സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറിയ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ചെറൂപ്പ റോഡിലാണ് സംഭവം നടന്നത്. കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്നു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.
Read more

നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: ഗോവ നൈറ്റ് ക്ലബ്ബിലെ തീപിടിത്തത്തിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ഗോവയിലെ അർപോറയിലെ നിശാക്ലബ്ബിൽ ശനിയാഴ്ച രാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ […]
Read more

റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം

കോട്ടയം: പാലാ-തൊടുപുഴ റോഡിൽ പിഴകിൽ നിയന്ത്രണം വിട്ട കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ദാരുണാന്ത്യം. ബംഗളാംകുന്ന് സ്വദേശി ജോസ് കെവി (60) ആണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ജോസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

നടുവണ്ണൂരിൽ കുറുക്കന്റെ ആക്രമണത്തിൽ യുവാക്കള്‍ക്ക് പരിക്ക്

കോഴിക്കോട്: നടുവണ്ണൂർ വാകയാട് യുവാക്കള്‍ക്കു നേരെ കുറുക്കന്റെ ആക്രമണം. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന രണ്ടുപേര്‍ക്ക് കടിയേറ്റു. കാലിനും കൈക്കും പരിക്കുണ്ട്. തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ഇവര്‍. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുക്കന്‍ ആക്രമിക്കുകയായിരുന്നു. കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും കുറുക്കന്‍ ആക്രമണം തുടര്‍ന്നു. ബഹളംകേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുക്കൻ ഓടി മറഞ്ഞു. ഇരുവരും ബാലുശ്ശേരി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സതേടിയ ശേഷം കോഴിക്കോട് […]
Read more

പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം: സംഭവം വര്‍ക്കലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിനിടയില്‍പ്പെട്ട് ജീവനക്കാരി മരിച്ചു. വര്‍ക്കല ചെറുകുന്നം സ്വദേശിയായ മീനഭവനില്‍ മീനയാണ് മരിച്ചത് (51). വര്‍ക്കലയില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണ പ്രിന്റിംഗ് പ്രസ്സിലാണ് അപകടം നടന്നത്. പ്രസ്സില്‍ ഉപയോഗിക്കുന്ന മെഷീനില്‍ ജീവനക്കാരിയുടെ സാരി കുരുങ്ങിയാണ് അപകടമുണ്ടായത്. മറ്റ് ജീവനക്കാരെത്തി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരുപത് വര്‍ഷമായി പ്രിന്റിംഗ് പ്രസില്‍ ജോലിചെയ്ത് വരികയായിരുന്നു മീന. അബദ്ധത്തില്‍ പറ്റിയ ഒരു അപകടം എന്നാണ് പ്രാഥമിക നിഗമനം.
Read more

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന കാര്‍ അപകടത്തില്‍പെട്ടു; 4 അയ്യപ്പഭക്തര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്ത് കാര്‍ അപകടത്തില്‍ നാല് അയ്യപ്പഭക്തര്‍ അടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികള്‍ ആണ് മരിച്ചത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കീഴക്കരയില്‍ നിന്നുള്ള കാര്‍ ഡ്രൈവര്‍ മുഷ്താഖ് അഹമ്മദ് (30), ആന്ധ്രയില്‍ നിന്നുള്ള രാമചന്ദ്ര റാവു (55), അപ്പാരാവു നായിഡു (40), ബണ്ടാരു ചന്ദ്രറാവു (42), രാമര്‍ (45)എന്നിവരാണ് മരിച്ചത്. റോഡിന് സമീപം കാര്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്നു ഇവര്‍. രാമനാഥപുരം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അയ്യപ്പ തീര്‍ത്ഥടകരുടെ […]
Read more

വെള്ളിമാടുകുന്നിലെ ജെഡിടി കോളേജിൽ സൺഷേഡ് ഇടിഞ്ഞ് അപകടം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആർട്സ് കോളേജിൽ നടന്ന അപകടം വിദ്യാർത്ഥി സമൂഹത്തെയും രക്ഷിതാക്കളെയും ആശങ്കയിൽ ആഴ്ത്തുന്ന തരത്തിലായിരുന്നു. കോളേജ് കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് മുകളിലുള്ള സൺഷേഡ് ഭാഗം അപ്രതീക്ഷിതമായി ഇടിഞ്ഞ് തകർന്നുവീണതാണ് സംഭവത്തിന് കാരണമായത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് കെട്ടിടത്തിന് താഴെ വിദ്യാർത്ഥികൾ അൽപ നിമിഷങ്ങൾ മുമ്പ് വരെ ഉണ്ടായിരുന്നതായും പറയുന്നു . ഇതോടെ വലിയൊരു ദുരന്തം അത്ഭുതകരമായി ഒഴിവായി. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരിൽ ഒരാൾക്ക് തലയിൽ […]
Read more

രജിസ്റ്റർ രജിസ്ട്രാർ ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു

കോഴിക്കോട്: കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസ് ജീവനക്കാരിക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് ഫുട്പാത്തിലൂടെ നടന്നു പോകുമ്പോൾ കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിനുതാഴെ ഫുട്പാത്തിൽ വെച്ച് തെരുവുനായ ചാടി വീഴുകയും കാലിൽ കടിച്ചു വലിയ മുറിവേൽപ്പിൽക്കുകയും ചെയ്തു. ഉടൻ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും പ്രഥമ ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോടഞ്ചേരിയിലെ മത്സ്യ മാംസ്യ കടകളെ ചുറ്റി പറ്റി കഴിയുന്ന തെരുവുനായകൾ പൊതുജനങ്ങൾക്കും, കുട്ടികൾ അടക്കം വിവിധ സ്കൂളുകളിലേക്ക് വന്നു […]
Read more

അഗസ്ത്യാമുഴി കൈതപ്പൊയിൽ റോഡിൽ വാഹനാപകടം

കോഴിക്കോട്: അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിൽ കോടഞ്ചേരി അങ്ങാടിക്ക് സമീപം കാർ നിർത്തിയിട്ടിരുന്ന ബൊലേറോയിൽ വന്നിടിച്ച് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടഞ്ചേരിക്കടുത്ത് ഇളയിടത്ത് പടിയിലാണ് അപകടം നടന്നത്. കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ ബോലേറോ പിറകിലേക്ക് തെന്നി മാറി. രണ്ടു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. വാഹനത്തിരക്ക് വളരെയധികം കൂടിയ പ്രസ്തുത റോഡിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്. വളവും തിരുവും വാഹനങ്ങളുടെ അമിതവേഗതയും വാഹനത്തിരക്കും അപകട സാധ്യത വർദ്ധിപ്പിക്കുന്നു.
Read more

മാളയിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു

തൃശ്ശൂര: മാള പഞ്ചായത്തിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു. മാള ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി പി രവീന്ദ്രന് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തൃശ്ശൂർ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മാളപള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം രവീന്ദ്രൻ ഓടിച്ച ബൈക്കും ഒരു കരാറുകാരന്റെ കാറും തമ്മിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ മാള ബിസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരതരമായത്തിനെ തുടർന്ന് അവിടെ നിന്ന് തൃശൂർ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.