Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

പാചകവാത പ്രതിസന്ധി; ഹോട്ടൽ ഉടമ തൂങ്ങിമരിച്ചു

ബെംഗളൂരു: പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടൽ ഉടമ തൂങ്ങിയ മരിച്ചു. ഹുക്കേരി സ്വദേശി രാമു ഹല്ലൂരി ആണ് മരിച്ചത്. ബെളഗാവി ജില്ലയിലെ ഹുക്കേരി ടൗണിലെ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള ‘ഹനുമാന്റെ’ ഹോട്ടൽ രാമുവിന്റെ ഉടമസ്ഥതയിലായിരുന്നു. ഹോട്ടലിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് രാമുവിനെ കണ്ടെത്തിയത്. വാണിജ്യ പാചകവാതക സിലിൻഡറുകളുടെ കുറവാണ് ഹോട്ടലിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിന് കാരണമായത്. ഇതോടെ ഹോട്ടൽ വാടകയും വായ്പയുടെ അടവുകളും പൂർണ്ണമായി ചുമത്താനാകാതെ രാമു കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപെട്ടിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
Read more

സൗജന്യ ഓട്ടോറിക്ഷ വിതരണം തുടങ്ങി; ബെംഗളൂരു സർക്കാർ

ബെംഗളൂരു: ഉപജീവനമാർഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള സർക്കാരിന്റെ സൗജന്യ ഓട്ടോറിക്ഷ വിതരണം തുടങ്ങി. സർക്കാർ, ബി.പി.എ.സി. ഐ.ടി. ബിസിനസ് കൺസൾട്ടിങ് സ്ഥാപനമായ സി.ജി.ഐ. എന്നിവരുമായി ചേർന്ന് സംഘടിപ്പിച്ച ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് ആദ്യഘട്ടത്തിൽ 20 ഇലക്ട്രിക് ഓട്ടോറിക്ഷകൾ സൗജന്യമായി കൈമാറിയത്. ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി 500-ലധികം സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യമായി പരിശീലനം നൽകുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക് വാഹനം കൈമാറും. കഴിഞ്ഞ മാസമാണ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. […]
Read more

റീല്‍സ് എടുക്കാന്‍ അച്ഛനെ ചാക്കിലാക്കി കൊറിയര്‍ ചെയ്യാന്‍ ശ്രമം

ബെംഗളുരു: സോഷ്യല്‍ മീഡിയയില്‍ റീച്ച് കൂട്ടാന്‍ ഒരു പെണ്‍കുട്ടി ചെയ്ത കടന്ന കൈയ്യാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ബെംഗളൂരുവിലെ വ്യാലിക്കാവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വന്തം പിതാവിനെ ഒരു വലിയ ചാക്കിലാക്കി കൊറിയര്‍ അയക്കാന്‍ ശ്രമിച്ച യുവതിയെയും കുടുംബത്തെയും പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു. യുവതി, ഭര്‍ത്താവ്, അമ്മായിയമ്മ, ഭര്‍തൃസഹോദരന്‍ എന്നിവരാണ് വലിയൊരു പാര്‍സലുമായി കൊറിയര്‍ സര്‍വീസ് ഓഫീസില്‍ എത്തിയത്. പാര്‍സലിനുള്ളില്‍ എന്താണെന്ന് ജീവനക്കാര്‍ ചോദിച്ചെങ്കിലും ഇവര്‍ കൃത്യമായ മറുപടി കൊടുത്തില്ല. സംശയം തോന്നിയ ജീവനക്കാര്‍ ചാക്ക് […]
Read more

കര്‍ണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പൊലീസുകാർ മരിച്ചു. റിസർവ് പൊലീസ് ഇൻസ്‌പെക്ടർമാരായ മഞ്ജുനാഥ്, അംബരീഷ്, സച്ചിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഈശ്വർ, മഹന്തേഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച കാർ ചെല്ലക്കരയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ബംഗളുരുവിൽ നിന്ന് നിന്ന് ബെല്ലാരയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന സ്ഥലത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
Read more

കർണാടകയിലെ സ്‌കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസുകാരൻ സഹപാഠിയെ അടിച്ചുകൊന്നു

ബെംഗളൂരു: ബെല്ലാരി ജില്ലയിലെ ഗുരുകുല റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച ശേഷം വിദ്യാർഥികൾ ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥി ഇരുമ്പുവടിയുമായി ഡോർമിറ്ററിയിൽ കയറി എട്ടോളം വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളിലൊരാൾ മരിച്ചു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാർഥികളെ ആക്രമിച്ചതിന് […]
Read more

ബെംഗളൂരുവിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോളൊഴിച്ച് തീകൊളുത്തി; പ്രതി പിടിയിൽ

