Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

മീഷോയുടെ നഷ്ടം കുത്തനെ കുറഞ്ഞു; വരുമാനത്തിൽ 47 ശതമാനം വളർച്ച

ബെംഗളൂരു: പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ലിമിറ്റഡിന്റെ നഷ്ടം ഗണ്യമായി കുറഞ്ഞതോടെ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തിൽ ശ്രദ്ധേയമായ മുന്നേറ്റം. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദഫലങ്ങൾ പ്രകാരം പ്രവർത്തന വരുമാനം 47 ശതമാനം വർധിച്ച് 3,531 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,400 കോടി രൂപയായിരുന്നു. കമ്പനിയുടെ ശുദ്ധനഷ്ടം 1,391 കോടി രൂപയിൽ നിന്ന് 166.3 കോടി രൂപയായി കുറഞ്ഞു. അതേസമയം, പലിശയും നികുതിയും കുറയ്ക്കുന്നതിന് മുൻപുള്ള നഷ്ടം 233 കോടിയിൽ നിന്ന് […]
Read more

300 രൂപയിലേക്ക് കുതിച്ച് റബർ വില; തിരിച്ചടിയായി കനത്ത ചൂട്

കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വില വീണ്ടും ഉയരുന്നു. കിലോഗ്രാമിന് 300 രൂപയിലേക്ക് വില എത്താനിടയുണ്ടെന്ന സൂചനയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ കിലോഗ്രാമിന് 279 രൂപയായി ഉയർന്നു. തായ്‌ലൻഡിലും മലേഷ്യയിലും റബർ ഉൽപാദനം കുറഞ്ഞതും ആഗോള വിപണിയിലെ ക്ഷാമവും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമായത്. കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ആർഎസ്എസ് 4ന്റെ വില 252 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് റബറിന്റെ വില […]
Read more

വായ്പ എഴുതിത്തള്ളുമെന്ന സന്ദേശം; തട്ടിപ്പാണ്, വീഴരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബാങ്കിൽ നിന്നും ഇതര സാമ്പത്തിക സ്ഥാപനത്തിൽ നിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളാമെന്ന വ്യാജവാഗ്ദാനങ്ങളുമായി വരുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ജനങ്ങൾക്ക് റിസർവ് ബാങ്കിന്റെ മുന്നറിയിപ്പ്. വിവിധ മാധ്യമങ്ങളിലൂടെയും നേരിട്ടും ഇത്തരം സംഘങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ക്രെഡിറ്റ് സിസ്റ്റത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ അതീവ ഗൗരവത്തോടെയാണ് റിസർവ് ബാങ്ക് കാണുന്നത്. വായ്പ എഴുതിത്തള്ളിയെന്ന വ്യാജേന കടം എഴുതിത്തള്ളൽ സർട്ടിഫിക്കറ്റുകൾ അല്ലെങ്കിൽ സമാനമായ രേഖകൾ നൽകും. സേവന നികുതിയെന്നോ നിയമപരമായ ചെലവുകളെന്നോ പറഞ്ഞ് വലിയ തുകകൾ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 600 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം സ്വർണവില വീണ്ടും ഉയർന്നു. രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വില. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,560 രൂപയായി. ഓൾ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില മെയ് 1ന് ആയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. […]
Read more

45-ാം വയസ്സിൽ കോടീശ്വരനായി വിശ്രമജീവിതം നയിക്കാൻ വഴിയൊരുക്കുന്ന സ്റ്റെപ്പ്-അപ്പ് എസ്‌ഐപി രീതി

ജോലിയിൽ ദീർഘകാലം തുടരാതെ എത്രയും വേഗം വിരമിച്ച് സ്വസ്ഥമായ വിശ്രമജീവിതം ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വർദ്ധിച്ചുവരികയാണ്. ഇത്തരം സാമ്പത്തിക സ്വാതന്ത്ര്യം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിലുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ കേവലം ഒരു നിക്ഷേപം എന്നതിലുപരി അത് എത്രത്തോളം ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നു എന്നതിലാണ് വിജയമിരിക്കുന്നത്. സാധാരണഗതിയിൽ എല്ലാവരും ചെയ്യുന്നതുപോലെ ഒരു നിശ്ചിത തുക വർഷങ്ങളോളം സ്ഥിരമായി നിക്ഷേപിക്കുന്നതിന് പകരം, ഓരോ വർഷവും നിക്ഷേപ തുകയിൽ ചെറിയ വർദ്ധനവ് വരുത്തുന്ന ‘സ്റ്റെപ്പ്-അപ്പ് […]
Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് 360 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,675 രൂപയായി. പവൻ വില 360 രൂപ ഇടിഞ്ഞ് 1,09,400 രൂപയിലെത്തി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചത്. ഇറാൻ-യുഎസ് സംഘർഷത്തെച്ചൊല്ലിയ ആശങ്കകൾ സ്വർണവിലയെ ബാധിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്നതോടെ അമേരിക്കൻ ഡോളറിന്റെ മൂല്യവും വർധിച്ചു. ഇതോടെ മറ്റു കറൻസികളിൽ സ്വർണം വാങ്ങാനുള്ള ചെലവ് കൂടുകയും ആവശ്യകത കുറയുകയും ചെയ്തു. അതാണ് വില ഇടിയാൻ […]
Read more

