Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

പോക്കറ്റുകളിൽ ഒതുങ്ങുമോ?; ട്രയംഫ് ബൈക്കുകളുടെ വിലയിൽ പുതിയ മാറ്റം

ട്രയംഫ് മോട്ടോർസൈക്കിൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഇനി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. കമ്പനി അടുത്തിടെ നിരവധി മോട്ടോർസൈക്കിളുകളുടെ വില പരിഷ്കരിച്ചു. ജിഎസ്ടി മാറ്റങ്ങളെത്തുടർന്ന്, പുതുക്കിയ വിലകൾ ട്രയംഫ് നിരയിലുടനീളം 1.58 ലക്ഷം വരെ വലിയ വില വർദ്ധനവിന് കാരണമായി. ഇന്ത്യൻ വിപണിയിലെ 400 സിസി മോഡലുകളായ സ്‌ക്രാംബ്ലർ 400X, ത്രക്സ്റ്റൺ 400 എന്നിവയുടെ വില കമ്പനി കൂട്ടിയിട്ടില്ല. ജനപ്രിയ സ്പീഡ് 400, സ്പീഡ് T4 എന്നിവയുടെ വില അടുത്തിടെ കുറച്ചിരുന്നു, എന്നാൽ ബാക്കിയുള്ള പോർട്ട്‌ഫോളിയോയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. […]
Read more

മിനി കൺട്രിമാൻ ജെസിഡബ്ല്യു ഇന്ത്യയിൽ

ന്യൂഡൽഹി: മിനി കൺട്രിമാൻ ജെസി-ഡബ്ല്യു ഇന്ത്യയിലെത്തുന്നു. പൂർണമായും ബിൽറ്റ് അപ്പ് രൂപത്തിൽ എത്തുന്ന ഈ ഐസിഇ-പവർ പതിപ്പ് 64.9 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച കൺട്രിമാൻ ഇലക്ട്രിക് പതിപ്പിനൊപ്പം ഇത് വിപണിയിൽ ലഭ്യമാകും. ബുക്കിംഗുകൾ 2025 സെപ്റ്റംബർ 22 മുതൽ ആരംഭിച്ചിട്ടുണ്ട്. മിനി കൺട്രിമാൻ ജെസി -ഡബ്ല്യു 2.0 ലിറ്റർ, 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ഉപയോഗിക്കുന്നു. ഇത് 300 ബിഎച്ച്പി പവർ, […]
Read more

കെഎസ്ആർടിസി സ്വന്തമായി പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു

തിരുവന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ഇനി മുതൽ സ്വന്തം പുക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ആദ്യ കേന്ദ്രം തിരുവനന്തപുരത്തെ വികാസ്ഭവൻ ഡിപ്പോയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. തുടർ ഘട്ടത്തിൽ കേരളത്തിലെ മറ്റ് ഡിപ്പോകളിലും പുക പരിശോധന കേന്ദ്രങ്ങൾ ക്രമാനുസൃതമായി ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. പുതിയ കേന്ദ്രങ്ങൾ കെഎസ്ആർടിസി ബസുകൾക്ക് മാത്രമല്ല, സ്വകാര്യ വാഹനങ്ങൾക്ക് കൂടി സേവനം ലഭ്യമാക്കും. ഇതിലൂടെ വാഹനങ്ങളുടെ പുക നിരീക്ഷണ […]
Read more

പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറക്കാൻ സുസുക്കി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കി പരിസ്ഥിതിക്ക് ഇണങ്ങിയ വാഹനങ്ങള്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഹൈഡ്രജന്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ബര്‍ഗ്മാന്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുസുക്കി. ഈ പുതിയ മോഡലിലൂടെ, മോട്ടോര്‍ സൈക്കിളിന്റെ ആനന്ദവും എക്സ്ഹോസ്റ്റ് ശബ്ദവും സംയോജിപ്പിക്കുന്നതും പരിസ്ഥിതി ബോധമുള്ളതുമായ ഒരു ഇരുചക്ര വാഹനം സൃഷ്ടിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വാഹനം വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം കമ്പനിയില്‍ തുടരുകയാണ്. സുസുക്കി ജപ്പാന്‍ മൊബിലിറ്റി ഷോ 2025 ല്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ […]
Read more

വിൽപ്പനയിൽ ആധിപത്യവുമായി ഹ്യുണ്ടായി ക്രെറ്റ

ന്യൂഡൽഹി: രാജ്യത്തെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം. 2025 സെപ്റ്റംബറിൽ, 18,861 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിക്കപ്പെട്ടത്. അങ്ങനെ, ടോപ്പ്-10 കാറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടർന്നു. അതേസമയം, 19% വാർഷിക വളർച്ചയും ലഭിച്ചു. പുതിയ ജിഎസ്ടി 2.0 കാരണം ക്രെറ്റയുടെ വിലയും കുറഞ്ഞു. അതിന്റെ സെഗ്‌മെന്റിൽ, മാരുതി ബ്രെസ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളെ ക്രെറ്റ പിന്നിലാക്കി. ക്രെറ്റയുമായി മത്സരിക്കുന്ന ഈ മോഡലുകളെല്ലാം ടോപ്പ്-10 പട്ടികയിൽ […]
Read more

ഇന്ത്യ ബൈക്ക് വീക്ക് 2025 ഡിസംബർ 12, 13 തീയതികളിൽ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഉത്സവമായ ഇന്ത്യ ബൈക്ക് വീക്കിന്റെ പന്ത്രണ്ടാം പതിപ്പ് 2025 ഡിസംബർ 12, 13 തീയതികളിൽ ഗോവയിലെ വാഗറ്റോറിൽ നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്ലാ വർഷവും റോഡ് പ്രേമികളെയും ബൈക്കർ സമൂഹത്തെയും ഒരുമിപ്പിക്കുന്ന ഈ പരിപാടി, ബൈക്ക് എക്സിബിഷനുകൾ, റെയ്സുകൾ, ലൈവ് എന്റർടെയ്ൻമെന്റ് എന്നിവയിലൂടെ മികച്ച അനുഭവങ്ങൾ നൽകുന്നു. 2024 ലെ പരിപാടിയിൽ കെടിഎമ്മിന്റെ 390 അഡ്വഞ്ചറും 390 എൻഡ്യൂറോ ആർ മോഡലുകളും വലിയ ശ്രദ്ധ നേടിയിരുന്നു. 2025ൽ പുതിയ ബൈക്കുകളുടെ […]
Read more

ബസിൽ മുതിർന്നവരുടെ സീറ്റ് നിരസിച്ച് കണ്ടക്ടർ; 62 കാരി മന്ത്രിക്ക് പരാതി നൽകി

മലപ്പുറം: മുതിർന്ന പൗരന്മാർക്ക് മുൻഗണനാ സീറ്റ് നൽകണമെന്ന ആവശ്യത്തിന് കണ്ടക്ടറും മറ്റു യാത്രക്കാരും അപമാനിച്ച സംഭവത്തിൽ ഗതാഗത മന്ത്രിക്കും വകുപ്പ് മേധാവികള്‍ക്കും പരാതി നല്‍കി വിരമിച്ച വനിത ഹെഡ് പോസ്റ്റ് മാസ്റ്റര്‍. കോഴിക്കോട്-തൃശൂർ റൂട്ടിലെ ‘സ്‌ട്രെയ്ഞ്ചർ’ സ്വകാര്യ ബസിലാണ് സംഭവം നടന്നത്. രാമനാട്ടുകരയിൽ നിന്ന് ചങ്കുവെട്ടിയിലേക്ക് യാത്ര ചെയ്ത ബസിൽ അർഹതയുള്ള സീറ്റ് കൗമാരക്കാരിയായ പെൺകുട്ടികൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. രോഗലക്ഷണങ്ങളാൽ ബസിൽ സുഖമായി ഇരിക്കാൻ പ്രയാസപ്പെട്ട ശൈലജ കണ്ടക്ടറോട് സീറ്റ് മാറ്റണമെന്നു ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ “ഗുരുവായൂരിലേക്കുള്ള യാത്രക്കാരാണ്, […]
Read more

ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം ദുൽഖർ സൽമാൻക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും കസ്റ്റംസ് റിപ്പോർട്ട് ലഭിക്കാതിരിക്കുന്നതിനാൽ കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. , 2004 മോഡൽ ലാൻഡ് റോവർ റെഡ് ക്രോസിന്റെ ഇറക്കുമതിയാണെന്നും, കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനമെന്ന നിലയിൽ രേഖകൾക്കനുസരിച്ച് നിയമപരമായി സ്വന്തമാക്കിയതാണെന്നും ആണ് ദുൽഖർ സൽമാൻ ഹർജിയിൽ വാദിക്കുന്നത്. കസ്റ്റംസ് കസ്റ്റഡിയിലെ വാഹനം ശരിയായി സൂക്ഷിക്കപ്പെടാൻ സാധ്യതയില്ലെന്നും, […]
Read more

ബസിന് മുന്നിൽ പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം; ഡിപ്പോയിലെ ഡ്രൈവറെ സ്ഥലംമാറ്റി

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ട സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫിനെ പുതുക്കാടേക്കു സ്ഥലംമാറ്റി. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് തടഞ്ഞുനിർത്തുകയും ഗതാഗതമന്ത്രി ജീവനക്കാരെ ശാസിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വെഹിക്കിള്‍ സൂപ്പർവൈസറിന്റെ ചുമതലയുളള ഡ്രൈവറെയും സ്ഥലംമാറ്റം ചെയ്തു.
Read more

ഫോക്‌സ്‌വാഗൺ ടിഗ്വാൻ; മൂന്നുലക്ഷം രൂപയുടെ വമ്പൻ കിഴിവ്!

2025 ഒക്ടോബറിൽ എല്ലാ മോഡലുകൾക്കും ലക്ഷങ്ങളുടെ കിഴിവുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതൽ കിഴിവ് ലഭിക്കുന്ന കാർ ടിഗ്വാൻ എസ്‌യുവിയാണ്. കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്ന് ലക്ഷം രൂപയുടെ വലിയ ആനുകൂല്യം ലഭിക്കും. ഉത്സവ സീസണിൽ ലംപ് സം ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ബോണസ്, ലോയൽറ്റി ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഏകദേശം 6 മാസം മുമ്പ് 49 ലക്ഷം രൂപ വിലയുള്ള ഒരു ആർ ലൈൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix