Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

എട്ടുമാസത്തിനിടെ 40 രൂപവരെ കുറഞ്ഞു; വെളിച്ചെണ്ണ വിലയിൽ വൻ ഇടിവ്

കോട്ടയം: കഴിഞ്ഞ രണ്ടുവർഷമായി ഉയർന്ന നിലയിൽ തുടരുന്ന വെളിച്ചെണ്ണയുടെ വിലയിൽ വൻ ഇടിവ്. കഴിഞ്ഞ ദിവസം കിലോഗ്രാമിന് ഏകദേശം 250 രൂപ വരെ കുറഞ്ഞു. 2025-ൽ 500 രൂപവരെ ഉയർന്ന ശേഷമാണ് ഈ ഇടിവ് ഉണ്ടായത്. തേങ്ങയും കൊപ്രയും വിലയും താഴ്ന്നിട്ടുണ്ട്. പച്ചത്തേങ്ങയുടെ വില കിലോഗ്രാമിന് 80 രൂപയിൽ നിന്ന് 42 രൂപയായി കുറഞ്ഞു. ഉണക്കത്തേങ്ങയുടെ വില 52 രൂപയിലേക്ക് ഇടിഞ്ഞു. എട്ടുമാസത്തിനിടെ തേങ്ങവിലയിൽ 36 മുതൽ 40 രൂപവരെ കുറവുണ്ടായി. കൊപ്രയുടെ വിലയും 150 രൂപയ്ക്ക് […]
Read more

അനിൽ അംബാനി ഗ്രൂപ്പിന് വൻ തിരിച്ചടി; 3,034 കോടിയുടെ ആസ്തികൾ കൂടി ഇഡി കണ്ടുകെട്ടി

ന്യൂഡൽഹി: റിലയൻസ് അനിൽ അംബാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ നടന്നുവരുന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി 3,034 കോടി രൂപയുടെ ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഫ്ലാറ്റ്, ഖണ്ഡാലയിലെ ഫാം ഹൗസ്, അഹമ്മദാബാദിലെ ഭൂമി, റിലയൻസ് ഇൻഫ്രായുടെ 7.71 കോടി ഓഹരികൾ എന്നിവയാണ് പുതുതായി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) പുറപ്പെടുവിച്ച പുതിയ ഉത്തരവോടെ, അനിൽ അംബാനി ഗ്രൂപ്പിനെതിരായ കേസുകളിൽ ഇതുവരെ കണ്ടുകെട്ടിയ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഗ്രാമിന് 100 രൂപയാണ് കുറഞ്ഞത്. ഇപ്പോൾ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,925 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,11,400 രൂപയാണ് നിലവിലെ വില. ഇന്ന് രാവിലെ ഇത് 1,12,200 രൂപയായിരുന്നു. ഈ മാസം ഏറ്റവും ഉയർന്ന വില അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 19-നാണ് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; മാറ്റമില്ലാതെ വെള്ളിവില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കൂടി 14,155 രൂപയായി. പവന് 280 രൂപ വർധിച്ച് 1,13,240 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇറാൻ– അമേരിക്ക ചർച്ചകളിൽ ഉണ്ടായ അനിശ്ചിതത്വവും ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട വാർത്തകളും ആഗോള വിപണിയെ ബാധിച്ചു. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ മാറ്റവും ഡോളർ ഇൻഡക്സിലെ ഇടിവും സ്വർണവില ഉയരാൻ കാരണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വില […]
Read more

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് ഒമാനിൽ നിയമസാധുതയില്ല

മസ്കറ്റ് : ക്രിപ്റ്റോകറൻസികളുടെ ഉപയോഗവും ഇടപാടുകളും നിയമാനുസൃതമല്ലെന്ന് വ്യക്തമാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) രംഗത്തെത്തിയിരിക്കുകയാണ്. ഡിജിറ്റൽ കറൻസികൾക്ക് രാജ്യത്ത് നിയമപരമായ അംഗീകാരമില്ലെന്നും ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ വലിയ സാമ്പത്തിക സുരക്ഷാ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും ബാങ്ക് പുറത്തിറക്കിയ പ്രത്യേക അറിയിപ്പിൽ വ്യക്തമാക്കുന്നു. ക്രിപ്റ്റോകറൻസികൾക്ക് സെൻട്രൽ ബാങ്ക് യാതൊരുവിധ ഗ്യാരണ്ടിയും നൽകുന്നില്ലെന്നും ഒമാന്റെ ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയിൽ ഇവയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രസ്താവനയിൽ ആവർത്തിച്ചു പറഞ്ഞു. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ ക്രിപ്റ്റോകറൻസി ഇടപാടുകളെക്കുറിച്ച് […]
Read more

അക്ഷയതൃതീയയില്‍ റെക്കോര്‍ഡ് വില്‍പ്പനയുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അക്ഷയതൃതീയയില്‍ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വില്‍പ്പന കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആഗോള വില്‍പ്പനയില്‍ 53 ശതമാനം വളര്‍ച്ചയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് കൈവരിച്ചത്. അക്ഷയതൃതീയയിലെ ആകെ വിറ്റുവരവ് 2,646 കോടി രൂപയിലെത്തി. ഇതില്‍ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയില്‍ 71 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. അന്താരാഷ്ട്ര വിപണികളില്‍ 22 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. എല്ലാ വിപണികളിലും മലബാര്‍ […]
Read more

സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്; പവന് 1040 രൂപ കുറഞ്ഞു

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളെ തുടർന്ന് കേരളത്തിൽ സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി. പവൻവില 1,040 രൂപ ഇടിഞ്ഞ് 1,12,160 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 31 ഡോളർ കുറഞ്ഞ് 4,674 ഡോളറിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ മൂലം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതാണ് സ്വർണവില ഇടിവിന് പ്രധാന കാരണം. എണ്ണവില ഉയരുന്നത് പണപ്പെരുപ്പം വർധിപ്പിക്കുകയും, അതിനെ നിയന്ത്രിക്കാൻ കേന്ദ്രബാങ്കുകൾ […]
Read more

കടം വീട്ടണോ അതോ നിക്ഷേപിക്കണോ? ലഭിക്കുന്ന പണം എങ്ങനെ ബുദ്ധിപരമായി കൈകാര്യം ചെയ്യാം

അപ്രതീക്ഷിതമായി ലഭിക്കുന്ന ഒരു തുക സാമ്പത്തിക ഭദ്രതയിലേക്കുള്ള വലിയൊരു ചുവടുവെപ്പായി മാറ്റാൻ സാധിക്കും. എന്നാൽ ഭൂരിഭാഗം ആളുകളും നേരിടുന്ന വലിയൊരു ആശയക്കുഴപ്പമാണ് ഈ പണം നിലവിലുള്ള കടങ്ങൾ വീട്ടാൻ ഉപയോഗിക്കണമോ അതോ കൂടുതൽ ആദായം ലക്ഷ്യമിട്ട് നിക്ഷേപിക്കണമോ എന്നത്. ഗണിതശാസ്ത്രപരമായ കണക്കുകളും വ്യക്തിപരമായ മുൻഗണനകളും ഒരുപോലെ സ്വാധീനിക്കുന്ന ഒന്നാണിത്. സാമ്പത്തിക അച്ചടക്കവും വ്യക്തമായ പ്ലാനിംഗും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം അവസരങ്ങളിൽ ശരിയായ തീരുമാനമെടുക്കാൻ സാധിക്കൂ. കയ്യിലുള്ള ലോൺ നേരത്തെ അടച്ചു തീർക്കുന്നത് വഴി നിങ്ങൾ യഥാർത്ഥത്തിൽ ലാഭിക്കുന്നത് […]
Read more

പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ച് ഗോദ്റെജ് ഇന്‍ഡസ്ട്രീസ്; 2031-ഓടെ 5,00,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യം

കൊച്ചി: ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്‍റെ പുതിയ ലക്ഷ്യവും ബ്രാന്‍ഡ് ഐഡന്‍റിറ്റിയും പ്രഖ്യാപിച്ചു. ഗ്രൂപ്പിന്‍റെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഐഡന്‍റിറ്റിയും തന്ത്രവും ലക്ഷ്യങ്ങളും ഏകീകരിക്കുന്ന നിര്‍ണായക ഘട്ടമാണിതെന്ന് കമ്പനി അറിയിച്ചു. 129 വര്‍ഷത്തെ പാരമ്പര്യത്തിന്‍റെ കരുത്തിലും പുതിയ രൂപത്തില്‍ രണ്ട് വര്‍ഷം മാത്രം പ്രായമുള്ള ഒരു ഗ്രൂപ്പിന്‍റെ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്നതാണ് ഈ മാറ്റം. പുതിയ ലക്ഷ്യവും ഐഡന്‍റിറ്റിയും ഗ്രൂപ്പ് എവിടെ നിന്നാണ് ആരംഭിച്ചതെന്നും എവിടേക്കാണ് പോകുന്നതെന്നും വ്യക്തമാക്കുന്നതാണ്. ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങള്‍, കൃഷി, […]
Read more

ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു; പുതിയ ഓഫീസ് പള്ളിമുക്കിൽ

കൊച്ചി: മുപ്പത് വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ ആസ്തി മാനേജ്‌മെന്റ് കമ്പനിയായ ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു. പള്ളിമുക്ക് ചർച്ച് ലാൻഡിങ് റോഡിൽ സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഫ്രാങ്ക്‌ലിൻ ടെംപ്ൾടൺ (ഇന്ത്യ) പ്രസിഡന്റ് അവിനാശ് സത്വലേക്കർ നിർവഹിച്ചു. കേരളത്തിലെ നിക്ഷേപ മേഖലയിലുള്ള വലിയ സാധ്യതകൾ കണക്കിലെടുത്താണ് കൊച്ചിയിൽ ഓഫീസ് ആരംഭിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. നിലവിൽ ഇന്ത്യയിൽ 37 മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലായി 1.18 ലക്ഷം കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer