സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ഓടുന്ന ബസിൽ മറ്റൊരു ബസ് ഇടിച്ചു; യാത്രക്കാരിക്ക് പരിക്ക്

മലപ്പുറം: ബസ് ജീവനക്കാർ തമ്മിലുള്ള തർക്കം അപകടത്തിൽ കലാശിച്ചു. ഓടുന്ന ബസിലേക്ക് മറ്റൊരു സ്വകാര്യ ബസ് മനപ്പൂർവം ഇടിച്ചു കയറ്റിയ സംഭവത്തിൽ ഒരു യാത്രക്കാരിക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മലപ്പുറം തിരുവാലി ഭാഗത്ത് വെച്ചായിരുന്നു സംഭവം. മഞ്ചേരി ഭാഗത്ത് നിന്നും അരീക്കോട് ഭാഗത്ത് നിന്നുമായി വണ്ടൂരിലേക്ക് യാത്ര രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു തർക്കം. സമയക്രമത്തെക്കുറിച്ചുള്ള വാക്കേറ്റം തുടർന്ന്, ഇരു ബസുകളും റോഡിൽ അപകടകരമായ രീതിയിൽ സമാന്തരമായി ഓടിത്തുടങ്ങി. തുടർന്നുണ്ടായ […]
Read more

കബഡി മത്സരത്തിനിടെ വൈദ്യുതാഘാതം: മൂന്ന് മരണം, രണ്ടുപേരുടെ നില ഗുരുതരം

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണിൽ ശനിയാഴ്‌ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് അപകടമുണ്ടായത്. കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റിൽപ്പെട്ട് ടെന്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. […]
Read more

ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി പെട്രോൾ പമ്പിന് സമീപം ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. അത്താഴക്കുന്ന് അരുംഭാഗം തഖ്വ പള്ളിക്ക് സമീപം കെ.പി. ഹൗസിൽ കെ.പി.റഷീദ (65) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച ബന്ധുവായ റാഹിലയെ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ നിന്നു വന്ന ബസിടിക്കുകയായിരുന്നു. റോഡിന്റെ വശത്തു നിന്നും സ്കൂട്ടർ, ബസ് വരുന്നത് ശ്രദ്ധിക്കാതെ റോഡ് കുറുകെ കടക്കുന്നതിനിടെ ബസിൽ […]
Read more

വടകരയില്‍ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു

കോഴിക്കോട് : വടകര പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.പുഷ്പവല്ലി(65)യാണ് മരിച്ചത്.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണം. വടകര നഗരസഭ മുന്‍ കൗണ്‍സിലറാണ്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. മകള്‍ക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകാനായി ബസ് സ്റ്റാന്‍ഡില്‍ എത്തിയതായിരുന്നു പുഷ്പവല്ലി. ഇതിനിടെയാണ് വടകര-പയ്യോളി റൂട്ടിലെ ഹരേറാം എന്ന ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു. നിലത്തുവീണ ഇവരുടെ ശരീരത്തിലൂടെ ബസിന്റെ ടയര്‍ […]
Read more

മദ്യലഹരിയിൽ കാർ ഓടിച്ച് ബൈക്കിടിച്ച് എഎസ്ഐ; യുവാവിനെ 200 മീറ്റർ വലിച്ചിഴച്ചു

ചന്നൈ : തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ലഹരിയിലായ പൊലീസ് ഉദ്യോഗസ്ഥന്റെ അപകടകരമായ പ്രവൃത്തിയിൽ യുവാവ് അപകടത്തിലായി. സിറ്റി ട്രാഫിക് വിംഗ് എഎസ്ഐ ഗാന്ധി രാജൻ, അശോക് കുമാർ എന്ന യുവാവിനെ സ്വന്തം കാറിന്റെ ബോണറ്റിനോട് ചേർത്തുനിർത്തി ഏകദേശം 200 മീറ്റർ വരെ വാഹനം ഓടിച്ചതാണ് സംഭവം. ബുധനാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം നടന്നത്. കല്ലണൈ സ്ട്രീറ്റിന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഗാന്ധി രാജന്റെ കാർ ഇടിച്ചതോടെ യാത്രികൻ അശോക് വീണു. തുടർന്ന് ഉണ്ടായ വാക്കേറ്റത്തിൽ […]
Read more

വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു; 11 കുട്ടികൾക്ക് പരിക്ക്

തിരുവനന്തപുരം: വാമനപുരത്ത് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ അപകടത്തിൽ 11 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരപ്പാറ നോബിൾ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ബസിൽ യാത്ര ചെയ്തിരുന്നത് 15 കുട്ടികളാണ്. ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്ന് വെഞ്ഞാറമൂട് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടികളെ വാമനപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.വണ്ടി തിരിക്കാനായി പിന്നോട്ടെടുത്ത സമയത്താണ് ബസ് വയലിലേക്ക് മറിഞ്ഞത്. വിവരം ലഭിച്ചതോടെ വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Read more

കടയിൽ പോയ വയോധികൻ ഓട്ടോ ഇടിച്ച് മരിച്ചു

തിരുവനന്തപുരം:വിഴിഞ്ഞം കോട്ടപ്പുറം കുഴിവിള പുരയിടത്തിൽ 84 കാരനായ പീറ്റർ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. കോട്ടപ്പുറം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് ഇന്നലെ വൈകിട്ട് അപകടം നടന്നത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്ന് മടങ്ങിയപ്പോൾ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയെങ്കിലും നാട്ടുകാർ പീറ്ററിനെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പുലർച്ചെയോടെ അദ്ദേഹം മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട ഓട്ടോറിക്ഷയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം […]
Read more

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങവേ നിയന്ത്രണം വിട്ട കാർ ഇടിച്ചു ; ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു

കോഴിക്കോട്. നിയന്ത്രണം വിട്ട കാർ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് സബ് എഡിറ്റർ ജാഫർ അബ്ദുർറഹീം (33) ആണ് മരിച്ചത്. കണ്ണൂർ മുണ്ടേരി മൊട്ട കോളിൽമൂല സ്വദേശിയാണ്. കോഴിക്കോട് – വയനാട് ദേശീയ പാതയിൽ വെള്ളിയാഴ്ച അർധരാത്രി 12.50 നായിരുന്നു അപകടം. ഓഫിസിൽനിന്നു ജോലി കഴിഞ്ഞ് ഇറങ്ങി ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ എരഞ്ഞിപ്പാലം ഭാഗത്തു നിന്ന് അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ജാഫറിനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് അസീസിനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. […]
Read more

കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ഉരുവച്ചാലിൽ നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് . പെരളശ്ശേരിയിൽ വച്ച് ബൈക്കിലിടിക്കാതിരിക്കാൻ വെട്ടിച്ച ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് ആംബുലൻസ് വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Read more

സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ പുന്നാവൂർ സ്വദേശി ജോസാ(29)ണ് മാറനല്ലൂർ കുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്ക് ജോസ് വീണത്. ബസിന്‍റെ വീലിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണതെങ്കിലും ബസ് പെട്ടന്ന് നിറുത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല.കാലിന് പരിക്കേറ്റ ജോസിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.