Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ഹോം ഗാർഡിനെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

ബംഗളുരു: കർണാകടകയിൽ ഹോം ​ഗാർഡിനെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ. കടം വാങ്ങിയ പണം തിരികെ നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി. കർണാടകയിലെ കൊപ്പൽ ജില്ലയിലാണ് സംഭവം. നവംബർ 16ന് സുഹൃത്തായ ലക്ഷ്മണൻ കടം വാങ്ങിയ അയ്യായിരം രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് 37കാരിയായ ഹോം ​ഗാർഡിനെ വിളിച്ചുവരുത്തുകയായിരുന്നു. ഭർത്താവിനോട് ഡ്യൂട്ടിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് കുസ്താഗിയിലെത്തിയ യുവതിയെ ലക്ഷ്മണൻ ബൈക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. […]
Read more

നടിയെ പീ‍ഡിപ്പിച്ചെന്ന പരാതിയിൽ സിനിമാ നിർമാതാവ് അരവിന്ദ് വെങ്കിടേഷ് റെഡ്ഡി അറസ്റ്റിൽ

ബംഗളൂരു: നടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ സിനിമാ നിർമ്മാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റിന്റെ ഉടമ അരവിന്ദ് വെങ്കിടേഷ് റെഡ്ഡിയാണ് ബംഗളൂരുവിൽ പോലീസ് അറസ്റ്റ് ചെയ്തത്. നടിയും മോഡലുമായ യുവതിയുടെ പരാതി പ്രകാരം, സൗഹൃദം സ്ഥാപിച്ചതിന് ശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് ആരോപണം. നിർമാതാവ് മോ‍ർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, അദ്ദേഹത്തിന്റെ സമ്മർദ്ദം മൂലം താൻ ആത്മഹത്യയക്ക് ശ്രമിചെന്നും, നിർമാതാവ് തന്റെ നീക്കങ്ങൾ പിന്തുടർന്ന് കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. ശ്രീലങ്കയിൽ നിന്ന് ബംഗളൂരുവിൽ എത്തിയപ്പോഴാണ് അറസ്റ്റ് […]
Read more

രാജ്യം പദ്മശ്രീ നൽകി ആദരിച്ച വൃക്ഷ മാതാവ് അന്തരിച്ചു

ബംഗളൂരു: പരിസ്ഥിതി പ്രവർത്തകയായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.2019 ൽ രാജ്യം പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിൽ ജനിച്ച സാലുമരദ തിമ്മക്ക ഹുലിക്കൽ ഗ്രാമത്തിലെ ചിക്കയ്യയെയാണ് വിവാഹം കഴിച്ചത്. ഇവർക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ അവർ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളർത്തുകയുമായിരുന്നു. […]
Read more

റോഡിന് സൈഡ് കൊടുത്തില്ല; ദമ്പതികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ദമ്പതിമാരെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 26 ന് സദാശിവനഗർ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുണ്ടായ വാഹനാപകട കേസാണ് പൊലീസ് ഇപ്പോൾ കൊലപാതക ശ്രമ കേസായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഫ്രീ ലെഫ്റ്റ് ഇല്ലാത്ത സിഗ്നലിൽ കാറിന് മുന്നിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട ത‍‍‍ർക്കമാണ് പിന്നീട് കൊലപാതക ശ്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് […]
Read more

നടൻ ഉപേന്ദ്രയുടെ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്തയാൾ അറസ്റ്റിലായി. ബിഹാർ സ്വദേശി വികാസ് കുമാറാണ് അറസ്റ്റിലായത്. ഉപേന്ദ്രയുടെ നമ്പർ ഉപയോഗിച്ചു പ്രതി ഒട്ടേറെ ആളുകൾക്കു വാട്സാപ്പിൽ പണം ആവശ്യപ്പെട്ടു സന്ദേശം അയച്ചതായി പൊലീസ് പറഞ്ഞു. സെപ്റ്റംബറിലാണ് ഉപേന്ദ്ര സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. ഓൺലൈനിൽ ഓർഡർ ചെയ്ത സാധനം ലഭിക്കാൻ അജ്ഞാത നമ്പറിൽ നിന്നു വന്ന കോഡ് ടൈപ്പ് ചെയ്തപ്പോഴാണു ഫോൺ ഹാക്ക് ചെയ്തത് എന്നാണ് വിവരം.
Read more

ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികതിക്രമം; പ്രതിയെ തല്ലിച്ചതച്ച് നാട്ടുകാർ

ബെംഗളൂരു: ആടുഗോഡി എം.ആർ. നഗരിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ലൈംഗികതിക്രമം. സംഭവത്തിൽ അസം സ്വദേശിയായ വിഘ്നേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലുകൾക്ക് ചലനശേഷിയില്ലാത്തതും സംസാരിക്കാനാകാത്തതുമായ യുവതിയെ ലക്ഷ്യമിട്ട് പ്രതി ക്രൂരത കാട്ടിയതായാണ് വിവരം. നവംബർ ഒമ്പതിന് വീട്ടിലെ മറ്റു അംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് അടച്ച നിലയിലായിരുന്നെങ്കിലും പ്രതി വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി യുവതിയെ ബലാത്സംഗം ചെയ്തു. ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ ബന്ധുക്കൾ വാതിൽ […]
Read more

മലയാളി യുവാവ് ബംഗളുരുവിൽ മരിച്ച സംഭവം; ഒപ്പം താമസിച്ച യുവതിക്കെതിരെ കേസ്

ബംഗളൂരു: തിരുവനന്തപുരം സ്വദേശിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളുടെ പേരിൽ കേസെടുത്ത് പൊലീസ്. എടത്തറ ആർത്തശേരി ക്ഷേത്രത്തിന് സമീപം കളഭം വീട്ടിൽ സിപി വിഷ്‌ണു (39) ആണ് മരിച്ചത്. ബംഗളൂരുവിലെ യെല്ലനഹള്ളിയിൽ റേഡിയന്റ് ഷൈൻ അപ്പാർട്ട്‌മെന്റിലാണ് വിഷ്‌ണു താമസിച്ചിരുന്നത്. സ്വകാര്യ കമ്പനികളിൽ ജോലി ചെയ്‌തിരുന്ന സൂര്യാ കുമാരി (38), ജ്യോതി (38) എന്നീ യുവതികളോടൊപ്പം അപ്പാർട്ട്‌മെന്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്‌ച പുലർച്ചെ വിഷ്‌ണുവിനെ ഫ്ലാറ്റിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ച […]
Read more

യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ൦; രണ്ട് മലയാളി യുവതിക്കെതിരെ കേസ്

ബെംഗളൂരു: തിരുവനന്തപുരം സ്വദേശിയെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ച രണ്ട് മലയാളി യുവതികൾക്കെതിരെ കേസ്. https://whiteswantvnews.com/alumni-association-lends-helping-hand-to-voluntary-organization/ തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി ക്ഷേത്രത്തിനു സമീപം കളഭം വീട്ടില്‍ സി.പി. വിഷ്ണു (39) ആണ് മരിച്ചത്. ബെംഗളൂരുവിലെ യെല്ലനഹള്ളിയില്‍ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. സ്വകാര്യ കമ്പനികളില്‍ ജോലിചെയ്തുവരുന്ന സൂര്യാ കുമാര്‍, ജ്യോതി എന്നിവരോടൊപ്പം അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റ് പങ്കിട്ടാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ വിഷ്ണുവിനെ ഫ്‌ളാറ്റിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതായി യുവതികളിലൊരാള്‍ ഫോണില്‍ […]
Read more

വിമാനത്താവളത്തിലെ നിസ്കാരം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി

ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുസ്‌ലിം മതസ്ഥര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബിജെപി. വിമാനത്താവളത്തിനു മുന്നില്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് കര്‍ണാടക ബിജെപി വക്താവ് വിജയ് പ്രസാദ് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയവര്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ […]
Read more

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രണ്ടുപേർ അറസ്റ്റിൽ

ബംഗളൂരു: അഞ്ചു ദിവസം പ്രായമായ നവജാത ശിശുവിനെ സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. സമയോചിതമായി ഇടപെട്ട് കുഞ്ഞിനെ രക്ഷപ്പെടുത്തി ബന്ധു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സർക്കാർ ആശുപത്രിയാലാണ് സംഭവം. ബംഗളൂരു ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവം നടന്ന ഉടൻ തന്നെ, ആശുപത്രി ജീവനക്കാരെ അറിയിക്കുകയും തുടർന്ന് പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അസ്മ ബാനുവും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തട്ടിക്കൊണ്ടുപോകൽ ശ്രമം നടന്നത്. അസ്മയുമായി സൗഹൃദത്തിലായ ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer