നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; യുവതികൾ അറസ്റ്റിൽ
ബംഗളൂരു: നഗരത്തിലെ സർക്കാർ ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ബന്ധു ഇടപെട്ട് തടഞ്ഞുനിർത്തി ആശുപത്രി അധികൃതരെ അറിയിച്ചു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിയ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയനഗർ സ്വദേശി അസ്മ ബാനുവിന്റെ 5 ദിവസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ജനറൽ വാർഡിലെത്തിയ പ്രതികൾ അസ്മയുമായി സൗഹൃദത്തിലായി. പിന്നീട് അസ്മ ശുചിമുറിയിൽ പോയപ്പോൾ റാഫിയ കുഞ്ഞിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഈ സമയം അസ്മയുടെ സഹോദരി സിമ്രാൻ […]
Read more