സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് പവന് 73,440 രൂപയും, ഗ്രാമിന് 9,180 രൂപയുമാണ് വില. ഇത് ജൂലൈയിലെ ഉയർന്ന നിരക്കാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ പവന് 73,360 രൂപയും, ഗ്രാമിന് 9,170 രൂപയുമായിരുന്നു നിരക്കുകൾ. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,26,000 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 126 രൂപ, 8 […]
Read more

യെസ് ബാങ്കിന് 59 ശതമാനം വര്‍ധനവോടെ 801 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സ്വകാര്യ മേഖലാ ബാങ്കായ യെസ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ത്രൈമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 59.4 ശതമാനം നേട്ടത്തോടെ 801 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇത് തുടര്‍ച്ചയായ ഏഴാമത്തെ ത്രൈമാസമാണ് അറ്റാദായത്തിന്‍റെ കാര്യത്തില്‍ വര്‍ധനവു രേഖപ്പെടുത്തുന്നത്. ഒന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ലാഭം 53.4 ശതമാനം വാര്‍ഷിക വര്‍ധനവോടെ 1,358 കോടി രൂപയിലും എത്തിയിട്ടുണ്ട്. ബാങ്കിന്‍റെ ആകെ വായ്പകള്‍ 5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,41,024 കോടി രൂപയിലെത്തി. വാണിജ്യ […]
Read more

നിയമ നടപടിക്കൊരുങ്ങുന്നു; 21,500 കോടി നഷ്ടപരിഹാരംതേടി ബൈജൂസ് കോടതിയിലേക്ക്

മുംബൈ: വൻ സാമ്പത്തികപ്രതിസന്ധി നേരിടുന്ന എജുടെക് കമ്പനിയായ ബൈജൂസ് വിദേശ വായ്പാസ്ഥാപനങ്ങള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ വിശ്വാസ്യത തകര്‍ത്തതിനും വ്യവസായം താറുമാറാക്കിയതിനും 250 കോടി ഡോളര്‍ (ഏതാണ്ട് 21,500 കോടി രൂപ) വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗ്ലാസ് ട്രസ്റ്റ്, ആല്‍ഫ തുടങ്ങിയവയ്‌ക്കെതിരേ പരാതി നല്‍കാനാണ് ബൈജൂസ് ഒരുങ്ങുന്നത്. ഇന്ത്യയില്‍ പരാതി നല്‍കിയതായും വിദേശകോടതികളില്‍ പരാതി നല്‍കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും ഇവരുടെ നിയമകാര്യങ്ങള്‍ കൈകാര്യംചെയ്യുന്ന ജെ മൈക്കിള്‍ മക് നട്ടിലെ സീനിയര്‍ ലിറ്റിഗേഷന്‍ അഡൈ്വസര്‍ ലസാരെഫ് […]
Read more

റിലയൻസ് ഇൻഡസ്ട്രീസിന് 26,994 കോടിയുടെ ലാഭം

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ (ക്യു1) 26,994 കോടി രൂപയുടെ അറ്റാദായം നേടി. ആദ്യപാദത്തിൽ കമ്പനി നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണ് ഇത്. മുൻ വർഷം ഇതേ കാലയളവിൽ നേടിയ 15,138 കോടിയെക്കാൾ 78.3 ശതമാനമാണ് വളർച്ച. വരുമാനം 2.36 ലക്ഷം കോടിയിൽനിന്ന് 2.48 കോടി രൂപയായി ഉയർന്നു; 5.26 ശതമാനം വർധന. ആഗോള സാമ്പത്തിക അസ്ഥിരതകൾക്കിടയിലും മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി […]
Read more

സ്വര്‍ണവിലയിൽ വർധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. സ്വർണം ഗ്രാമിന് 9,170 രൂപയും പവന് 73,360 രൂപയുമാണ് ഇന്നത്തെ വിപണി വില. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സ്വര്‍ണവിലയിൽ വർധനവ് ഉണ്ടാകുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് 15 രൂപ ഉയർന്ന്‌ 7,520 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 123 രൂപയിലാണ് കച്ചവടം പുരോഗമിക്കുന്നത്. Content: Gold prices rise; Pawan gains […]
Read more

സ്വര്‍ണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സ്വർണം ഗ്രാമിന് 9,100 രൂപയും പവന് 72,800 രൂപയുമാണ് ഇന്നത്തെ വിപണി വില. 18 കാരറ്റ് സ്വര്‍ണ വിലയിൽ ഇന്ന് ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,465 രൂപയിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് കച്ചവടം നടക്കുന്നത്. Content: Gold prices fall; Pawan drops by Rs 360
Read more

