Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Bengaluru

മകൾ തൂങ്ങി മരിച്ചത് അമ്മ ബന്ധുക്കളെ അറിയിച്ചത് രാത്രി 10 മണിക്ക്; തനുശ്രീയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരു: പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. ഹെബ്ബാളിലെ മനോരായണപാളയ സ്വദേശിനിയായ തനുശ്രീ (17) യെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതൃവീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയായിരുന്നു. ഈ വൈകിപ്പിക്കൽ സംശയം വർധിപ്പിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പി.യു.സി പരീക്ഷയിൽ പരാജയപ്പെട്ടതിനാലാണ് […]
Read more

ബെംഗളൂരുവിൽ ഞെട്ടിക്കുന്ന കൊലപാതകം; കാമുകിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്

ബെംഗളൂരു: കാമുകിയുടെ ഭർത്താവുമായി ബന്ധം സ്ഥാപിച്ചു, സൗഹൃദം നടിച്ച് ബാറിലെത്തിച്ചതിന് പിന്നാലെ കൊലപാതകം. 42കാരനായ സുനിൽ നായക് ആണ് കൊല്ലപ്പെട്ടത്. സൗഹൃദം നടിച്ച് ബാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ബാറിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ബസുദേവ് മാലിക് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുനിലിന്റെ ഭാര്യയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. മാർച്ച് 26-നാണ് കൊലപാതകം […]
Read more

ക്ഷമ വേണം സമയമെടുക്കും; സഞ്ജുവിനെ പിന്തുണച്ച് ചെന്നൈ പരിശീലകൻ

ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബിയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണ് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 251 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 43 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്. വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ […]
Read more

വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് പീഡനം; യുവ വ്യവസായി അറസ്റ്റിൽ

ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക്മെയിൽ ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ യുവ വ്യവസായി അറസ്റ്റിൽ. ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ താമസിക്കുന്ന 36കാരനായ കൃപലാനിയെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഉദ്യോഗസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതി-കയറ്റുമതി ബിസിനസ് നടത്തുന്ന ആളാണ് കൃപലാനി. കസ്റ്റംസ് […]
Read more

ഭുവനേശ്വര്‍ കുമാര്‍; 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസർ

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമായി ഭുവനേശ്വർ കുമാർ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വർ ഈ നേട്ടത്തിലെത്തിയത്. 192 മത്സരങ്ങളില്‍ നിന്നാണ് ഭുവി 200 വിക്കറ്റ് തികച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 191 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ സുനില്‍ നരെയ്നാണ് ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത്. പേസ് ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ, […]
Read more

ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ചെന്നൈയ്‌ക്കെതിരെ മുപ്പത്തിയാറാം മത്സരത്തിന് ഇറങ്ങിയ കോലിക്ക് ആകെ 1174 റണ്‍സായി. 18 പന്തില്‍ 28 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 36 കളിയില്‍ 1161 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. […]
Read more

ചേട്ടൻ വീണ്ടും നിരാശപ്പെടുത്തി; ചെന്നൈയ്ക്ക് തോൽവി

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ലോകകപ്പിലെ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റായി വലിയ പ്രതീക്ഷയുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസൺ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. സഞ്ജുവില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ചെന്നൈയുടെ ചേട്ടനില്‍ നിന്നുണ്ടായത്. 251 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദും സഞ്ജുവും ചേര്‍ന്ന് വെടിക്കെട്ട് തുടക്കം നല്‍കുമെന്നായിരുന്നു ആരാധകരയുടെ പ്രതീക്ഷ. റുതുരാജ് സിക്സ് അടിച്ചു തുടങ്ങിയെങ്കിലും […]
Read more

കുടകിൽ കാണാതായ ശരണ്യക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും

ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസ് (36)യെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 2-ാം തീയതി ഉച്ചയ്ക്കു ശേഷമാണ് യുവതിയെ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനായിരുന്നു യാത്ര. ഏപ്രിൽ 2-ന് രാവിലെ 8:15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യം ഉള്ളതിനാൽ മറ്റ് 10 […]
Read more

സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയ സലൂൺ ഉടമയ്ക്ക് ക്രൂര മർദ്ദനം

ബെംഗളൂരു: സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന നടത്തിയെന്നാരോപിച്ച് സലൂൺ ഉടമയെ ക്രൂരമായി മർദ്ദിച്ചു. ബെംഗളൂരു ആവലഹള്ളിയിലെ സ്കിൻ ഷൈൻ ഫാമിലി സലൂണിലാണ് സംഭവം. ബ്യൂട്ടീഷ്യനായ സുഷമയോട് സലൂൺ ഉടമ മോഹൻ കുമാർ പ്രണയാഭ്യർത്ഥന നടത്തിയതായി ആരോപണം ഉയർന്നിരുന്നു. ഇത് സുഷമ നിരസിച്ചതിനെ തുടർന്ന് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതോടെ പ്രശ്നങ്ങൾ രൂക്ഷമായി. തുടർന്ന് സുഷമയുടെ ഭർത്താവും കൂട്ടരും സലൂണിലെത്തി മോഹൻ കുമാറിനെ മർദ്ദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മോഹന്റെ ഭാര്യ ശ്രീജയെയും ആക്രമിച്ചതായി പരാതിയുണ്ട്. സലൂണിലുണ്ടായിരുന്നവർ ഇടപെട്ടെങ്കിലും അക്രമികൾ […]
Read more

സാമ്പത്തിക പ്രതിസന്ധി; വിഡിയോ ചിത്രീകരിച്ചശേഷം 3പേരുടെ കഴുത്തറുത്ത് യുവാവ്

ബെംഗളൂരു: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ മരിച്ചു. ആശ (55), മകൾ വർഷിത (34) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. വർഷിതയുടെ സഹോദരൻ മോഹൻ ഗൗഡ (32), മകൻ മായങ്ക് (11) എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മോഹൻ ഗൗഡ തന്റെ അമ്മയുടെയും സഹോദരിയുടെയും അനന്തരവന്റെയും കഴുത്തറുത്ത ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് പ്രാഥമിക വിവരം. കടക്കെണിയാണ് ഇതിന് പിന്നിലെന്ന സൂചന നൽകുന്ന വീഡിയോ കുടുംബം മുൻകൂട്ടി റെക്കോർഡ് ചെയ്ത് […]
Read more

Recent News

Advertisement
WhiteswanTV Footer