തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപ കൂടി 14,155 രൂപയായി. പവന് 280 രൂപ വർധിച്ച് 1,13,240 രൂപയിലെത്തി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇറാൻ– അമേരിക്ക ചർച്ചകളിൽ ഉണ്ടായ അനിശ്ചിതത്വവും ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട വാർത്തകളും ആഗോള വിപണിയെ ബാധിച്ചു. ഇതോടെ ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായ മാറ്റവും ഡോളർ ഇൻഡക്സിലെ ഇടിവും സ്വർണവില ഉയരാൻ കാരണമായി.
ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളറിൽ നിന്ന് 106 ഡോളറിലേക്ക് താഴ്ന്നു. അതേസമയം രാജ്യാന്തര സ്വർണവില 4660 ഡോളർ വരെ ഇടിഞ്ഞ ശേഷം വീണ്ടും ഉയർന്ന് 4726 ഡോളറിലെത്തി. കേരള വിപണിയിൽ 18 കാരറ്റ് സ്വർണവും ഉയർന്നു. ഒരു ഗ്രാമിന് 30 രൂപ വർധിച്ച് 11,690 രൂപയായി. മറ്റൊരു നിരക്കുപ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ ഉയർന്ന് 11,630 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 260 രൂപയായി തുടരുന്നു. ആഗോള വിപണിയിലെ ചലനങ്ങൾ വരും ദിവസങ്ങളിലും സ്വർണവിലയെ ബാധിക്കാമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.




