സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

മദ്യലഹരിയിൽ അമിതവേഗം; അപകടത്തിൽ പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ മദ്യലഹരിയിൽ ആയിരുന്ന യുവാക്കൾ ഓടിച്ച കാർ അപകടത്തിൽ പെട്ടു. കാർ ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ എൻ. കബീറിന്റെ ഭാര്യ ഖദീജ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ പയ്യന്നൂർ ബസ് സ്റ്റാൻഡിന് സമീപത്താണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ചികിത്സയിലായിരുന്ന ഖദീജ മരണത്തിന് കീഴടങ്ങിയത്. പാസ്പോർട് ഓഫിസ് ഭാഗത്തു നിന്നും ടൗണിലേക്ക് അമിത വേഗത്തിലെത്തിയ കാർ രണ്ട് ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. പയ്യന്നൂരിലെ […]
Read more

പാലക്കാട് പനമണ്ണ അമ്പലവട്ടത്ത് വീട് കത്തിനശിച്ചു

പാലക്കാട്‌: ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വീടിന് തീപിടിച്ചു. അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണമുതലിയുടെ വീട്ടിനാണ് തീ പിടിച്ചത്. ഓടിട്ട രണ്ട് നില വീടിൻ്റെ ഒരു ഭാഗം പൂർണ്ണമായും കത്തി നശിച്ചു. വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. ഇന്ന് ഉച്ചക്ക് 1 മണിക്ക് ശേഷമാണ് സംഭവം നടന്നത്. അതേസമയം, തീ പിടിത്തം ഉണ്ടായത് എങ്ങനെ എന്ന് വ്യക്തമായിട്ടില്ല. അപകട സമയത്ത് ലക്ഷ്മണ മുതലിയും, ഭാര്യ ശിവ ഭാഗ്യവതിയും, ചെറിയ മകൻ വിനോദുമാണ് […]
Read more

ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായപകടത്തിൽ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കാഞ്ഞിരപ്പുഴ ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ പാലാമ്പട്ടയിൽ ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന്‍ ദില്‍ജിത്ത് (17) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ഒമ്നിവാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കുറുപ്പ് ശബരി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
Read more

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിനിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം

ലക്‌നൗ: ഉത്തർപ്രദേശിലെ മിർസാപൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് ആറുപേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ചുനാർ ജംഗ്‌ഷനിലെ റെയിൽവേ ട്രാക്കിലായിരുന്നു അപകടം. രാവിലെ 9.15ന് ചോപൻ -പ്രയാഗ്‌രാജ് എക്‌സ്പ്രസിൽ വന്നിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലൂടെ പോകുകയായിരുന്ന ഹൗറ- കൽക്ക നേതാജി എക്‌സ്‌പ്രസാണ് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. പ്ലാറ്റ്‌ഫോമിൽ ഇറങ്ങാതെ പാളം മുറിച്ചുകടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഛത്തീസ്ഗഢിലെ ബിലാസ്‌പൂരിൽ 11 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ […]
Read more

സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൾ മുത്തലിഫ് ആണ് മരിച്ചത്. തേവലക്കര പടപ്പനാലിൽ രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഒരേ ദിശയില്‍ പോവുകയായിരുന്ന സ്‌കൂട്ടറിനെ സഫ എന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. അബ്ദുൾ മുത്തലിഫിന് ഒപ്പം സ്കൂട്ടറിൽ ഉണ്ടായിരുന്ന രാധാകൃഷ്ണപിള്ളയ്ക്ക് നിസാര പരിക്കേറ്റു. സ്കൂട്ടറിൻ്റെ പിന്നിലിരുന്ന അബ്ദുൾ മുത്തലിഫ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഇരുവരും നിർമ്മാണ തൊഴിലാളികളാണ്. രാവിലെ ജോലിക്ക് പോകുന്ന വഴിയായിരുന്നു അപകടം.
Read more

ഛത്തീസ്ഗഢിലെ ട്രെയിൻ അപകടത്തിൽ 11 മരണം; രക്ഷാപ്രവർത്തനം പൂർത്തിയായി

റായ്‌പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ 11 മരണം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പൂർത്തിയായിയെന്നാണ് റിപ്പോർട്ട്. കുടുങ്ങിക്കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയെന്ന് റെയിൽവേ അറിയിച്ചു. ബിലാസ്പൂർ- കാട്നി സെക്ഷനിൽ ജയ്റാം നഗർ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു അപകടം. ഒരേ ട്രാക്കിൽ മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് കോർബ മെമു ഇടിച്ചുകയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ കോച്ചുകൾ പൂർണമായും തകർന്നിരുന്നു. റെയിൽവേ രക്ഷാ സംഘങ്ങൾ, ദേശീയ-സംസ്ഥാന ദുരന്ത […]
Read more

യുഎസിൽ കാർഗോ വിമാനം തകർന്നുവീണു

വാഷിംഗ്‌ടൺ: യുഎസിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണു. ലൂയിസ്‌വില്ലെ വിമാനത്താവളത്തിൽ ചൊവ്വാഴ്ച വെെകിട്ട് 5.15 ഓടെയാണ് അപകടം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. വിമാനത്തിൽ മൂന്ന് ജീവനക്കാർ ഉണ്ടായിരുന്നതായാണ് റിപോർട്ടുകൾ. ലൂയിസ്‌വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ഹോണോലുലുവിലേക്ക് പോയ വിമാനമാണ് തകർന്നത്. അപകടത്തിൽ 11ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. രക്ഷാപ്രവർത്തനം നടക്കുകയാണ് അപകടത്തിൽപ്പെട്ട എംഡി 11 വിമാനത്തിന് 34 […]
Read more

കാസർഗോഡ് അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു; ചികിത്സയിലെ അശ്രദ്ധയെന്ന് ആരോപണം

കാസർഗോഡ്: മൊഗ്രാൽ പെർവാർഡിൽ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ മരിച്ചു. ആരിക്കാടി സ്വദേശി ഹരീഷ് (37) ആണ് മരിച്ചത്. ചികിത്സയിലെ അശ്രദ്ധയാണ് മരണകാരണമെന്നാണ് ആരോപണം. കുമ്പള സഹകരണ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കൾ പ്രതിഷേധിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ മദൃദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടിയുണ്ടാകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. എന്നാൽ ആരോപണം നിഷേധിച്ച് കുമ്പള സഹകരണ ആശുപത്രി അധികൃതർ രംഗത്തെത്തി. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാണ് ഹരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ഹരീഷ് മദ്യപിച്ചിട്ടുണ്ടായിരുന്നു. സ്‌കാൻ ചെയ്യാൻ […]
Read more

വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിൽ ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപെട്ടു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
Read more

വൈക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

വൈക്കം: മിനി ലോറിയുടെ ടയറിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച വിദ്യാർഥിക്ക് ദാരുണാന്ത്യം. വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. പൂത്തോട്ട കോളേജിലെ ബി എസ് സി സൈബർ ഫോറൻസിക് വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വൈക്കം-പൂത്തോട്ട റോഡിലായിരുന്നു അപകടം. ഇർഫാനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.