Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊള്ള നിരക്കുകളില്ല; ബെംഗളൂരു–എറണാകുളം വന്ദേഭാരത് നിരക്കുകൾ ഇങ്ങനെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: മലയാളി സമൂഹം ഒരു കൊല്ലത്തിലേറെയായി കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സർവീസ് നവംബർ 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചെങ്കിലും ഓൺലൈൻ റിസർവേഷൻ തുടങ്ങിയിട്ടില്ല.

ഇന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഉദ്ഘാടന ട്രെയിൻ വൈകിട്ട് 5.50നു കെഎസ്ആർ സ്റ്റേഷനിലെത്തും. കർണാടക കേരള ട്രാവലേഴ്സ് ഫോറം, ബാംഗ്ലൂർ കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കെആർ പുരം, കെഎസ്ആർ സ്റ്റേഷനുകളിൽ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

വാരാന്ത്യങ്ങളിലും ഉത്സവസീസണുകളിലും സ്വകാര്യ ബസുകളിൽ മൂന്നിരട്ടിവരെ അധിക നിരക്ക് നൽകി യാത്ര ചെയ്ത് മടുത്ത ബെംഗളൂരു മലയാളികൾക്ക് ഇതിന്റെ പാതി പണം കൊടുത്ത് വന്ദേഭാരതിൽ യാത്ര ചെയ്യാം. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) 1095 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസർവേഷൻ ചാർജ്, 5% ജിഎസ്ടി എന്നിവ ഒഴികെയുള്ളതാണിത്. കഴിഞ്ഞ കൊല്ലം ഒരു മാസക്കാലം ഇതേ റൂട്ടിൽ ഓടിയ വന്ദേഭാരത് സ്പെഷൽ ട്രെയിനിൽ ചെയർകാറിൽ 1465 രൂപയും എക്സിക്യുട്ടീവ് ചെയർകാറിൽ 2945 രൂപയുമായിരുന്നു. 638 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റ് കൊണ്ടെത്തുന്ന വന്ദേഭാരതിന് 9 സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.

Recent News

Advertisement
WhiteswanTV Footer