Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

സ്വർണവിലയിൽ വർധന; പവന് 400 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 91,120 രൂപയിൽ വിലയെത്തി . ​ഗ്രാമിന് 11,390 രൂപയാണ് വില. 50 രൂപയാണ് ​ഗ്രാമിന് വർധിച്ചത്. ഇന്നലെ ഒരു പവൻ സ്വ‍ർണത്തിന് 90,720 രൂപയായിരുന്നു വില. ഒറ്റ ദിവസം കൊണ്ട് പവന് 400 രൂപയാണ് കൂടിയത്. ഈ മാസം ഇതുവരെ സ്വർണ വിലയിൽ 4120 രൂപയുടെ വർധനയുണ്ട്. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 9,365 രൂപയാണ് കേരളത്തിൽ വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 4017 ഡോളറാണ് വില. […]
Read more

വിൽപ്പനയിൽ ആധിപത്യവുമായി ഹ്യുണ്ടായി ക്രെറ്റ

ന്യൂഡൽഹി: രാജ്യത്തെ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റയുടെ ആധിപത്യം. 2025 സെപ്റ്റംബറിൽ, 18,861 യൂണിറ്റ് ക്രെറ്റയാണ് വിറ്റഴിക്കപ്പെട്ടത്. അങ്ങനെ, ടോപ്പ്-10 കാറുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടർന്നു. അതേസമയം, 19% വാർഷിക വളർച്ചയും ലഭിച്ചു. പുതിയ ജിഎസ്ടി 2.0 കാരണം ക്രെറ്റയുടെ വിലയും കുറഞ്ഞു. അതിന്റെ സെഗ്‌മെന്റിൽ, മാരുതി ബ്രെസ, കിയ സെൽറ്റോസ്, ഹോണ്ട എലിവേറ്റ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ മോഡലുകളെ ക്രെറ്റ പിന്നിലാക്കി. ക്രെറ്റയുമായി മത്സരിക്കുന്ന ഈ മോഡലുകളെല്ലാം ടോപ്പ്-10 പട്ടികയിൽ […]
Read more

സ്വർണ്ണവിലയിൽ ഇടിവ്; പവന് 1,360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. പവന് 1,360 രൂപ കുറഞ്ഞ് 89,860 രൂപയായി. ഗ്രാമിന് 170രൂപ കുറഞ്ഞ് 11,210 രൂപയായി. സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. ഒരു മാസത്തിനിടെ പവന് 10000 രൂപയിലധികമാണ് വര്‍ധിച്ചത്. ഇന്നലെ മാത്രം രണ്ടു തവണകളായി 1400 രൂപയാണ് വര്‍ധിച്ചത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ […]
Read more

ലോകം കീഴടക്കി ഇന്ത്യൻ നിർമ്മിത ഐഫോണുകൾ; ആറ് മാസത്തിനുള്ളിൽ 88000 കോടിയുടെ കയറ്റുമതി

ബെംഗളൂരു: ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയിൽ ചരിത്രം സൃഷ്‍ടിച്ച് ആപ്പിള്‍. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസങ്ങളിൽ രാജ്യത്ത് നിന്നുള്ള ഐഫോൺ കയറ്റുമതി 10 ബില്യൺ ഡോളറായ ഏകദേശം 88,700 കോടി രൂപ രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അതേ കാലയളവിലെ 5.71 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 75% വർധനവാണ് ഉണ്ടായിരിക്കുന്നത്. കയറ്റുമതിയിൽ വൻ വർധനവ് രേഖപ്പെടുത്തിയ സെപ്റ്റംബർ മാസത്തിൽ മാത്രം 1.25 ബില്യൺ ഡോളറിന്റെ ഐഫോണുകൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തു. […]
Read more

വനിതാ സംരംഭകർക്ക് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്; കുറഞ്ഞ പലിശയില്‍ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സ്ത്രീസൗഹാർദ്ദ ടൂറിസം വികസനത്തിന്റെ ഭാഗമായി വനിതാ സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി ടൂറിസം വകുപ്പ് നടപ്പിലാക്കും. വനിതാ വികസന കോർപ്പറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പദ്ധതിയി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചര്‍ച്ചകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ മാസം തന്നെ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ടൂർ ഓപ്പറേറ്റർമാർ, ഹോംസ്റ്റേ നടത്തിപ്പുകാർ, ടൂറിസ്റ്റ് […]
Read more

ജോസ് ആലൂക്കാസ് – ഗാർഡൻ വരേലി മിസ്സ് സൗത്ത് ഇന്ത്യ 2025-23 എഡിഷന്‍ ആരംഭിച്ചു; 22 സുന്ദരികള്‍ കൊച്ചിയില്‍ എത്തി

