സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

പാവന്നൂർ മൊട്ടയിൽ സ്കൂട്ടർ മറിഞ്ഞ് ആദികടലായി സ്വദേശിയായ യുവാവ് മരിച്ചു

കണ്ണൂർ: പാവന്നൂർ മൊട്ടയിൽ സ് കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് റോഡിൽ തെറിച്ച് വീണ് യുവാവ് മരിച്ചു. കണ്ണൂർ സിറ്റി വെത്തിലപള്ളി വയൽ സ്വദേശിയും ഇപ്പോൾ ആദികടലായി ലീഡേഴ്സ് കോളേജിന് സമീപം താമസക്കാരനുമായസനയിൽ പി.എം മഷ്ഹൂദിൻ്റെയും സുനീറയുടെയും മകൻ ഷിബിൽ മഷ്ഹൂദ് (20) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30 ഓടെ പാവന്നൂർ മൊട്ട ജംഗ്ഷനിൽ നിന്നു കൊളോളം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ചു പോകവെയായിരുന്നു അപകടം. സി എം എ കോഴ്സ് പൂർത്തിയാക്കി ചെന്നൈയിൽ ഇൻ്റേൺഷിപ്പ് ചെയ്തു വരികയായിരുന്ന […]
Read more

പ്രചാരണവാഹനം കുളത്തിൽ വീണു

തിരുവനന്തപുരം :പൂവാർ, തിരഞ്ഞെടുപ്പ് പ്രചാരണവാഹനം നിയന്ത്രണംവിട്ട് പത്തടി താഴ്ചയുള്ള കുളത്തിൽ വീണു. ഡ്രൈവറെ നാട്ടുകാർ രക്ഷിച്ചു. പാറശ്ശാല ബ്ലോക്കിലേക്ക് തിരുപുറത്തുനിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയുടെ വാഹനമാണ് ഞായറാഴ്ച രാവിലെ ഒൻപതോടെ തിരുപുറത്ത് കള്ളക്കുളത്തിലേക്ക് വീണത്. വശത്തെ ഇടുങ്ങിയ റോഡിലൂടെ പ്രചാരണം നടത്തി പോകുന്നതിനിടെയാണ് വാഹനം കുളത്തിലേക്ക് മറിഞ്ഞത്. ഡ്രൈവർ തിരുപുറം സ്വദേശി നിഖിൽ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. കരയിൽനിന്ന് പത്തടി താഴ്ചയുള്ള കുളത്തിൽ ഒന്നരയാൾ പൊക്കത്തിൽ പായലും പുല്ലും വളർന്നുകിടന്നതിനാൽ വാഹനം വെള്ളത്തിനടിയിൽ താഴ്ന്നില്ല. നാട്ടുകാർ ഓടിയെത്തി ഡ്രൈവറെ […]
Read more

ചായ്പ്പൻ കുഴിയിൽ കാട്ടാനക്കലിയിൽ വയോധികന്  ദാരുണാന്ത്യം

തൃശ്ശൂർ: ചായ്പൻകുഴി പീലാർമുഴിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു.   ചായ്പ്പൻ കുഴി ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിന് മുൻപിൽ നാട്ടുകാരുടെ വലിയ പ്രതിഷേധം. പീലാർമുഴി സ്വദേശി തെക്കൂടൻ സുബ്രൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. ചായ്പൻകുഴി സെന്ററിലേക്ക് ചായ കുടിക്കാൻ വന്ന സുബ്രനെ ആന ആക്രമിക്കുകയായിരുന്നു. നാട്ടുകാരാണ് പരിക്കുകളോടെ സുബ്രൻ റോഡിൽ കിടക്കുന്നത് കണ്ടത്. ഉടനെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അഞ്ച്  ആനകൾ ഉള്ള കൂട്ടമാണ് മേഖലയിൽ ഇറങ്ങിയതെന്ന് പറയപ്പെടുന്നു. സംഭവത്തെ തുടർന്ന് ഫോസ്റ്റ് […]
Read more

ഗുരുവായൂർ കമ്പനി പടിയിൽ ബസ് കാത്തുനിന്ന യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : ഗുരുവായൂർ കമ്പനി പടി പ്രദേശത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന തേർളിയിൽ ഗിരിജ (50) വാഹനാപകടത്തിൽ ദാരുണമായി കൊല്ലപെട്ടു. പോക്കറ്റ് റോഡിനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു ഗിരിജ, പോക്കറ്റ് റോഡിൽ നിന്ന് പ്രധാനറോഡിലേക്ക് കയറിയുവന്ന എസ്‌കേവറ്ററിൽ (JCB) പ്രധാന റോഡിൽ മറ്റൊരു വാഹനത്തെ അധിവേഗത്തിൽ മറികടക്കാൻ ശ്രമിച്ച പിക്ക്-അപ്പ് ലോറി അതിവേഗത്തിൽ ഇടിച്ചതോടെ, നിയന്ത്രണം തെറ്റിയ എസ്‌കേവറ്ററിന്റെ കൈ തിരിഞ്ഞ് ഗിരിജയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലോട് ചേർന്ന് ഞെരിഞ്ഞ നിലയിൽ ഗിരിജ സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. സംഭവം […]
Read more

