സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Breaking News

തമിഴ്നാട്ടിൽ ആദ്യ സൂചനകളിൽ ഡിഎംകെ, ആദ്യ റൌണ്ടിൽ പിന്നിലായി കെ അണ്ണാമലൈ

ചെന്നൈ: ആദ്യ സൂചനകളുടെ അടിസ്ഥാനത്തിൽ 39 സീറ്റുകളുള്ള തമിഴ്നാട്ടിൽ 38 സീറ്റുകളിലും ലീഡ് ചെയ്ത് ഇന്ത്യ സഖ്യം. ആദ്യ റൌണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ എൻഡിഎ സഖ്യത്തിന് ധർമപുരിയിൽ മാത്രമാണ് ലീഡ് ചെയ്യാനായിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സൈറ്റിൽ ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ 13 സീറ്റുകളിൽ ഡിഎംകെയും 6 സീറ്റിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി 2 സീറ്റുകളിലും സിപിഐ ഒരു സീറ്റിലും എംഡിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ബിജെപി […]
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;കേരളത്തില്‍ യൂഡിഎഫ് തരംഗം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് തരംഗം.എല്‍ഡിഎഫ് 2 സീറ്റില്‍ മാത്രം ലീഡ്.എന്‍ഡിഎ 1 സീറ്റില്‍ മാത്രം മുന്നേറ്റം നടത്തുന്നു. ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയും എന്‍ഡിഎയും ഇഞ്ചോടിച്ച്.എക്‌സിറ്റ് പോള്‍ ഫലങ്ങളെ കാറ്റില്‍ പറത്തുന്ന ഫലങ്ങള്‍ പുറത്തു വരുന്നു.എന്‍ഡിഎ 262,ഇന്ത്യ മുന്നണി 270 എന്നിങ്ങനെയാണ് ഫലങ്ങള്‍ പുറത്തു വരുന്നത്.
Read more

തൃശൂരിൽ നടൻ സുരേഷ് ഗോപിക്ക് 15000 ലധികം വോട്ടിന്റെ ലീഡ്

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ സുരേഷ് ഗോപിക്ക് 7634 വോട്ടിന്റെ ലീഡ്. തുടക്കത്തിൽ എൽഡിഎഫും യുഡിഎഫും മാറിമാറി ലീഡ് ചെയ്ത മണ്ഡലത്തിൽ, ഒന്നരമണിക്കൂർ കഴിഞ്ഞപ്പോൾ‌ ബിജെപി ലീഡ് ഉയർത്തുകയായിരുന്നു. സുരേഷ് ഗോപിയുടെ വരവോടെയാണ് മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കാനായില്ലെങ്കിലും 2,93,822 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഐ രണ്ടാം സ്ഥാനത്തായി. പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോയതോടെയാണ് സഹോദരനായ കെ.മുരളീധരൻ വടകര വിട്ട് തൃശൂരിൽ കോൺഗ്രസിനായി മത്സരിക്കാനെത്തിയത്. മുൻമന്ത്രികൂടിയായ സുനിൽകുമാറിനെ […]
Read more

ആദ്യ റൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ; ആറായിരത്തിലേറെ വോട്ടിന് കോൺഗ്രസ് മുന്നിൽ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്.  ഉത്തര്‍പ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും ചേര്‍ന്ന് നടത്തിയ മുന്നേറ്റം അമേഠി മണ്ഡലത്തിലടക്കം ചലനമുണ്ടാക്കിയെന്നാണ് വ്യക്തമാകുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി കിഷോരി ലാൽ ശര്‍മ്മ […]
Read more

ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്

ഡല്‍ഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ആദ്യ മണിക്കൂറുകളില്‍ 17 സീറ്റുകളില്‍ തൃണമൂലും കോണ്‍ഗ്രസും ലീഡ് തുടരുമ്പോള്‍ 16 സീറ്റുകള്‍ നിലനിര്‍ത്തി ബിജെപി തൊട്ടുപിന്നാലെ തന്നെയുണ്ട്. പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബറില്‍ അഭിഷേക് ബാനര്‍ജി മുന്നിലാണ്.നിലവില്‍ രാജ്യത്ത് ഇന്‍ഡ്യ സംഖ്യത്തിനാണ് മുന്നേറ്റം.261 സീറ്റില്‍ ഇന്‍ഡ്യ ലീഡില്‍ നില്‍ക്കുമ്പോള്‍ എന്‍ഡിഎ 234 സീറ്റുകളില്‍ പിന്നാലെയുണ്ട്.തപാല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ്
Read more

ലോക്‌സഭ തെരഞ്ഞെടുപ്പ്;ഇന്ത്യ മുന്നണി മുന്നില്‍

ഡല്‍ഹി:രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ആദ്യ ഘട്ടത്തില്‍ ലീഡ് ചെയ്ത് ഇന്‍ഡ്യ മുന്നണി.267 സീറ്റുകളോടെയാണ് ഇന്‍ഡ്യാ മുന്നണി ലീഡ് ചെയ്യുന്നത്.230 സീറ്റില്‍ എന്‍ഡിഎ തൊട്ടുപിന്നില്‍ തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി നിലവില്‍ വാരണാസിയില്‍ പിന്നിലാണ്. മൂന്നാമൂഴം ലക്ഷ്യമിട്ട് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപിയും മോദി സര്‍ക്കാരിന് അന്ത്യം കുറിക്കാന്‍ ഇന്‍ഡ്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. മോദിക്കെതിരെ 25ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്‍ഡ്യ സഖ്യത്തില്‍ അണിചേര്‍ന്നിരുന്നു. രാജ്യത്തെ 543 മണ്ഡലങ്ങളിലേക്ക് നടന്ന […]
Read more

എറണാകുളത്ത് പോസ്റ്റൽ വോട്ടുകളിൽ ലീഡ് യുഡിഎഫിന്

കോൺ​ഗ്രസിന്റെ കോട്ട എന്നറിയപ്പെടുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫിനാണ് ലീഡ്
Read more

രാജ്യം ആര് ഭരിക്കും, ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം

രാജ്യം അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ചു. പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങി അരമണിക്കൂറിന് ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. പത്തര ലക്ഷം കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ഒന്‍പത് മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കും. 12 മണിയോടെ ജനവിധിയുടെ ഏകദേശ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

ചെലവൂര്‍ വേണു അന്തരിച്ചു

കോഴിക്കോട്:കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനും, ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവര്‍ത്തകനുമായ ചെലവൂര്‍ വേണു അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉമ്മ എന്ന സിനിമക്ക് ചെലവൂര്‍ വേണു എഴുതിയ നിരുപണം ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.പ്രശസ്ത സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Read more

പുതിയ സൈനിക സ്‌കൂള്‍ തുടങ്ങാന്‍ എന്‍എസ്എസ് ഒരുങ്ങുന്നു

സംസ്ഥാനത്ത് പുതിയ അധ്യായന വര്‍ഷം ആരംഭിക്കാനിരിക്കെ പുതിയതായി സൈനിക സ്‌കുള്‍ ആരംഭിക്കാനൊരുങ്ങി എന്‍എസ്എസ്.പട്ടാളച്ചിട്ടയോടെ,രാജ്യത്തിന് അഭിമാനകരമാകുന്ന തരത്തില്‍ പുതിയ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.തിരുവനന്തപുരം കരമന നിറമന്‍കരയിലുളള എന്‍.എസ്.എസിന്റെ തന്നെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന മന്നം മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് സൈനിക സ്‌കുളായി മാറുന്നത്. മിലിട്ടറി സര്‍വ്വീസിലെ അദ്ധ്യാപകര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഇവിടെ ജോലി നല്‍കുന്നു.രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സമുദായ സംഘടന സൈിക സ്‌കൂള്‍ ആരംഭിക്കുന്നത്.ഈ അദ്ധ്യയന വര്‍ഷം […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.