സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

കോവളത്ത് സ്കൂട്ടർ തിരിക്കുന്നതിനിടെ വെങ്ങാനൂർ സ്വദേശി കിണറ്റിലേക്ക് വീണു

തിരുവനന്തപുരം: കോവളം ബീച്ചിനടുത്ത് സ്കൂട്ടർ തിരിക്കുന്നതിനിടെ വെങ്ങാനൂർ സ്വദേശി കിണറ്റിലേക്ക് വീണു. റോഡിന് സമീപം ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് സ്കൂട്ടർ സഹിതം വീണെങ്കിലും ആഴം കുറവായിരുന്നതനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ അപകടത്തിൽ വെങ്ങാനൂർ സ്വദേശിയെ ചന്ദ്രമോഹൻ ആണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് എത്തിയ ഫയർഫോഴ്സ് ആളിനെ ഏണിയുടെ സഹായത്താൽ പുറത്തെത്തിക്കുകയായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം കോവളത്തെത്തിയ ചന്ദ്രമോഹൻ മടങ്ങുന്നതിനായി വാഹനത്തിലിരുന്ന് തിരിക്കുമ്പോൾ തകര ഷീറ്റും മറ്റും ഇട്ട് താൽക്കാലികമായി മൂടിയിരുന്ന ആൾ മറയില്ലാത്ത കിണറിനുള്ളിലേക്ക് വാഹനത്തിന്റെ […]
Read more

ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം

കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ചു. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക വരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചിരുന്നു.
Read more

റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മലപ്പുറം: പെരിന്തൽമണ്ണയിൽ റോഡിന് കുറുകെ ചാടിയ പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസിനാണ് (24) പരിക്കേറ്റത്. പുലർച്ചെ 2:45-ന് പട്ടിക്കാട് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. പൂപ്പലത്തുള്ള ഓഫീസിൽനിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഫിയാസ്. പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ റെയിൽവേ ഗേറ്റിനടുത്ത് വെച്ച് റോഡ് മുറിച്ചുകടന്ന കുറുക്കനെ കണ്ടപ്പോൾ ഫിയാസ് ബൈക്കിന്റെ വേഗത കുറച്ചു. ഇതിന് പിന്നാലെ പൊന്തക്കാട്ടിൽനിന്ന് അപ്രതീക്ഷിതമായി ചാടിയെത്തിയ പുള്ളിപ്പുലിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ […]
Read more

ഇറച്ചിക്കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു

തിരുവനന്തപുരം: ഇറച്ചിക്കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് മതിൽ ഇടിച്ച് തകർത്തു. ഞായറാഴ്ച രാത്രി ഒരു മണിയോടെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ നിലമാമൂട്ടിന് സമീപത്തായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകരാണമെന്ന് നാട്ടുകാർ പറയുന്നു. സമീപ വാസിയായ അര്‍ജുനന്‍റെ വീട്ടിലേക്കാണ് മിനിലോറി പാഞ്ഞു കയറിയത്. നിറയെ കോഴിയുമായെത്തിയ വാഹനത്തിൽ നിന്നും കൂട് ഉൾപ്പടെ കോഴികൾ തെറിച്ച് പുറത്തു വീണിരുന്നു. വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരുക്കുകളുണ്ടായില്ല. ഇടിയുടെ ആഘാതത്തിൽ നിലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ മിനിലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. […]
Read more

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, 43 കാരനായ ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർ ഉണ്ടായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു. പരിക്കേറ്റ ഒരാള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചുതെങ്ങ് സ്വദേശി അനുവിൻ്റെ ഉടമസ്ഥതയിലുള്ള കർമ്മല മാതാ എന്ന വള്ളമാണ് മറിഞ്ഞത്. ശക്തമായ തിരയടിച്ചാണ് അപകടം ഉണ്ടായത്. മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും […]
Read more

തൃശ്ശൂരില്‍ ഓടിക്കൊണ്ടുരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ബസില്‍ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. പൂവ്വത്തൂര്‍ സ്വദേശി നളിനിയാണ് മരിച്ചത്. 74 വയസായിരുന്നു. പൂവ്വത്തൂര്‍ മാര്‍ക്കറ്റിന് സമീപം താമസിക്കുന്ന പെരിങ്ങാട് ശ്രീധരന്‍ ഭാര്യയാണ് നളിനി. സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസില്‍ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയില്‍ സീറ്റ് ഒഴിവ് കണ്ട് ഇരിക്കാനായി നടന്നപ്പോഴായിരുന്നു തെറിച്ച് പുറത്തേക്ക് വീണത്. മൃതദേഹം പറപ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ചൊവ്വല്ലൂര്‍പ്പടിയിലുള്ള സുദൃഡം എന്ന ഫൈനാന്‍സ് സ്ഥാപനത്തില്‍ […]
Read more

കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗിക്കും കാര്‍ യാത്രികയും മരിച്ചു

തൃശൂര്‍ :കുന്നംകുളത്ത് കാണിപയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ കണ്ണൂര്‍ സ്വദേശി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രികയായ കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടം.
Read more

മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം, 5 പേര്‍ക്ക് ഗുരുതരപരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: മൂകാംബിക ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനാപകടം കാര്‍ മതിലിടിച്ച് 5 പേര്‍ക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗേറ്റിന്റെ മതിലിലാണ് കാര്‍ ഇടിച്ചത്. പോത്തന്‍കോട് അണ്ടൂര്‍ക്കോണം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മാരുതി കാര്‍ ആണ് അപകടത്തില്‍പെട്ടത്. ഒരു പുരുഷനും 4 സ്ത്രീകളും ഉള്‍പ്പെടെ അഞ്ചുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരവും 4 പേരുടെ നില ഗുരുതരവുമാണ്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് […]
Read more

ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ച് അപകടം, 2 പേർ മരിച്ചു

മലപ്പുറം: പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അൽപ്പസമയം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഇടിയുടെ ആഘാതത്തിൽ മിനിലോറിയുടെ മുൻവശം പൂർണ്ണമായും തകർന്നു. മൃതദേ​ഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറി രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് കോളശ്ശേരി മീത്തൽ സജിന്‍ലാല്‍ (31), ബിജീഷ് (34) എന്നിവരാണു മരിച്ചത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിഞ്ഞപ്പോൾ എതിർദിശയില്‍ വന്ന ലോറി ഇരുവരുടെയും ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനത്തിൽ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.