Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Automobile

കളർകോട് അപകടം; അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: അന്താരാഷ്ട്ര റോഡപകട ഓർമ്മ ദിനത്തിന്റെ ഭാഗമായി കളർകോട് ദുരന്തത്തിൽ ജീവൻ നഷ്ടമായ മെഡിക്കൽ വിദ്യാർത്ഥികളെ അനുസ്മരിച്ച് അനുസ്മരണപ്രവൃത്തി സംഘടിപ്പിച്ചു. “അന്ന് അവനല്ലല്ലോ മരിച്ചത് ഞങ്ങൾ മൂന്ന് പേരല്ലേ. നിങ്ങളെ ഓരോരുത്തരെയും കാത്തിരിക്കുന്നവരുണ്ട്. റോഡിൽ ഇറങ്ങുമ്പോൾ അവരെ ഓർക്കണം,” എന്ന് ആയുഷ് ഷാജിയുടെ അമ്മ ഉഷ വികാരഭരിതമായി പറഞ്ഞു. 2024 ഡിസംബർ 2 നാണ് കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ മുഹമ്മദ് അബ്ദുൽ ജബ്ബാർ, പി.പി. മുഹമ്മദ് […]
Read more

എരുമേലിയിൽ തീർഥാടകരുടെ തിരക്ക് നിയന്ത്രണം; മോട്ടർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതി ‌ആരംഭിച്ചു

കോട്ടയം: എരുമേലി മണ്ഡലകാല തീർഥാടനo ആരംഭിച്ച ശബരിമലയിൽ നട തുറക്കുന്നതിനു മുന്നോടിയായി തീർഥാടകരുടെ ഒഴുക്കു വർദ്ധിച്ചു. വൃശ്ചികം ഒന്നിനു പതിനായിരക്കണക്കിനു തീർഥാടകരാണ്  രണ്ടു ദിവസമായി എരുമേലിയിൽ എത്തിയിട്ടുള്ളത്. പേട്ടതുള്ളി ആചാര പ്രകാരമാണ് ശബരിമലയിലേക്ക് യാത്ര തുടരുന്നത്. കെഎസ്ആർടിസി ഇന്നലെ രാവിലെ മുതൽ വൈകിട്ടു വരെ തൊണ്ണൂറ് സർവീസുകളാണ് നടത്തിയത്. തീർഥാടക വാഹനങ്ങളുടെ തിരക്കുമൂലം എരുമേലി നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ നിറഞ്ഞു കവിഞ്ഞു. ഗതാഗത നിയന്ത്രണങ്ങൾക്കും, സുരക്ഷാ ക്രമീകരണങ്ങൾക്കുമായി അഞ്ഞൂറിൽ പരം പൊലീസ് കാരാണ് എരുമേലിയിലും ശബരിമല പാതയിലും ഡ്യൂട്ടിയിൽ […]
Read more

തലശ്ശേരി നഗരത്തിൽ താൽക്കാലിക റോഡ് നിയന്ത്രണങ്ങൾ

തലശ്ശേരി: മണവാട്ടി ജംഗ്ഷൻ–വടകര ദിശയിലെ ലുലു ഗോൾഡ് വരെയുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്ന രണ്ടാംഘട്ട പ്രവൃത്തികൾ നവംബർ 17 മുതൽ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 17-11-2025 തിങ്കളാഴ്ച രാവിലെ 7 മണി മുതൽ ടൗൺ ബാങ്ക് ജംഗ്ഷൻ–മണവാട്ടി ജംഗ്ഷൻ ഇടയിലുള്ള മേലൂട്ട് മഠപ്പുര റോഡ് പൂർണ്ണമായും അടച്ചിടും. തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്ന് മഞ്ഞോടി, പാനൂർ, കടവത്തൂർ, നാദാപുരം ദിശയിലേക്കുള്ള ബസുകൾ സംഗമം ജംഗ്ഷൻ – ടൗൺ ഹാൾ – ടൗൺ ബാങ്ക് റൂട്ടിലൂടെയാണ് പോകേണ്ടത്. മഞ്ഞോടി, […]
Read more

ശബരിമല തീര്‍ത്ഥാടനം; കര്‍ണാടകത്തിൽ നിന്നും അയ്യപ്പ ഭക്തരുമായി വരുന്ന വാഹനങ്ങള്‍ക്ക് ഇളവ് വേണമെന്ന് കെ.എസ്.ടി.ഒ.എ

ബെംഗളൂരു: ശബരിമല തീർത്ഥാടനത്തിനായി കർണാടകയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾക്ക് നികുതി ഇളവ് നൽകണമെന്ന് കർണാടക സ്റ്റേറ്റ് ട്രാവൽ ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലയളവിൽ പ്രത്യേക ടാക്സ് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന കേരള മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനും കത്ത് നൽകിയിട്ടുണ്ട്. ദസറ കാലത്ത് കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് മൈസൂരുവിൽ നൽകിയ ഇളവിന്റെ മാതൃക പരിഗണിക്കണമെന്നും സംഘടന കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്ന് കർണാടക ഗതാഗതമന്ത്രിയോടും അസോസിയേഷൻ […]
Read more

ബസ് ബോഡികോഡ്; ഇളവ് നൽകി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുതിയബസുകള്‍ കേന്ദ്രമാനദണ്ഡം പാലിക്കാത്തതിനാല്‍ വാഹനരജിസ്ട്രേഷന്‍ വ്യവസ്ഥകളില്‍ ഇളവുനല്‍കി സര്‍ക്കാര്‍. 25 ബസിന്റെ രജിസ്ട്രേഷന്‍ തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി എംഡി ഇളവിന് സര്‍ക്കാരിനെ സമീപിച്ചു. ഇതേത്തുടര്‍ന്ന് ബസ് ബോഡി കോഡ് നടപ്പാക്കുന്നത് സര്‍ക്കാര്‍ ആറുമാസത്തേക്ക് നീട്ടി. ഉത്തരവ് സ്വകാര്യമേഖലയ്ക്കും ബാധകം. ഇത് ബസ് ബോഡികോഡ് മൂലം വിൽപ്പന തടസ്സപ്പെട്ട ബസുകള്‍ വില്‍ക്കാനും രജിസ്ട്രേഷന്‍ നേടാനും വഴിതെളിച്ചു.കേന്ദ്രനിയമപ്രകാരം 2025 ഓഗസ്റ്റിനുശേഷം ഇറങ്ങുന്ന ബസുകള്‍ക്ക് എഐഎസ് 153 ബസ് ബോഡി കോഡ് ബാധകമാണ്. കോച്ച് നിര്‍മാണ കമ്പനിക്കും ബസ് മോഡലിനും […]
Read more

ഓൺലൈൻ ടാക്സികൾ തടയൽ; ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: ഓൺലൈൻ ടാക്സികൾക്കെതിരെ പ്രതിഷേധിക്കുന്ന പരമ്പരാഗത ടാക്സി ഡ്രൈവർമാർക്ക് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കടുത്ത മുന്നറിയിപ്പ് നൽകി. ഡ്രൈവർമാർ നടത്തുന്ന പ്രവർത്തനങ്ങൾ ഗുണ്ടായിസമാണെന്നും, ആക്രമണം അല്ലെങ്കിൽ യാത്ര തടയൽ തുടരുകയാണെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി ഓൺലൈൻ ടാക്സി സർവീസുകളായ ഊബർ, ഓല തുടങ്ങിയവയ്‌ക്കെതിരെ പരമ്പരാഗത ടാക്സി ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധം ശക്തമായിരുന്നു. ആദ്യം ഓൺലൈൻ ടാക്സിക്കാർക്ക് അനുകൂലമായ നിലപാട് പ്രകടിപ്പിച്ചിരുന്ന മന്ത്രി പിന്നീട് നിലപാട് മാറ്റിയത് വിഷയത്തെ […]
Read more

