Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

35 കാരി ജീവനൊടുക്കി; സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം. ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കാൻ പോലും അനുവദിക്കാതെ അമ്മായിയമ്മ. സമ്മർദ്ദം താങ്ങാനായില്ല, ജീവനൊടുക്കി 35കാരി. ബെംഗളൂരുവിലാണ് സംഭവം. ഡെല്ലിൽ ജീവനക്കാരിയായിരുന്ന 35കാരിയായ സുഷമയാണ് ജീവനൊടുക്കിയത്. പുനീത് കുമാറുമായി അഞ്ച് വർഷം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നാല് വയസുള്ള മകനും ദമ്പതികൾക്കുണ്ട്. എന്നാൽ പുനീത് കുമാറിന്റെ അമ്മ കൽപന നിസാര കാര്യങ്ങൾക്ക് അടക്കം യുവതിയെ അപമാനിക്കുക പതിവായിരുന്നു. ചൊവ്വാഴ്ച ഭക്ഷണം ഉണ്ടാക്കുന്നതിനേ ചൊല്ലി ഇരുവർക്കുമിടയിൽ വാക്കു തർക്കമുണ്ടായി. 35കാരി ഭക്ഷണം ഉണ്ടാക്കേണ്ടന്ന് അമ്മായിയമ്മ […]
Read more

ബെംഗളൂരുവിലെ വീട്ടിൽ അഴുകിയനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: വാടകവീടിനുള്ളിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ലിവിങ്ടുഗദർ പങ്കാളിയെ കസ്റ്റഡിയിലെടുത്തു. ഹാസൻ സ്വദേശി മോഹൻ കൃഷ്ണയെയാണ് (29) ബെംഗളൂരു മഞ്ജുനാഥ നഗറിലെ വിജയലക്ഷ്മി ലേ ഔട്ടിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കൈകാലുകൾ കെട്ടിയ നിലയിലാണ് ജീർണിച്ചു തുടങ്ങിയ മൃതദേഹം കണ്ടെടുത്തത്. മോഹൻ കൃഷ്ണയ്ക്ക് ഒപ്പം താമസിച്ചിരുന്ന ഉർവശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യാ ഭർത്താക്കാന്മാരെന്ന് പറഞ്ഞ് രണ്ട് മാസം മുമ്പാണ് ഇരുവരും വീട് വാടകയ്‌ക്കെടുത്തത്. കഴിഞ്ഞ ദിവസം വീട്ടുടമ നാഗരാജ് ഇവിടെ എത്തിയിരുന്നുവെങ്കിലും വാതിൽ പൂട്ടിയ നിലയിൽ […]
Read more

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി ഇതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. കർണാടക ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിളിച്ചുചേർത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർദേശം മുന്നോട്ടുവെച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിസിമാരുടെ അഭിപ്രായം തേടി. ഓസ്ട്രേലിയ പോലുള്ള പല രാജ്യങ്ങളും നേരത്തേ തന്നെ കുട്ടികളെ സോഷ്യൽ മീഡിയയിൽ […]
Read more

ബെംഗളൂരുവിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് കുത്തിക്കൊന്നു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷണത്തിനിടെ അയൽവാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. അസുഖബാധിതനായി വീൽ ചെയറിൽ കഴിയുകയായിരുന്ന ഭർത്താവിന്റെ മുന്നിൽവെച്ചാണ് അയൽവാസിയായ യുവാവ് വീട്ടമ്മയെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ ഇയാളെ പോലീസ് പിടികൂടി. ശോഭ (69) ആണ് കൊല്ലപ്പെട്ടത്. 12 വർഷമായി അസുഖബാധിനായി കഴിയുന്ന ഭർത്താവിനെ പരിചരിച്ചുവരികയായിരുന്നു ശോഭ. ഇവർക്ക് മക്കളില്ല. തൊട്ടയൽപക്കത്താണ് 36-കാരനായ ശിവകുമാർ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ കുടിവെള്ളം ചോദിച്ചാണ് ഇയാൾ ശോഭയുടെ വീട്ടിൽ എത്തിയത്. വെള്ളം […]
Read more

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം പോകുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ ബൈക്ക് യോഗേശ്വരിയെ ഇടിച്ചിടുകയായിരുന്നു. ബെംഗളൂരുവിലെ വ്യാപാര കേന്ദ്രമായ രാജാജിനഗറിലെ ഡോ. രാജ്കുമാർ റോഡിലാണ് ദാരുണമായ അപകടം സംഭവിച്ചത്.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്ക് വന്നിടിച്ച് യോഗേശ്വരി റോഡിലേക്ക് തെറിച്ചുവീഴുന്നതും, ഇടിയുടെ ആഘാതത്തിൽ […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി യുവാക്കളടക്കം നിരവധി പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലയാളികൾ ഉൾപ്പെടെ 5 പേർ പിടിയിലായതാണ് വിവരം. ചോക്കലേറ്റ്, ലെയ്സ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി. മലയാളികളായ അജ്മൽ, മജീദ് എന്നിവർ തായ്‍ലൻഡിൽ നിന്നെത്തിച്ച 5 കോടിയുടെ ഹൈഡ്രോ കഞ്ചാവുമായി പിടിയിലായി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിലും ലഹരിവേട്ട നടന്നു. 30 കിലോ കഞ്ചാവുമായി മലയാളിയായ ആനന്ദ് പിടിയിലായി. രണ്ട് വിദേശികളും പിടിയിലായിട്ടുണ്ട്. സെനഗൽ സ്വദേശിയാണ് ബെംഗളൂരുവിനടുത്ത് ഹെബ്ബഗോഡിയിൽ […]
Read more

പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചു വൻ കവർച്ച; തോക്കിൻമുനയിൽ നിർത്തി 20 ലക്ഷവും അരക്കിലോ സ്വർണ്ണവും കവർന്നു

ബെംഗളൂരൂ: കർണാടകയിൽ പട്ടാപകൽ പോലീസെന്ന വ്യാജേന എത്തിയ സംഘം റിയൽ എസ്റ്റേറ്റ് വ്യാവസായിയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയും അരക്കിലോ സ്വർണ്ണാഭരണങ്ങളും കവർന്നു.  തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഹോംബലേഗൗഡയും മറ്റും വീട്ടിലുണ്ടായിരുന്ന സമയത്താണ് നാലംഗ സംഘം അതിക്രമിച്ചു കയറിയത്. പോലീസ് യൂണിഫോമിലെത്തിയ നാലുപേരാണ് യെലഹങ്ക സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയത്. പ്രദേശത് ഒരു കുറ്റകൃത്യം നടന്നതായും വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉള്ളിൽ കടന്നത്. പ്രവേശിച്ച ഉടൻ പ്രതികൾ […]
Read more

ടാക്സിയില്‍ കുഞ്ഞിനെ മറന്നുവെച്ചു; മിന്നല്‍ നീക്കത്തിലൂടെ കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി ബെംഗളൂരു പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ടാക്സിയില്‍ ഉറങ്ങിപ്പോയ നാലുവയസ്സുകാരനെ പോലീസ് ഇടപെടലിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. ഫെബ്രുവരി 14-നായിരുന്നു സംഭവം. യാത്ര കഴിഞ്ഞ് അപ്പാര്‍ട്ട്മെന്റിലെത്തിയ ദമ്പതിമാര്‍, കുട്ടി കൂടെയുണ്ടെന്ന ധാരണയില്‍ ടാക്സിയില്‍ നിന്നിറങ്ങി. എന്നാല്‍ പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന മകന്‍ കാറിലുണ്ടെന്ന കാര്യം അവര്‍ ശ്രദ്ധിച്ചില്ല. ഉടന്‍തന്നെ ഡ്രൈവര്‍ വണ്ടിയുമായി പോവുകയും ചെയ്തു. കുറച്ചു സമയത്തിന് ശേഷം മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ പരിഭ്രാന്തരായി ‘നമ്മ 112’ (Namma 112) ഹെല്‍പ്പ്ലൈനില്‍ വിവരമറിയിച്ചു. സന്ദേശം ലഭിച്ച് വെറും രണ്ട് മിനിറ്റിനുള്ളില്‍ […]
Read more

ബംഗളുരുവിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ച് അപകടം

ബംഗളൂരു: കർണാടകയിലെ ഹോസ്‌കോട്ടെയിൽ കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം. കാർ യാത്രികരായ ആറുപേരും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഹോസ്‌കോട്ടെ-ദാബസ്‌പേട്ട് ദേശീയപാതയിലെ എം സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ കാർ ആദ്യം ബൈക്കിനെ ഇടിക്കുകയും തുടർന്ന് ചരക്കുലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ചരക്കുലോറി തലകീഴായി മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഉന്നത ഉദ്യോഗസ്ഥർ അപകട സ്ഥലം സന്ദർശിച്ചു. മരിച്ചവർ കോലാർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് […]
Read more

സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ല: എസ്ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയ സംഭവത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ തെളിവില്ലെന്ന് പ്രത്യേക എസ്ഐടി. ഉദ്യോഗസ്ഥർ റോയിയെ സമ്മർദ്ദത്തിൽ ആക്കിയതിന് തെളിവില്ല. ജീവനൊടുക്കിയ ദിവസം റോയിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നും അന്വേഷണ സംഘം പറയുന്നു. റോയിയെ അലട്ടിയത് മറ്റെന്തോ പ്രശ്‌ന‌മാണെന്നാണ് എസ്ഐടിയുടെ നിഗമനം. റോയ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയത് എന്തിനാണെന്നും പരിശോധിക്കുന്നുണ്ട്. പരിശോധനയുടെ പേരിൽ സി ജെ റോയിയെ ആദായ നികുതി ഉദ്യോഗസ്ഥർ വിഷമിപ്പിച്ചിട്ടില്ലെന്ന് നേരത്തെ മാനേജിംഗ് ഡയറക്‌ടർ […]
Read more

Recent News

Advertisement
WhiteswanTV Footer