തൃശ്ശൂർ : ഗുരുവായൂർ കമ്പനി പടി പ്രദേശത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന തേർളിയിൽ ഗിരിജ (50) വാഹനാപകടത്തിൽ ദാരുണമായി കൊല്ലപെട്ടു.
പോക്കറ്റ് റോഡിനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു ഗിരിജ, പോക്കറ്റ് റോഡിൽ നിന്ന് പ്രധാനറോഡിലേക്ക് കയറിയുവന്ന എസ്‌കേവറ്ററിൽ (JCB) പ്രധാന റോഡിൽ മറ്റൊരു വാഹനത്തെ അധിവേഗത്തിൽ മറികടക്കാൻ ശ്രമിച്ച പിക്ക്-അപ്പ് ലോറി അതിവേഗത്തിൽ ഇടിച്ചതോടെ, നിയന്ത്രണം തെറ്റിയ എസ്‌കേവറ്ററിന്റെ കൈ തിരിഞ്ഞ് ഗിരിജയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലോട് ചേർന്ന് ഞെരിഞ്ഞ നിലയിൽ ഗിരിജ സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു.
സംഭവം കണ്ട നാട്ടുകാർ പറയുന്നത് പ്രകാരം, കേരളത്തിലെ അശാസ്ത്രീയ റോഡ് ഘടനയും അപകടകരമായ വാഹന സംസ്കാരവും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നു.