2026 സാമ്പത്തിക വര്‍ഷം എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പ്രീമിയം വരുമാനം 15904 കോടി രൂപയിലെത്തി

കൊച്ചി: എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ് 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് വിപണിയിലെ പൊതുവായ വളര്‍ച്ചാ നിരക്കിനേക്കാള്‍ 1.6 മടങ്ങ് കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആകെ ഡയറക്ട് പ്രീമിയം 14.5 ശതമാനം വളര്‍ച്ചയോടെ 15,904 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 553 കോടി രൂപയായി ഉയര്‍ന്നു. 2025 സാമ്പത്തിക വര്‍ഷം ഇത് 509 കോടി രൂപയായിരുന്നു. സ്വകാര്യ-സാഹി മേഖലയിലെ വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തെ 6.90 ശതമാനത്തില്‍ നിന്ന് 7.17 ശതമാനമായി വര്‍ധിച്ചു. കമ്പനിയുടെ നഷ്ടാനുപാതം […]
Read more

2026 സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് നേട്ടവുമായി വേദാന്ത

നാലാം പാദത്തിലെ അറ്റാദായം 89 ശതമാനം വര്‍ദ്ധനവോടെ 9352 കോടി രൂപ, സാമ്പത്തിക വര്‍ഷത്തെ അറ്റാദായം 22 ശതമാനം വര്‍ദ്ധനവോടെ 25,096 കോടി രൂപയായും ഉയര്‍ന്നു കൊച്ചി: വേദാന്ത ലിമിറ്റഡ് 2026 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ടു. 2026 മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 89 ശതമാനം വര്‍ദ്ധിച്ച് 9352 കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക വര്‍ഷത്തെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 22 ശതമാനം വര്‍ദ്ധനവോടെ 25,096 […]
Read more

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ ഒറ്റദിവസം മൂന്ന് തവണയായി പവന് 1680 രൂപ വർധിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ 280 രൂപ കുറഞ്ഞ് ഒരു പവന്റെ വില 1,11,720 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,965 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 8 ഡോളർ കുറഞ്ഞ് 4608 ഡോളറിലെത്തി. ഹോർമുസ് കടലിടുക്ക് വിഷയവുമായി ബന്ധപ്പെട്ട ജിയോപൊളിറ്റിക്കൽ ആശങ്കകളും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് വിപണിയെ ബാധിച്ചത്. ഇറാൻ മുന്നോട്ടുവെച്ച ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള […]
Read more

രൂപയുടെ തകർച്ചയും എണ്ണവിലയുടെ കുതിപ്പും; ഇറാൻ യുദ്ധം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉലയ്ക്കുന്നു

ആഗോളതലത്തിൽ ഇറാൻ യുദ്ധം സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ ലോകരാജ്യങ്ങളെ എന്നപോലെ ഇന്ത്യയെയും അതിശക്തമായി പിടിച്ചുലയ്ക്കുകയാണ്. ഓഹരി വിപണി മുതൽ രൂപയുടെ വിനിമയ മൂല്യത്തിൽ വരെ ദൃശ്യമാകുന്ന ഈ തിരിച്ചടി ഇന്നും വിപണികളെ വിടാതെ പിന്തുടരുകയാണ്. വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും നെഗറ്റീവ് സാഹചര്യങ്ങളും നിക്ഷേപകരെ ആശങ്കയുടെ നിഴലിലാക്കി നിർത്തിയിരിക്കുന്നു. യുദ്ധം സൃഷ്ടിച്ച ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ ഇന്ത്യൻ വിപണിയെയും സാമ്പത്തിക അടിത്തറയെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടുവരുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകർച്ചയിലേക്ക് കൂപ്പുകുത്തിയതാണ് ഇന്നത്തെ […]
Read more

Recent News

Advertisement
WhiteswanTV Footer