Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16 കാരന്‍ ഷോക്കേറ്റ് മരിച്ചു

മുംബൈ: ഗുഡ്സ് ട്രെയിന് മുകളില്‍ മുകളില്‍ കയറി നിന്ന് റീല്‍ എടുക്കുന്നതിനിടെ 16 കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നവി മുംബൈയിലെ നെരുള്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം.നവി മുംബൈയിലെ ബേലാപൂര്‍ സ്വദേശി ആരവ് ശ്രീവാസ്തവയാണ് മരിച്ചത്.ഇയാല്‍ ജൂലൈ 6ന് സുഹൃത്തുക്കളോടൊപ്പം റീല്‍ ഷൂട്ട് ചെയ്യാന്‍ റെയില്‍വെ സ്റ്റേഷനിലെത്തിയെന്നാണ് പൊലീസ് പറയുന്നത്. ബോഗിയുടെ മുകളില്‍ കയറി റീല്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുത ലൈനില്‍ കൈ തട്ടുകയും ഷോക്ക് ഏല്‍ക്കുകയുമായിരുന്നു. വൈദ്യുതാഘാതമേറ്റ ഉടന്‍ തന്നെ താഴേക്ക് വീഴുകയും ചെയ്തു. […]
Read more

ലോറി ഓട്ടോയിലിടിച്ച് രോഗിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് മരിച്ചത് (64). ഇന്ന് പുലർച്ചെയാണ് ദാരുണമായ അപകടമുണ്ടായത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഡയാലിസിസ് കഴിഞ്ഞ് പത്മാവതിയും കുടുംബവും ആശുപത്രിയിൽ നിന്നിറങ്ങിയത്. ആശുപത്രിയിൽ നിന്നുമിറങ്ങി മുന്നൂറ് മീറ്റർ മാത്രമേ ഇവർ എത്തിയിരുന്നൊള്ളൂ. ഇതിനിടെ […]
Read more

ടേക്ക് ഓഫിനു പിന്നാലെ ; ബ്രിട്ടനില്‍ ചെറുവിമാനം തകര്‍ന്നുവീണു

ലണ്ടന്‍: ബ്രിട്ടനില്‍ ടേക്ക് ഓഫിന് പിന്നാലെ ചെറുവിമാനം തകര്‍ന്നുവീണു. ലണ്ടനിലെ സൗത്തെന്‍ഡ് വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. നെതര്‍ലന്‍ഡ്സിലെ ലെലിസ്റ്റാഡിലേക്ക് പോയ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് എന്ന യാത്രാവിമാനമാണ് തകര്‍ന്നു വീണത്. വിമാനത്തില്‍ എത്രപേരാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. അപകടത്തെത്തുടര്‍ന്ന് സൗത്തെന്‍ഡ് വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇതുവരെ അഞ്ച് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട് ഈസി ജെറ്റിന്റെ ഈ ചെറുവിമാനമാണ് തകര്‍ന്നത്. 12 മീറ്റര്‍ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്.
Read more

പൊല്‍പുള്ളി കാര്‍ അപകടം; എല്‍സിയും മകളും കണ്ണുതുറന്നു

കൊച്ചി:പാലക്കാട് പൊല്‍പുള്ളിയില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ അമ്മയും മകളും മരുന്നുകളോട് പ്രതികരിക്കുന്നതായി ആശുപത്രി അധികൃതര്‍ . ഇരുവരും കണ്ണു തുറന്നു. അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അമ്മ എല്‍സി മാര്‍ട്ടിനും, മകള്‍ അലീനയുമാണ് ് ചികിത്സയില്‍ ഉള്ളത്. എല്‍സി മാര്‍ട്ടിന് 45 ശതമാനം പൊള്ളലും അലീനക്ക് 35 ശതമാനം പൊള്ളലുമാണ് സംഭവച്ചിട്ടുള്ളത്. എല്‍സിയുടെ മകന്‍ ആല്‍ഫിന്‍, മകള്‍ എമി എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എല്‍സിക്കു […]
Read more

