരുവമ്പാടി റോഡില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ലോറിയും ബസും സ്ഥലത്തുനിന്ന് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Read more

കാനഡയിൽ വിമാനാപകട൦; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 മരണം

കാനഡ: കാനഡയിൽ വിമാനാപകടത്തിൽ രണ്ട് മരണം. ചെറുവിമാനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ മലയാളി വിദ്യാർത്ഥിയും ഉൾപ്പെടുന്നു. കൊച്ചി സ്വദേശി ശ്രീഹരി സുകേഷാണ് മരിച്ചത്. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായതെന്ന വിവരമാണ് പുറത്തുവരുന്നത്. മാനിട്ടോബ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
Read more

പെരിന്തൽമണ്ണയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിൽ 10 വയസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കക്കൂത്ത് സ്വദേശി അഫ്നാൻ ആണ് മരിച്ചത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങുകയായിരുന്നു. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകട൦; തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തോട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മൂന്നിയൂർ ആലിൻചുവട് സ്വദേശിയും വലിയ പറമ്പിൽ താമസക്കാരനുമായ ഹാഷിറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തെ തുടർന്ന് തോട്ടിലേക്ക് തെറിച്ചുവീണ ഹാഷിറിനായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ആറിനാണ് തലപ്പാറ ചെറിയ പാലത്തിൽ വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അപകടം സംഭവിച്ചതിന് 500 മീറ്റർ അകലെയായിരുന്നു മൃതദേഹം. ഇടിയുടെ ആഘാതത്തിൽ […]
Read more

അമേരിക്കയിൽ റോഡപകടം; നാലം​ഗ കുടുംബത്തിന് ദാരുണാന്ത്യം

വാഷിം​ഗ്ടൺ: അമേരിക്കയിലുണ്ടായ റോഡപകടത്തിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളായ ശ്രീ വെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കൾ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഡാലസിനടുത്ത് വെച്ച് കുടുംബം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് ‌അപകടമുണ്ടായത്. അപകടത്തിൽ കാറിന് തീ പിടിച്ചു. അറ്റ്ലാന്റയിൽ ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങൾ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുപോകും.
Read more

അഹമ്മദാബാദ് ദുരന്തം: ബ്ലാക്ക് ബോക്സ് മെമ്മറി ഡീകോഡ് ചെയ്തു

ദില്ലി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ നൽകാമെന്ന് വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. നിലപാട് പാർലമെൻ്ററി സമിതികളെ ഇന്നറിയിക്കും. ബ്ലാക്ക് ബോക്സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തിട്ടുണ്ട്. ദില്ലിയിലെ ലാബിൽ പരിശോധന തുടരുകയാണ്. സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹ ഹാജരാകും. വിമാന കമ്പനി പ്രതിനിധികളെ നാളെ കേൾക്കുമെന്നും അറിയിപ്പ്. എയർ ഇന്ത്യ, ബോയിംഗ് പ്രതിനിധികൾ നാളെ സമിതികൾക്ക് മുൻപിൽ ഹാജരാകണം. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ട്രാൻസ്പോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റിയുമാണ് അഹമ്മദാബാദ് […]
Read more

Recent News

Advertisement
WhiteswanTV Footer