Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

പുനലൂരിൽ കോൺഗ്രസ് ‘കൈ’ വിട്ടില്ല : സഞ്ജയ് ഖാൻ പിന്മാറി

​കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ പുനലൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് സഞ്ജയ് ഖാൻ പിന്മാറി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ നിർണ്ണായക ചർച്ചകൾക്കൊടുവിലാണ് പാർട്ടി നേതൃത്വത്തിന് ആശ്വാസം പകർന്നു കൊണ്ട് സഞ്ജയ് ഖാൻ തന്റെ നിലപാട് തിരുത്തിയത്.​സീറ്റ് മുസ്ലീം ലീഗിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സഞ്ജയ് ഖാന്റെ വിമത നീക്കം. ഇന്ന് രാവിലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൈക്കമാൻഡ് പ്രതിനിധിയായ കെ.സി. വേണുഗോപാൽ നേരിട്ട് ഇടപെട്ട് ചില ഉറപ്പുകൾ നൽകിയതോടെ പ്രതിഷേധം […]
Read more

സീറ്റ് ബുക്ക് ചെയ്തവരെ മറന്നു : 40 കിലോമീറ്റർ തിരിച്ചോടി കെഎസ്ആർടിസി സ്വിഫ്റ്റ്

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ പോയതിനെത്തുടർന്ന് കിലോമീറ്ററുകൾ തിരിച്ചോടി യാത്രക്കാരെ കയറ്റി. തൃശൂർ – തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കാത്തുനിന്നവരെ കയറ്റാതെ പോയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സിനിമാക്കഥയെ വെല്ലുന്ന നാടകീയമായ ഈ സംഭവം നടന്നത്. ​ഏഴ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരിൽ നിന്നും ഈ ബസിൽ സീറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ നിശ്ചിത സമയം കഴിഞ്ഞിട്ടും ബസ് എത്താതിരുന്നതിനെ തുടർന്ന് യാത്രക്കാർ ഡിപ്പോയിൽ അന്വേഷിച്ചപ്പോഴാണ് […]
Read more

സിപിഎമ്മിൽ നിന്ന് വന്നപ്പോൾ നരകത്തിൽ നിന്ന് രക്ഷപ്പെട്ട അവസ്ഥ : കാരാട്ട് റസാഖ്

മലപ്പുറം : ​ഇടതുപക്ഷ ബന്ധം ഉപേക്ഷിച്ച് മുസ്ലിം ലീഗിൽ തിരിച്ചെത്തിയ മുൻ എം.എൽ.എ കാരാട്ട് റസാഖ് സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. സി.പി.എമ്മിൽ നിന്ന് പുറത്തുവന്നപ്പോൾ നരകത്തിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണെന്നും, ലീഗ് മെമ്പർഷിപ്പ് സ്വീകരിച്ചപ്പോൾ സ്വർഗ്ഗത്തിലെത്തിയ സുഖമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്ത് വർഷവും പത്തൊൻപത് ദിവസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താൻ ലീഗിലേക്ക് മടങ്ങിയെത്തുന്നതെന്ന് റസാഖ് ഓർമ്മിപ്പിച്ചു. സി.പി.എമ്മിനകത്ത് വർഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കാൻ കഴിയാത്ത […]
Read more

പാലാ പിടിക്കാൻ തന്ത്രങ്ങളുമായി മുന്നണികൾ : വികസനവും രാഷ്ട്രീയ മാറ്റങ്ങളും ചർച്ചയാകുന്നു

പാലാ:കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ സവിശേഷമായ സ്ഥാനമുള്ള പാലാ നിയമസഭാ മണ്ഡലം ഇത്തവണയും ഒരു കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. കുടിയേറ്റ കർഷകരുടെയും ക്രിസ്ത്യൻ വിഭാഗങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനായി 1960-കളിൽ രൂപംകൊണ്ട കേരള കോൺഗ്രസിന്റെ രാഷ്ട്രീയത്തറവാടായി അറിയപ്പെടുന്ന ഈ മണ്ണിൽ, ഇന്ന് മുന്നണികൾ തമ്മിലുള്ള പോരാട്ടം വികസന നേട്ടങ്ങളെയും രാഷ്ട്രീയ മാറ്റങ്ങളെയും മുൻനിർത്തിയാണ്. 1965 മുതൽ 2019 വരെ തുടർച്ചയായി 13 തവണ കെ.എം. മാണി പ്രതിനിധീകരിച്ച ഈ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് മാണി സി. കാപ്പൻ […]
Read more

തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് : ഡിഎംകെ സഖ്യത്തിൽ 3 സീറ്റുകൾ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ

​ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ നയിക്കുന്ന സഖ്യത്തിന്റെ ഭാഗമായി മത്സരിക്കാൻ എസ്.ഡി.പി.ഐ മൂന്ന് സീറ്റുകൾ ആവശ്യപ്പെട്ടു. പാർട്ടി സംസ്ഥാന പ്രസിഡന്റ് നെല്ലെ മുബാറക്കാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡിഎംകെയുമായി രണ്ടാംഘട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും മണ്ഡലങ്ങളുടെ കാര്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ചെറുകക്ഷികളിൽ നിന്ന് വ്യത്യസ്തമായി, ഡിഎംകെയുടെ ‘ഉദയസൂര്യൻ’ ചിഹ്നത്തിൽ തന്നെ മത്സരിക്കാൻ എസ്.ഡി.പി.ഐ എക്സിക്യൂട്ടീവ് കമ്മിറ്റി സ്വമേധയാ തീരുമാനമെടുത്തതായി മുബാറക് പറഞ്ഞു. ചിഹ്നത്തിന്റെ കാര്യത്തിൽ ഡിഎംകെ യാതൊരുവിധ സമ്മർദ്ദവും […]
Read more