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അപകടത്തിൽ കാർ പൂ‍ർണമായും കത്തിനശിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി റോഡില്‍ വാഴപ്പിള്ളിയില്‍ ഞായറാഴ്ച രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടുത്തമുണ്ടായത് . മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂര്‍ ഭാഗത്തെയ്ക്ക് പോകുകയായിരുന്ന പായിപ്ര സൊസൈറ്റി പടി സ്വദേശി എല്‍ദോസിന്റെ കാറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട എല്‍ദോസ് ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ ഫോഴ്സെത്തി തീയണച്ചു. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. തീപിടുത്തത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
Read more

തമിഴ്‌നാട്ടില്‍ ചരക്ക് ട്രെയിനിന് തീപിടിച്ചു: എട്ട് ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ: തമിഴ്നാട് തിരുവള്ളൂരില്‍ ചരക്കു ട്രെയിനിനു തീപിടിച്ചു. ഡീസല്‍ കയറ്റിവന്ന വാഗണുകള്‍ക്കാണ് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെയാണ് അപകടമുണ്ടായത്. ആളപായമില്ലെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും ആളപായമില്ലെന്ന് എസ്പി എ.ശ്രീനിവാസ പെരുമാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മണാലിയില്‍നിന്ന് തിരുപ്പതിയിലേക്ക് വരുകയായിരുന്നു ട്രെയിന്‍. തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
Read more

മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച; മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

മംഗളൂരു: കര്‍ണാടക മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡില്‍ വിഷ വാതക ചോര്‍ച്ച. മലയാളി ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മരിച്ചു. എംആര്‍പിഎല്‍ ഓപ്പറേറ്റര്‍മാരായ കോഴിക്കോട് കക്കോടി സ്വദേശി ബിജില്‍ പ്രസാദ്, പ്രയാഗ് രാജില്‍ നിന്നുള്ള ദീപ് ചന്ദ്ര എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഇരുവരെയും എംആര്‍പിഎല്ലില്‍ ടാങ്ക് പ്ലാറ്റ്‌ഫോമിന് മുകളില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു. രണ്ടു പേരെയും മുക്കയിലെ ശ്രീനിവാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിഫൈനറിയിലെ ചോര്‍ച്ച നിലവില്‍ പരിഹരിച്ചിട്ടുണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാര്‍ രണ്ടുപേരെയും തിരഞ്ഞ് […]
Read more

നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാനിറങ്ങിയ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് – വേങ്കവിള നീന്തൽ പരിശീലന കുളത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ആരോമൽ (13), ഷിനിൽ (14) എന്നിവരാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ കുട്ടികളാണ് അപകടത്തിൽപെട്ട് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് അപകടം ഉണ്ടായത്. ആനാട് ഗ്രാമപഞ്ചായത്തിന്‍റെ നീന്തൽ പരിശീലന കുളത്തിലാണ് അപകടം ഉണ്ടായത്. രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തൽ പരിശീലനം നടത്തുക. എന്നാല്‍ ഉച്ചയോടെ കുട്ടികളെത്തി കുളത്തില്‍ ഇറങ്ങുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും […]
Read more

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ച് അപകടം: യുവതിയുടെയും മക്കളുടെയും നില ഗുരുതരം

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍, മക്കളായ എമിലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് പാര്‍പ്പിന്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മൂവര്‍ക്കും 90 ശതമാനത്തിലധികം പൊളളലേറ്റിട്ടുണ്ടെന്നാണ് വിവരം. മറ്റൊരു മകള്‍ക്കും അപകടത്തില്‍ 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. എല്‍സിയുടെയും മക്കളുടെയും നില അതീവഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍ അറിയിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് എല്‍സി മാര്‍ട്ടിന്‍. […]
Read more

പ്രകമ്പനം സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; നടൻ സാഗർ സൂര്യയ്ക്ക് പരിക്ക്

സാഗർ സൂര്യ,ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് പ്രകമ്പനം. ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യക്ക് പരുക്കേറ്റു. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ ആണ് അപകടം ഉണ്ടായത്, പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രത്തിൽ അമീന്‍, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, അനീഷ് ഗോപാല്‍ തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്നു. ‘നദികളില്‍ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’. […]
Read more

Recent News

Advertisement
WhiteswanTV Footer