Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Accident

കൊല്ലത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; 59 കാരന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്കൂട്ടർ അപകടത്തിൽ 59 കാരന് ദാരുണാന്ത്യം. ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറിയാണ് മരിച്ചത്. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. തിരുവല്ലയിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം […]
Read more

തുറവൂരിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം തലനാരിഴക്ക് രക്ഷപെട്ടു

ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ റോഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തുറവൂർ- തൈക്കാട്ടുശ്ശേരി റോഡിലാണ് സംഭവം. യാത്രികർ വേഗം പുറത്തിറങ്ങിയതിനാൽ ആർക്കും ആളപായമില്ല. കുത്തിയതോട് 12-ാം വാർഡ് ചള്ളിയിൽ വീട്ടിൽ അനന്ദു അശോകന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസുക്കി ഇഗ്നിസ് കാറാണ് കത്തി നശിച്ചത്. പാണാവള്ളിയിൽ ഒരു മരണ വീട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ എംഎൻ കവലക്ക് സമീപത്ത് കാർ നിർത്തിയിട്ടപ്പോഴാണ് തനിയെ തീപിടിച്ചത്. അനന്ദുവാണ് വാഹനം ഓടിച്ചിരുന്നത്. അച്ഛൻ അശോകനും […]
Read more

ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക് ദാരുണാന്ത്യം. വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഇടുക്കി ചെല്ലാർകോവിലിൽ ആണ് അപകടമുണ്ടായത്. ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവർക്കാണ് ജീവൻ നഷ്ടമായത്. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികളെ കൊണ്ടു വരുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. യുവാക്കളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read more

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍-ചിറയിന്‍കീഴ് പാതയില്‍ പുരവൂരിലെ കൊടുംവളവില്‍ വച്ച് ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു. വളവില്‍ നിര്‍ത്തിയിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബസ്, എതിരെ വന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു. കൊടുംവളവില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് […]
Read more

കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് കല്ലടിക്കോട് ഉണ്ടായ വാഹനാപകടത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഓടിച്ചിരുന്ന മകൻ ടോണി തോമസിനും പരിക്കേറ്റു. ഇന്ന് രാവിലെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. ദേശീയപാതയിൽ വെച്ച് വാഹനം മറികടക്കുന്നതിനിടെ ലിസി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കാറിടിച്ച് മറിയുകയായിരുന്നു. ദേശീയപാതയിലേക്ക് തെറിച്ച ലിസി എതിർദിശയിൽ വന്ന പിക്കപ്പ് […]
Read more

കനത്ത തീയും കറുത്ത പുകയും; പെയ്ന്റ്–ഹാർഡ്‌വെയർ വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം

തൃശൂർ: ചാലക്കുടി നോർത്ത് ജംക്‌ഷനിൽ ഉൗക്കൻസ് ഷോപ്പിങ് കോംപ്ലക്സിലെ പെയ്ന്റ്–ഹാർഡ്‌വെയർ വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. മുൻ നഗരസഭാ കൗൺസിലർ യു.വി. മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഊക്കൻസ് പെയ്ന്റ്സ് ആൻഡ് കളേഴ്സ്, ഊക്കൻസ് ബിൽഡോൺ–ഹാർഡ്‌വെയർ ആൻഡ് സാനിറ്ററി എന്നീ സ്ഥാപനങ്ങളിലാണ് രാവിലെ എട്ടരയോടെ തീപിടിത്തമുണ്ടായത്. ചാലക്കുടി, ഇരിങ്ങാലക്കുട, മാള, പുതുക്കാട്, തൃശൂർ, വടക്കൻ പറവൂർ, അങ്കമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലെ അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള വാഹന യൂണിറ്റുകളെത്തി രണ്ടു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 5 കോടി രൂപയുടെ […]
Read more

അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹം കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ തീരത്ത് നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാർബറിന് സമീപം അജ്ഞാത പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയത്. വാന്‍ ഹായ് കപ്പലില്‍ നിന്ന് കാണാതായ ആളുടേതെന്നാണ് പ്രാഥമിക നിഗമനം. യമൻ പൗരന്റെ മൃതദേഹം ആണോ എന്നാണ് സംശയം. തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ് മൃതദേഹം. അതേസമയം, വാൻ ഹായ് കപ്പലിൽ നിന്ന് ആലപ്പുഴ തീരത്ത് അടിഞ്ഞ കണ്ടെയ്നര്‍ കൊല്ലം പോർട്ടിലേക്ക് മാറ്റാനുള്ള നടപടികളും ആരംഭിച്ചു. കഴിഞ്ഞ ദിവസം അറപ്പപ്പൊഴിയിൽ കണ്ടെത്തിയ ലൈഫ് ബോട്ടും […]
Read more

ജാഗ്രത നിർദേശം; വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ നാളെ മുതൽ കരയ്ക്കടിയും

എറണാകുളം: വാൻ ഹായ് 503 കപ്പലിൽ നിന്ന് വീണ കണ്ടെയ്‌നറുകൾ നാളെ മുതൽ കരയ്ക്കടിയും . നാളെയും പതിനെട്ടാം തീയതിയിലുമായാണ് കണ്ടെയ്‌നറുകൾ തീരത്തടിയാൻ സാധ്യത. എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ്, ഐടിഒപിഎഫ് എന്നിവരിൽ നിന്നും വിവരം ലഭിച്ചിട്ടുണ്ടെന്നും ജാഗ്രത വേണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കപ്പലിൽ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടൽ തീരത്ത് കണ്ടാൽ പൊതുജനങ്ങൾ […]
Read more

കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ കാർ തോട്ടിൽ വീണ് യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശി ബിജോയി ആൻ്റണി ആണ് അപകടത്തിൽപ്പെട്ടത്. 32 വയസായിരുന്നു. പുലർച്ചെ രണ്ട് മണിയടുത്തായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പേർ രക്ഷപ്പെട്ടു. പുന്നമട ഭാഗത്ത് നിന്ന് ആലപ്പുഴ നഗരത്തിലേക്ക് വരികയായിരുന്നു വാഹനം. രാജീവ് ബോട്ട് ജെട്ടിക്ക് സമീപം ആലപ്പുഴയില്‍ നിന്ന് ബോട്ട് പുറപ്പെടുന്ന കനാലിലാണ് അപകടമുണ്ടായത്. വളവില്‍ നിയന്ത്രണംവിട്ട വാഹനം നേരെ വെള്ളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട രണ്ടു പേര്‍ക്ക് ഡോര്‍ […]
Read more

പാലക്കാട് ലോറിയിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം. 60 വയസ് തോന്നിക്കുന്ന പുരുഷനാണ് അപകടത്തിൽ മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകിട്ട് 3:00 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയിടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്. കസബ പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറെയും ലോറിയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more
Advertisement
WhiteswanTV Footer