Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം തകർന്നുവീണു. റെഡ് ബേർഡ് ഏവിയേഷനുടേതായ വിമാനം വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിലാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റനും പൈലറ്റിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അപകടസ്ഥലത്ത് നിന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കലബുറഗിയിൽ […]
Read more

റോയിയുടെ മരണം; വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. വൻതോതിലുള്ള ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളിലേക്കാണ് നിലവിൽ അന്വേഷണത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുന്നതിനായി റോയിയുടെ ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള നടപടികൾ അന്വേഷണസംഘം ആരംഭിച്ചു. ഇതോടൊപ്പം, റോയിയുടെ ബാങ്ക് അക്കൗണ്ടുകളിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി […]
Read more

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി.ജെ. റോയ് ആത്മഹത്യ ചെയ്യാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നെന്ന സംശയം ശക്തമാകുന്നു. ഒമ്പത് പേജുകളടങ്ങിയ ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായാണ് വിവരം. ജനുവരി 31-ന് സഹോദരനെ റോയ് വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ചതിന് ശേഷമാണെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു റോയ് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ വീണ്ടും […]
Read more

റോയ് സി ജെയുടെ ആത്മഹത്യ: അന്വേഷണ ചുമതല കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ പ്രമുഖ വ്യവസായിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. റോയ് സി ജെയുടെ ആത്മഹത്യയില്‍ അന്വേഷണചുമതല കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘത്തിന്. ബംഗളൂരുവിലെ ബൗറിങ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബംഗളൂരുവില്‍ തന്നെയാകും സംസ്‌കാരം. സംഭവത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ജീവനക്കാരുടേയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടേയും മൊഴി രേഖപ്പെടുത്തും. ഡിസിപിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുക. റോയ്യുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയയ്ക്കും. മരണകാരണം ആത്മഹത്യ […]
Read more

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി; ഇഡി റെയ്ഡിനിടെ ആത്മഹത്യ

ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമയായ സി ജെ റോയ് ജീവനൊടുക്കി. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിലെ ഓഫീസിൽവെച്ചായിരുന്നു ആത്മഹത്യ. സി ജെ റോയി സ്വയം വെടിവച്ചു മരിച്ചതായാണ് വിവരം. സംഭവത്തിന് പിന്നാലെ തന്നെ റോയിയെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഓഫീസിനുള്ളിലെ തന്റെ മുറിയിൽ വെച്ച് റോയി സ്വന്തം തോക്കുപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
Read more

ബംഗളുരുവിൽ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം

ബെം​ഗളൂരു: ബെം​ഗളൂരുവിൽ യുവതിക്ക് നേരെ വളർത്തുനായയുടെ ആക്രമണം. പ്രഭാത സവാരിക്കെതിരെ ഇറങ്ങിയ യുവതിയെ നായ ആക്രമിക്കുകയായിരുന്നു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലായിരുന്നു സംഭവം. മുഖത്തും തലയിലും കൈകളിലും കാലിലും പരിക്കേറ്റ യുവതി ചികിത്സയിലാണ്. ഇവരെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വളർത്തു നായയുടെ ഉടമയ്ക്കെതിരെ യുവതിയുടെ ഭർത്താവ് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ടീച്ചേഴ്സ് കോളനിയിലെ അമരേഷ് റെഡ്ഡിക്കെതിരെ പൊലീസ് കേസെടുത്തു.
Read more

“എ പ്രഗനന്റ് വിഡോ” ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍

ബെംഗളൂരു: പതിനേഴാമത് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ സിനിമ മത്സരവിഭാഗത്തില്‍ ഉണ്ണി കെ ആര്‍ സംവിധാനം ചെയ്ത “എ പ്രഗനന്റ് വിഡോ” തിരഞ്ഞെടുക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകനായ രാജേഷ് തില്ലങ്കേരിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ട്വിങ്കിള്‍ ജോബി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ‘എ പ്രഗ്‌നന്റ് വിഡോ’ ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്‍ഭിണിയായ വിധവ തന്റെ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥയാണ് പറയുന്നത്. വ്യാസചിത്രയുടെ ബാനറില്‍ ഡോ പ്രഹ്ലാദ് വടക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ സാംലാല്‍ പി തോമസ്. […]
Read more

വിദ്യാർഥിയ്ക്ക് നേരെ ക്രൂര മർദ്ദനം;ചൈൽഡ് ലൈന് റിപ്പോർട്ട് നൽകും

എറണാകുളം: എറണാകുളം പൈങ്ങോട്ടൂരിൽ വിദ്യാർഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. സഹവിദ്യാർഥികളാണ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ചത്. നാല് പേര്‍ ചേർന്നാണ് മറ്റൊരു വിദ്യാർഥിയെ അതിക്രൂരമായി മർദ്ദനത്തിനിരയാക്കിയതെന്നാണ് വിവരം.ക‍ഴിഞ്ഞ 14ന് ആണ് സംഭവം. ക്രൂരമായി മര്‍ദ്ദനമേറ്റതിന് പിന്നാലെ പൊത്താനിക്കാട് പൊലീസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അടക്കം മൊഴി എടുത്തിരുന്ന പോലീസ്.സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ചൈൽഡ് ലൈന് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
Read more

ബെംഗളൂരുവിൽ ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം

ബെംഗളൂരു: ബെംഗളൂരുവിൽ ഡെലിവറി ജീവനക്കാരാണ് ആക്രമണം. ഹെൽമറ്റ് കൊണ്ട് യുവാവിനെ അടിച്ച് പരിക്കേൽപിച്ചു. മഹാദേവപുര മെയിൻ റോഡിലായിരുന്നു സംഭവം. ബൈക്കിൽ എത്തിയ രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയത്. ഇവരുടെ ബൈക്കിൽ ഡെലിവറി ഏജന്റിന്റെ ബൈക്ക് തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ശ്രമിച്ച നാട്ടുകാരെയും യുവാക്കൾ ആക്രമിക്കുകയായിരുന്നു. ഇതോടെ നാട്ടുകാർ ഇരു യുവാക്കളെയും കയ്യേറ്റം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിന് പിന്നാലെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ജഗത് (28), ധർമ (20) എന്നിവരാണ് പിടിയിലായത്.
Read more

കർണാടകയിൽ വീണ്ടും ബുൾഡോസർ; ദരിദ്രർ താമസിക്കുന്ന 20 ലേറെ വീടുകൾ പൊളിച്ചുനീക്കി

ബെംഗളൂരു: കർണാടകയിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ നോട്ടീസ് നൽകാതെ പൊളിച്ചു. ബി.ഡി.എ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും നാല് ബുൾഡോസർ യന്ത്രങ്ങളുമായി രാവിലെ 7 മണിക്ക് സ്ഥലത്ത് എത്തി പൊളിക്കൽ നടത്തുകയായിരുന്നു. കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ് ലഭിച്ചുവെന്ന് താമസക്കാരോട് അറിയിച്ചു. ബിഡിഎയുടെ ഭൂമിയിലാണ് വീടുകൾ സ്ഥിതിചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബിഡിഎ കമ്മീഷണർ പി. മണിവണ്ണൻ പ്രഥമദൃഷ്ട്യാ വീഴ്ച സംഭവിച്ചതായി അംഗീകരിച്ചു. താമസക്കാർക്ക് നോട്ടീസ് നൽകിയതിന്റെ രേഖകൾ ഒന്നുമില്ലെന്ന് അദ്ദേഹം […]
Read more

Recent News

Advertisement
WhiteswanTV Footer