ചെറൂപ്പയിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ചെറൂപ്പ റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.
Read more

ലോറിയിൽ നിന്ന് ഹിറ്റാച്ചി വീണ് അപകടം; ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം: ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി താഴെ വീണുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. വളളിച്ചിറ ആര്യപ്പാറയിൽ ദീപു (45) വിനാണ് പരിക്കേറ്റത്. ഇദ്ദേഹം പാലാ ജനറലാശുപത്രിയിൽ ചികിത്സയിലാണ്. പാലാ ബൈപ്പാസ് റോഡ് പാലാ-കോഴ റോഡുമായി ചേരുന്ന ആർ.വി. ജങ്ഷനിൽ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ഹിറ്റാച്ചി റോഡിൽ പതിച്ചതിനേത്തുടർന്ന് അരമണിക്കൂറോളം ഈ ഭാഗത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു

തൃപ്പൂണിത്തുറ: ഇരുമ്പനത്ത് തകരാറിലായ ലോറി നന്നാക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ജിഷ്ണു ആണ് മരിച്ചത്. ടാങ്കർ ലോറി തകരാറിലായതിനെ തുടർന്ന്, ജീവനക്കാരൻ വിളിച്ചത് പ്രകാരം, ചേരാനല്ലൂരിലുളള സർവീസ് സെന്ററിൽ നിന്നും ലോറി നന്നാക്കാൻ എത്തിയതായിരുന്നു ജിഷ്ണു. അറ്റകുറ്റപ്പണി നടക്കുമ്പോൾ അടുത്ത് പാർക്ക് ചെയ്തിരുന്ന എഥനോൾ ലോറി, ഡ്രൈവർ സെക്യൂരിറ്റി ക്യാബിനിലേക്ക് പോയ സമയത്ത് തനിച്ച് മുന്നോട്ട് ഉരുണ്ടു. അത് സർവീസ് സെന്ററിലെ വാഹനത്തെയും തുടർന്ന് റിപ്പയർ […]
Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു. സ്ഥാനാർത്ഥിയും പ്രവർത്തകരും കാറിൽ നിന്നം ഇറങ്ങി ഓടി രക്ഷപ്പെട്ടു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അതിരപ്പിള്ളി ഡി വിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജുവിൻ കല്ലേലിയും പ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കാട്ടാനകൾ തടഞ്ഞത്. കാറിൽ നിന്നം ഇറങ്ങി ഓടുന്നതിനിടയിൽ മുൻ പഞ്ചായത്ത് മെമ്പർ കെ എം പോൾസൻ കുറ്റിപുഴക്കാരന് പരിക്കേറ്റു. പോൾസനെ മലക്കപ്പാറ എസ്റ്റേറ്റ് ആശൂപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സംഭവം ഉണ്ടായത് […]
Read more

വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം നാലുവയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. നാലുവയസുകാരന് ദാരുണാന്ത്യം. അസാം സ്വദേശി റജബുൽ അലിയുടെ മകൻ സൈബുളാണ് കൊല്ലപ്പെട്ടത്. അയ്യർപ്പാടി എസ്റ്റേറ്റിൽ ജെ. ഇ.ബംഗ്ലാവ് ഡിവിഷനിൽ ഇന്നലെ വൈകുന്നേരം 6 മണിക്കാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്നറങ്ങി വന്ന പുള്ളിപ്പുലി കടിച്ചു പോയെന്നാണ് ക്വാർട്ടേഴ്സ‌ിൽ താമസിക്കുന്നവർ പറയുന്നത്. റജബുളിന്റെ മറ്റ് രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് വീടിനുള്ളിൽ നിന്നും പിതാവും അമ്മയും പുറത്തെത്തിയത്. ഉടനെ എസ്റ്റേറ്റ് മാനേജരെ വിവരമറിയിച്ചു. […]
Read more

ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു

പത്തനംതിട്ട: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്. നിലയ്ക്കൽ – പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ – പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ ഗ്യാരേജിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസ് ഇടപെടൽ ശക്തമാക്കി.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.