ഏകീകൃത വാഹന ഇൻഷുറൻസ്‌ നയം വേണമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിന് വാഹന ഉടമകൾക്ക് ആശ്വാസമാകുന്ന വിധത്തിൽ ഏകീകൃത ഇൻഷുറൻസ് നയം രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാൻ സുപ്രീംകോടതി നിർദേശം നൽകി. വാഹന ഇൻഷുറൻസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് 22 ഇൻഷുറൻസ് കമ്പനികളോടും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയോടും കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ കോടതിക്ക് പുറത്തു തീർപ്പാക്കാൻ താത്പര്യമില്ലാത്തതും ഉപഭോക്താക്കൾക്ക് പോളിസി നിബന്ധനകളെക്കുറിച്ച് മതിയായ അറിവില്ലാത്തതും ഗുരുതരമായ […]
Read more

ചരിത്രം കുറിച്ച് മാരുതി സുസുക്കി; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ജിംനികൾ വിവിധ രാജ്യങ്ങളിലേയ്ക്ക്

ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ജിംനികൾ കയറ്റി അയച്ച് ചരിത്രം കുറിച്ച് മാരുതി സുസുക്കി. ഇന്ത്യൻ വിപണിയില്‍ 2023 ൽ പുറത്തിറങ്ങിയ അഞ്ച് ഡോർ 4×4 ജിംനിയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ നിർമിച്ച് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്. ഇതോടെ ഫ്രോങ്സിന് ശേഷം ഏറ്റവും കുടുതൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സുസുക്കി വാഹനവും ജിംനിയായി മാറി. ജൂലൈ 2023 മുതൽ സെപ്റ്റംബർ 2025 വരെയുള്ള കാലയളവിൽ ഒരു ലക്ഷം യൂണിറ്റുകൾ ജപ്പാൻ അടക്കം 100 […]
Read more

ബസും ട്രക്കും ഉള്‍പ്പെടെ 20 വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ് ചെയ്യാം; ഹൈവേകളില്‍ അതിവേഗ ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നു

തൃശ്ശൂര്‍: ഒരേസമയം ട്രക്ക്, ബസ് ഉള്‍പ്പെടെയുള്ള 20 വാഹനങ്ങള്‍ അതിവേഗം ചാര്‍ജ് ചെയ്യാവുന്നവിധം സംസ്ഥാനത്ത് 12 വൈദ്യുതി ഹബ്ബുകള്‍ വരുന്നു. ഹൈവേകള്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഘനവ്യവസായ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായി നിശ്ചയിച്ചിരിക്കുന്നത് കെഎസ്ഇബിയെയാണ്. ചാര്‍ജിങ് സ്റ്റേഷനുകളുടെ വികസനത്തിന് 155 കോടി രൂപയുടെ പദ്ധതിയാണ് കെഎസ്ഇബി സമര്‍പ്പിച്ചിട്ടുള്ളത്. 130 അത്യാധുനിക ചാര്‍ജിങ് സ്റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. നൂറ് ശതമാനം കേന്ദ്ര സഹായധനം ലഭ്യമാക്കുന്ന പദ്ധതിയില്‍ ആദ്യ പരിഗണന വൈദ്യുതി […]
Read more

കൊച്ചിയിൽ എയർഹോൺ നിയന്ത്രണവുമായി എംവിഡി

കൊച്ചി: കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർഹോൺ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ മൊട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുക്കുകയാണ്. രാവിലെ മുതൽ ആരംഭിച്ച വിപുലമായ പരിശോധനയിൽ, ജില്ലയിലെ അന്തർസംസ്ഥാന വാഹനങ്ങളടക്കം പരിശോധിച്ചു . നിരവധി ബസ്സുകളിലെയും മറ്റ് വാഹനങ്ങളിലെയും എയർഹോൺ പിടിച്ചെടുത്തു. പിടിച്ചെടുത്ത എയർഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. എയർഹോണുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ പ്രത്യേക പരിശോധനകൾ നടത്തുകയും, പിടിച്ചെടുത്ത എയർഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽ തകര്‍ക്കുകയും ചെയ്യേണ്ടതാണ് എന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix