സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വില കുറഞ്ഞു. പവന് 440 രൂപയാണ് കുറഞ്ഞത്. 71,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില. കഴിഞ്ഞ ആറ് ദിവസംകൊണ്ട് പവന് 2440 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണ്ണ പ്രേമികൾ അഹ്ളാദത്തിലാണ്. ഇന്നലെ 680 രൂപ ഇടിഞ്ഞതോടെ 72,000 ത്തിന് താഴേക്കെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 55 രൂപ കുറഞ്ഞു. ഇന്നത്തെ വില 8930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില […]
Read more

