Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചരിത്രം കുറിച്ച് മാരുതി സുസുക്കി; ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ജിംനികൾ വിവിധ രാജ്യങ്ങളിലേയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം ജിംനികൾ കയറ്റി അയച്ച് ചരിത്രം കുറിച്ച് മാരുതി സുസുക്കി. ഇന്ത്യൻ വിപണിയില്‍ 2023 ൽ പുറത്തിറങ്ങിയ അഞ്ച് ഡോർ 4×4 ജിംനിയുടെ ഒരു ലക്ഷം യൂണിറ്റുകളാണ് ഇന്ത്യയിൽ നിർമിച്ച് വിവിധ രാജ്യങ്ങളിലേയ്ക്ക് കയറ്റി അയച്ചത്. ഇതോടെ ഫ്രോങ്സിന് ശേഷം ഏറ്റവും കുടുതൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സുസുക്കി വാഹനവും ജിംനിയായി മാറി.

ജൂലൈ 2023 മുതൽ സെപ്റ്റംബർ 2025 വരെയുള്ള കാലയളവിൽ ഒരു ലക്ഷം യൂണിറ്റുകൾ ജപ്പാൻ അടക്കം 100 രാജ്യങ്ങളിലെക്ക് കയറ്റി അയച്ചപ്പോൾ ജിംനിയുടെ 27812 യൂണിറ്റുകളാണ് ഇന്ത്യയിൽ മാത്രം വിറ്റത്. ജിംനി നോമാഡ് എന്ന പേരിൽ ജപ്പാനീസ് വിപണിയിൽ ജനുവരിയിൽ പുറത്തിറങ്ങിയ വാഹനത്തിന് ഇതിനകം തന്നെ 50000 ബുക്കിങ്ങുകൾ ലഭിച്ചു. ജപ്പാനിൽ കൂടാതെ മെക്സിക്കോ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലെ തുടങ്ങിയ രാജ്യങ്ങളിലാണ് ജിംനി ഏറ്റവും അധികം വിൽക്കുന്നത്.

സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ട് ജിംനിയ്ക്ക്. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ്. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിന് 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സുമുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബേസും. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസ്ഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ.

Recent News

Advertisement
WhiteswanTV Footer