വേനൽക്കാലത്തെ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം പകരാൻ തണുപ്പുള്ള ഒരു മിക്സഡ് ഫ്രൂട്ട് ഷേക്കിനോളം മികച്ചതായി മറ്റൊന്നുമില്ല. ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകങ്ങളും നൽകുന്നതോടൊപ്പം മനസ്സിന് നല്ലൊരു ഉന്മേഷം നൽകാനും ഈ പാനീയത്തിന് കഴിയും.
ആവശ്യമായ സാധനങ്ങൾ
നേന്ത്രപ്പഴം 1 എണ്ണം (നല്ല മധുരവും കൊഴുപ്പും നൽകാൻ).
ആപ്പിൾ 1 ചെറുത് (തൊലി കളഞ്ഞത്).
മാമ്പഴം1 കപ്പ്
പപ്പായ ഒരു ചെറിയ കഷ്ണം
സപ്പോട്ട 2 എണ്ണം
മാതളനാരങ്ങ.
മുന്തിരി വിത്തുകളില്ലാത്ത കറുത്ത മുന്തിരിയോ പച്ച മുന്തിരിയോ (6-7 എണ്ണം).
അവോക്കാഡോ ഒരെണ്ണം
തയ്യാറാക്കുന്ന രീതി
മുറിച്ചു വെച്ച എല്ലാ പഴങ്ങളും (മാതളനാരങ്ങ ഒഴികെ) മിക്സിയുടെ ജാറിലേക്ക് ഇടുക.
പഴങ്ങൾ ധാരാളം ഉള്ളതുകൊണ്ട് സ്വാഭാവിക മധുരം ഉണ്ടാകും. എങ്കിലും വേണമെന്നുണ്ടെങ്കിൽ 3-4 ഈന്തപ്പഴം കുരു കളഞ്ഞ് ചേർക്കുന്നത് പഞ്ചസാരയേക്കാൾ ഗുണം ചെയ്യും.
ഇതിലേക്ക് കുറച്ച് തണുത്ത പാൽ ഒഴിച്ച് നന്നായി ‘സ്മൂത്ത്’ ആയി അടിച്ചെടുക്കുക.
ബാക്കിയുള്ള പാലും ചേർത്ത് ഒന്നുകൂടി അടിച്ച ശേഷം ഗ്ലാസിലേക്ക് ഒഴിക്കാം.