കോൺഗ്രസിൽ ജനാധിപത്യം മരിച്ചു, വാഴുന്നത് തമ്പ്രാൻ ഭരണം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അന്തകനായി കെ.സി. വേണുഗോപാൽ മാറിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും നുസൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെയും ഡൽഹിയിലെയും പാർട്ടി സംവിധാനങ്ങളെ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി വേണുഗോപാൽ പണയപ്പെടുത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ​മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ […]
Read more

ബ്ബ സൂപ്പറാണ് ട്ടോ!” : വോട്ട് ചോദിച്ച് മകൾ; സോഷ്യൽ മീഡിയയിൽ തരംഗമായി ഫൈസൽ ബാബുവിന്റെ പ്രചാരണം

​​കോഴിക്കോട്: ​​കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫൈസൽ ബാബുവിനായി വോട്ട് തേടി മകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ ഗൗരവമില്ലാതെ, തികച്ചും നിഷ്കളങ്കമായ രീതിയിലുള്ള മകളുടെ വോട്ടഭ്യർത്ഥന വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ​”യുഡിഎഫ് ഉണ്ട്, എൽഡിഎഫ് ഉണ്ട്, എന്തൊക്കെയോ ഉണ്ട്… എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണയില്ല,” എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എന്നാൽ തന്റെ ഉപ്പയെക്കുറിച്ച് മകൾക്ക് കൃത്യമായ ധാരണയുണ്ട്. “ബ്ബ എന്ന് പറയുന്ന അഡ്വ. […]
Read more

വി. ജോയിയുടെയും പി. രാജീവിന്റെയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

തിരുവനന്തപുരം/കൊച്ചി: വർക്കലയിലെയും കളമശ്ശേരിയിലെയും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. വർക്കലയിൽ സ്ഥാനാർത്ഥി വി. ജോയിയുടെ ഇരുപത്തിയഞ്ചോളം ഫ്ലക്സുകളും കൊടിമരങ്ങളുമാണ് തകർത്തത്. വെട്ടൂർ ചുവടുതാങ്ങി, റാത്തിക്കൽ ജംഗ്ഷനുകളിലെ ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തിൽ വർക്കല പൊലീസിൽ പരാതി നൽകി.​സമാനമായ രീതിയിൽ കളമശ്ശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി. രാജീവിന്റെ പ്രചാരണ ബോർഡുകളും വലിച്ചുകീറി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകളാണ് നശിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് എൽഡിഎഫ് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. […]
Read more

10 സീറ്റുകളിൽ സിപിഎം-ബിജെപി ഡീൽ , പാലക്കാട് ബിജെപിയെ സഹായിക്കാൻ ദുർബല സ്ഥാനാർത്ഥി’: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ 10 നിയമസഭാ സീറ്റുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കാനായി സിപിഎം ദുർബലരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ധാരണയുള്ള മണ്ഡലങ്ങൾ ഏതൊക്കെയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ​ബിജെപിയുമായി അവിഹിതബന്ധം ഉണ്ടാക്കിയത് സിപിഎമ്മാണെന്നും, ചിലയിടങ്ങളിൽ സിപിഎമ്മിനെ സഹായിക്കാൻ ട്വന്റി-20 ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ടെന്നും സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇരട്ടച്ചങ്കൻ’ അല്ലെന്നും മറിച്ച് 90 ഡിഗ്രി വളഞ്ഞുനിൽക്കുന്ന വ്യക്തിയാണെന്നും […]
Read more

സണ്ണി എം. കപിക്കാടിനെതിരായ വിവാദ പരാമർശം: ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അജയ് തറയിൽ

തിരുവനന്തപുരം: പ്രമുഖ ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഫേസ്ബുക്കിൽ ഉന്നയിച്ച വിവാദ പരാമർശങ്ങൾ പിൻവലിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അജയ് തറയിൽ. വ്യാപകമായ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് നടപടി. ​സണ്ണി എം. കപിക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിത്വം ലക്ഷ്യം വച്ച് ‘മലക്കം മറിയുകയാണെന്ന്’ ആരോപിച്ചായിരുന്നു അജയ് തറയിലിന്റെ കുറിപ്പ്. സണ്ണി എം. കപിക്കാട് ജോലി ലഭിക്കുന്നതിനായി മതം മാറിയ ആളാണെന്നും, ഇത്തരമൊരാളെ സംവരണ സീറ്റിൽ മത്സരിപ്പിക്കുന്നത് നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അജയ് തറയിൽ പോസ്റ്റിൽ പറഞ്ഞിരുന്നു. സണ്ണി […]
Read more

Recent News

Advertisement
WhiteswanTV Footer