കൊച്ചി: സൗന്ദര്യത്തിന്റെ പരമ്പരാഗത നിര്‍വചനങ്ങളെ പൊളിച്ചെഴുതി മിസ് സൗത്ത് ഇന്ത്യ 2025 മത്സരത്തിന് കൊച്ചിയിൽ തുടക്കമായി. വ്യത്യസ്ത ഘട്ടങ്ങളിലായുള്ള സ്‌ക്രീനിങ്ങിനു ശേഷം ഗ്രാന്‍ഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 24 പേരാണ്. അപേക്ഷ ലഭിച്ച ആയിരത്തിലേറെ പേരില്‍ നിന്ന് ഫൈനലിസ്റ്റുകളായ 22 പേരിലേക്ക് എത്തിയത്.മിസ് സൗത്ത് മുന്‍ റണ്ണറപ്പ് കൂടിയായ അര്‍ച്ചന രവിയാണ് മിസ് സൗത്ത് ഇന്ത്യ 2025 പേജന്റ് ഡയറക്ടര്‍. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലേക്ക് മിസ് സൗത്ത് ഇന്ത്യ മത്സരം മാറണമെന്ന കാഴ്ചപ്പാടിനു തുടക്കമിട്ടതും അര്‍ച്ചന തന്നെയാണ്. ഉയരം, […]
Read more

ജിഎസ്ടി പേയ്‌മെന്റുകള്‍ക്കായി ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഏജന്‍സി ബാങ്കായി അംഗീകരിച്ചു

കൊച്ചി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഡിബിഎസ് ബാങ്ക് ഇന്ത്യയെ ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (GST) പേയ്‌മെന്റുകള്‍ക്കായുള്ള ഏജന്‍സി ബാങ്കായി അംഗീകരിച്ചു. ഇതോടെ ആര്‍ബിഐയുടെ ഈ അംഗീകാരം ലഭിക്കുന്ന ഒരു വിദേശ ബാങ്കിന്റെ ഇന്ത്യയിലെ ഏക പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയായി ഡിബിഎസ് ബാങ്ക് ഇന്ത്യ മാറി. ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എന്റര്‍പ്രൈസുകള്‍ക്കായുള്ള ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമായ ഡിബിഎസ് ഐഡിയല്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം ജിഎസ്ടി പേയ്‌മെന്റുകള്‍ നടത്താന്‍ സൗകര്യമൊരുക്കും. ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഉടന്‍ […]
Read more

പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ഇനി 365 ദിവസവും 5ജി സേവനം നൽകുമെന്ന് ജിയോ

കൊച്ചി: അയ്യപ്പ സംഗമത്തിനു മുന്നോടിയായി ജിയോ 5 ജി സേവനങ്ങൾ ശബരിമലയിൽ ലഭ്യമാക്കുമെന്ന് റിലയൻസ് ജിയോ. പമ്പയിലും നിലയ്ക്കലും മുൻപ് തീർത്ഥാടന സീസണിൽ മാത്രമായിരുന്നു 5 ജി സേവനങ്ങൾ ലഭ്യമായിരുന്നത്. ജിയോ എയർഫൈബർ മുഖേനയുള്ള ബ്രോഡ്ബാൻഡ് സേവനങ്ങളും ഇവിടങ്ങളിൽ ലഭ്യമാകും. ജിയോ മൊബൈൽ സേവങ്ങൾക്ക് 1.1 കോടി ഉപഭോക്താക്കളും ബ്രോഡ്ബാൻഡിന് 5 ലക്ഷത്തിലധികം ഉപഭോക്താക്കളുമാണ് കേരളത്തിൽ ഉള്ളത്.
Read more

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കൂടി. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ദ്ധിച്ച് 10260 രൂപയും പവന് 640 രൂപ വര്‍ദ്ധിച്ച് 82,080 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ്ണവില 3681 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ആണ്. 18,14,9 കാരറ്റുകള്‍ക്കും അനുപാതികമായ വില വര്‍ധന ഉണ്ടായിട്ടുണ്ട്. വെള്ളി വില വര്‍ദ്ധനവും തുടരുകയാണ്. 42.54 ഡോളറിലാണ് അന്താരാഷ്ട്ര വില. 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 20 ലക്ഷം രൂപയില്‍ മുകളിലാണ്. ശനിയാഴ്ച മുതല്‍ നേരിയ […]
Read more

UTI ലാര്‍ജ് ക്യാപ് ഫണ്ടിന്റെ മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നു

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നതായി 2025 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ആഗസ്റ്റ് 31-ന് 25.87 കോടി രൂപയായി വളര്‍ന്നു. 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യ ഇക്വിറ്റി-ഓറിയന്റഡ് ഫണ്ടാണ്. കൂടാതെ നിക്ഷേപകര്‍ക്ക് 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്ന ചരിത്രം ഇതിന് ഉണ്ട്. വലിയ കമ്പനികളില്‍ പ്രധാനമായും നിക്ഷേപം […]
Read more

Recent News

Advertisement
WhiteswanTV Footer