വന്ദേഭാരതിലും തത്സമയ ബുക്കിംഗ്: 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം; കേരളത്തിനും സൗകര്യം

തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകളിൽ തത്സമയ റിസർവേഷൻ ആരംഭിച്ച് ദക്ഷിണ റെയിൽവേ. കേരളത്തിൽ ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാകുന്നത്. സീറ്റ് ഒഴിവുണ്ടെങ്കിൽ ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് 15 മിനിറ്റ് മുൻപുവരെ കറൻ്റ് റിസർവേഷൻ ലഭ്യമാകും. മുൻപ് ആദ്യ സ്റ്റേഷൻ കഴിഞ്ഞാൽ ഇത് സാധ്യമായിരുന്നില്ല. സ്റ്റേഷൻ കൗണ്ടറിൽ നിന്നോ ഓൺലൈനായോ ടിക്കറ്റ് ബുക്ക് ചെയ്യാം. വ്യാഴാഴ്‌ചയാണ് റിസർവേഷൻ മാനദണ്ഡം പരിഷ്‌കരിച്ചത്. ദക്ഷിണ റെയിൽവേയുടെ എട്ട് ട്രെയിനുകളിലാണ് പുതിയ ക്രമീകരണം. ചെന്നൈ-നാഗർകോവിൽ, നാഗർകോവിൽ-ചെന്നൈ, കോയമ്പത്തൂർ-ബെംഗളൂരു, മംഗളൂരു-മഡ്ഗാവ്, […]
Read more

ഇ-കൊമേഴ്സ് സൈറ്റുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം: നിര്‍ണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വ്യാജ ഉല്‍പ്പന്നങ്ങളുടെ വിപണനം തടയുന്നതിനുള്ള നിര്‍ണായക ഉത്തരവുമായി ഡല്‍ഹി ഹൈക്കോടതി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പരാതിയില്‍ ആമസോണ്‍, ഫ്‌ളിപ് കാര്‍ട്ട്, മീഷോ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളോട് റിലയന്‍സ്, ജിയോ ട്രേഡ്മാര്‍ക്കുകള്‍ ദുരുപയോഗം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ജസ്റ്റിസ് സൗരഭ് ബാനര്‍ജി ഉത്തരവിട്ടു. ഉപഭോക്താക്കളുടെ സുരക്ഷയും ബ്രാന്‍ഡുകളുടെ വിശ്വാസ്യതയും ഉറപ്പാക്കുന്നതില്‍ ഈ വിധി ഒരു പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍. തങ്ങളുടെ ട്രേഡ്മാര്‍ക്കുകള്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് […]
Read more

എട്ട് ലക്ഷത്തിലേറെ യുവാക്കളെ ശാക്തീകരിച്ച് ഹിന്ദുജ ഫൗണ്ടേഷന്‍

കൊച്ചി: ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 110 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹിന്ദുജ ഗ്രൂപ്പിന്റെ സാമൂഹ്യ കാരുണ്യ പ്രവര്‍ത്തന വിഭാഗമായ ഹിന്ദുജ ഫൗണ്ടേഷന്‍ വിദ്യാഭ്യാസത്തിലൂടേയും ജീവനോപാധി ലഭ്യമാക്കുന്നതിലൂടേയും യുവാക്കളെ ശാക്തീകരിക്കുന്ന വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ജീവനോപാധിക്കായുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ യുവാക്കളെ ശാക്തീകരിക്കുന്ന പദ്ധതികളിലൂടെ ഒരു ലക്ഷത്തോളം യുവാക്കള്‍ക്കാണ് ഗുണം ലഭിച്ചത്. ഹിന്ദുജ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുമായി സഹകരിച്ചാണ് ഫൗണ്ടേഷന്‍ ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയത്. തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ രംഗത്തെ കഴിവുകള്‍ മെച്ചപ്പെടുത്തല്‍, ആശയ വിനിമയ, തൊഴില്‍ […]
Read more

സ്വർണവിലയിൽ നേരിയ വർധന; പവന് 40 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ വർധനവ്. പവന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 72,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9100 രൂപയെന്നത് 9105 രൂപയായി ഉയര്‍ന്നു. കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് സ്വര്‍ണവില പവന് 1240 രൂപ വര്‍ധിച്ചു. ശേഷം ഇന്നലെ പവന് 360 രൂപ കുറയുകയും ചെയ്തിരുന്നു. ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.