ബെംഗളൂരു: തരബനഹള്ളിയിൽ യുവതിയെയും മാതാപിതാക്കളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ഡുരംഗ അലിയാസ് ചന്ദ്രുവിനെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരും ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺസുഹൃത്തായ സുമലതയെയും അവളുടെ മാതാപിതാക്കളെയുമാണ് ചന്ദ്രു ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സുമലതയും ചന്ദ്രുവും അടുത്ത ബന്ധത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതിനിടെ മറ്റൊരു യുവതിയുമായി ചന്ദ്രു ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് സുമലത ചോദ്യം ചെയ്തതോടെയാണ് തർക്കം ഉണ്ടായതെന്നാണ് പറയുന്നത്. ഈ […]
Read more

സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു: കർണാടകയിൽ സഹപാഠിയുടെ ആക്രമണത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. ബെല്ലാരി ഗുരുകുൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഹേമന്ത് ആണ് മരിച്ചത്. ഇരുമ്പുവടി കൊണ്ടുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന വിദ്യാർത്ഥികളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ഹോസ്റ്റൽ വാ‍ർഡനെയും വിദ്യാർത്ഥി ആക്രമിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട വിദ്യാർത്ഥിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണ കാരണം.
Read more

ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി രണ്ടരലക്ഷം രൂപ കവർന്നു; പ്രതി പിടിയിൽ

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തി രണ്ടരലക്ഷം രൂപ കവർന്ന കേസിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. കർണാടകയിലെ ചിക്കമഗളൂരു ജില്ലയിലെ ബിരൂർ സ്വദേശി പുട്ടരാജുവിനെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തായ ബിരൂർ സ്വദേശി ഷാഫിയെ പോലീസ് പിടികൂടിയത്. സ്വർണലേലത്തിൽ വിലകുറച്ച് ആഭരണങ്ങൾ ലഭിക്കാമെന്ന് പറഞ്ഞാണ് ഷാഫി പുട്ടരാജുവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്. ലേലത്തിൽ പങ്കെടുക്കാൻ രണ്ടരലക്ഷം രൂപയുമായി പുട്ടരാജു ഫെബ്രുവരി 19-ന് രാവിലെ 11 മണിയോടെ ഷാഫിക്കൊപ്പം ബൈക്കിൽ പുറപ്പെട്ടു. എന്നാൽ ഇയാളെ ഹൊന്നവള്ളിയിലെ വനമേഖലയിലേക്ക് കൊണ്ടുപോയ ഷാഫി കത്തികൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി പണം […]
Read more

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിന് ഭർത്താവ് വഴക്കിട്ടു; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലിയുണ്ടായ കുടുംബ തർക്കത്തിന് പിന്നാലെ യുവതി ജീവനൊടുക്കി. ബെംഗളൂരു സ്വദേശി രംഗസ്വാമിയുടെ ഭാര്യ കാവ്യ (27)യാണ് കളനാശിനി കഴിച്ച് മരിച്ചത്. വ്യാഴാഴ്ച വീട്ടിൽ വിളമ്പിയ ഭക്ഷണവുമായി ബന്ധപ്പെട്ടാണ് കാവ്യയും ഭർത്താവ് രംഗസ്വാമിയും തമ്മിൽ തർക്കമുണ്ടായത്. മൂന്ന് ദിവസം മുൻപ് പാകം ചെയ്ത സാമ്പാർ ഭക്ഷണത്തിനൊപ്പം വിളമ്പിയതിനെച്ചൊല്ലി രംഗസ്വാമി കാവ്യയുമായി വഴക്കുണ്ടാക്കിയതായാണ് പോലീസ് പറയുന്നത്. വഴക്കിനിടെ ഇയാൾ കാവ്യയെ രൂക്ഷമായി ശാസിക്കുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായും ആരോപണമുണ്ട്. തർക്കത്തിന് പിന്നാലെ വീട്ടിൽ കാർഷിക […]
Read more

കർണാടകയില്‍ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്; നിയന്ത്രണം പ്രഖ്യാപിച്ചത് സിദ്ധരാമയ്യ

ബെംഗളൂരു: കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചു. 16 വയസിന് താഴെയുള്ള കുട്ടികളെയാണ് പുതിയ നിയന്ത്രണങ്ങൾ ബാധിക്കുക. സംസ്ഥാന ബജറ്റ് അവതരണത്തിനിടെയാണ് ഈ നിർണായക തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുകയും അവരെ വീണ്ടും വായനയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നതാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗം കൂടുന്നതിലൂടെ കുട്ടികളിൽ ഉണ്ടാകുന്ന പ്രതികൂല സ്വാധീനങ്ങൾ കുറയ്ക്കാനാണ് സർക്കാർ നടപടി. പുതിയ തീരുമാനപ്രകാരം, 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ […]
Read more

Recent News

Advertisement
WhiteswanTV Footer