വേദിയില്‍ വിതുമ്പി സുധാകരന്‍; വിവാദങ്ങള്‍ക്കിടെ ആദ്യമായി പൊതുവേദിയില്‍
കണ്ണൂര്‍: മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ കാപ്പാടന്‍ രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിനിടെ വികാരാധിനനായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. വേദിയിലിരുന്ന് വിതുമ്പിയ അദ്ദേഹം സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു. വാക്കുകൊണ്ടും, വിവരങ്ങള്‍ കൊണ്ടും ദൗത്യങ്ങള്‍ കൊണ്ടും തന്നെ സംരക്ഷിച്ച പ്രവര്‍ത്തകരെ താന്‍ ഓര്‍ക്കുകയാണ്. ഒരുപാട് കടമ്പകള്‍ കടന്നുവരാന്‍ സാഹചര്യമുണ്ടാക്കിയത് കാപ്പാടന്‍ രമേശനാണ്. സിപിഐഎമ്മിന്റെ ഏത് ആക്രമണത്തെയും ചെറുക്കാന്‍ എന്നും എപ്പോഴും കാപ്പാടന്‍ എത്തും. ആത്മാര്‍ത്ഥമായ സമീപനവും പ്രവര്‍ത്തനവുമായിരുന്നു കാപ്പാടന്റെതെന്ന് സുധാകരന്‍ ഓര്‍മിച്ചു. സ്ഥാനാര്‍ത്ഥിത്വ […]
Read more

