Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

UTI ലാര്‍ജ് ക്യാപ് ഫണ്ടിന്റെ മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികള്‍ 12,948 കോടി രൂപ കടന്നതായി 2025 ആഗസ്റ്റ് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫണ്ട് ആരംഭിച്ചപ്പോള്‍ നിക്ഷേപിച്ച 10 ലക്ഷം രൂപ 2025 ആഗസ്റ്റ് 31-ന് 25.87 കോടി രൂപയായി വളര്‍ന്നു. 1986 ഒക്ടോബറില്‍ ആരംഭിച്ച യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് ഇന്ത്യയിലെ ആദ്യ ഇക്വിറ്റി-ഓറിയന്റഡ് ഫണ്ടാണ്. കൂടാതെ നിക്ഷേപകര്‍ക്ക് 38 വര്‍ഷത്തിലേറെയായി സമ്പത്ത് സൃഷ്ടിക്കുന്ന ചരിത്രം ഇതിന് ഉണ്ട്.

വലിയ കമ്പനികളില്‍ പ്രധാനമായും നിക്ഷേപം ലക്ഷ്യമിട്ടുള്ള ഒരു ഓപ്പണ്‍-എന്‍ഡഡ് ഇക്വിറ്റി സ്‌കീമാണ് യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട്. സ്വന്തം മേഖലകളില്‍ മത്സരാധിഷ്ഠിത മുന്‍ഗണനകളുള്ള കമ്പനികളിലാണ് ഈ ഫണ്ട് പ്രധാനമായും നിക്ഷേപം നടത്തുന്നത്. ഓഹരികള്‍ തിരഞ്ഞെടുക്കുന്നതിന് ‘വിലയില്‍ ന്യായമായ വളര്‍ച്ച’ എന്ന നിക്ഷേപ ശൈലിയാണ് ഇത് പിന്തുടരുന്നത്.
സ്ഥിരമായ വരുമാന വളര്‍ച്ച, ലാഭക്ഷമത, മൂലധനച്ചെലവിനെക്കാള്‍ ഉയര്‍ന്ന വരുമാനം, സ്ഥിരമായ പ്രവര്‍ത്തന പണത്തിന്റെ ഒഴുക്ക് എന്നിവയുള്ള അടിസ്ഥാനപരമായി ശക്തവും നിയന്ത്രിതവുമായ കടബാധ്യതകളുള്ള കമ്പനികളില്‍ നിക്ഷേപിക്കാന്‍ ഫണ്ട് ലക്ഷ്യമിടുന്നു. അത്തരം കമ്പനികള്‍ക്ക് ഭാവി വികസനത്തിനായി അധിക ഫ്രീ ക്യാഷ് ഫ്‌ളോ സൃഷ്ടിക്കാനും നിലവിലുള്ള ഓഹരികളുടെ മൂല്യം കുറയാതെ മുന്നോട്ട് പോകുകയും ചെയ്യാന്‍ കഴിയും.

എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ്, ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്, ഇന്‍ഫോസിസ് ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സ് ലിമിറ്റഡ്, ബജാജ് ഫിനാന്‍സ് ലിമിറ്റഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്, ലാര്‍സെന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആക്‌സിസ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ മുന്‍നിര കമ്പനികള്‍ യുടിഐ ലാര്‍ജ് ക്യാപ് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുന്നു. ഈ പത്ത് സ്റ്റോക്കുകള്‍ പോര്‍ട്ട്‌ഫോളിയോയുടെ ഏകദേശം 48 ശതമാനം വരും.

2025 ഓഗസ്റ്റ് 31-ലെ കണക്കനുസരിച്ച് ഫണ്ട് നിലവില്‍ കണ്‍സ്യൂമര്‍ സര്‍വീസസ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, കണ്‍സ്ട്രക്ഷന്‍, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ കൂടുതല്‍ വിഹിതം നല്‍കിയിരിക്കുന്നത്. ഓയില്‍, ഗ്യാസ് & കണ്‍സ്യൂമബിള്‍ ഫ്യൂവല്‍സ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, പവര്‍, എഫ്എംസിജി, ഓട്ടോമൊബൈല്‍ എന്നിവയില്‍ കുറഞ്ഞ വിഹിതം നല്‍കിയിരിക്കുന്നത്.
ദീര്‍ഘകാലയളവില്‍ മൂലധന വളര്‍ച്ച നേടാനും അല്ലെങ്കില്‍ വരുമാനം വിതരണം ചെയ്യാനും ഫണ്ട് ലക്ഷ്യമിടുന്നു. നിക്ഷേപത്തിനായി ഒരു അച്ചടക്കമുള്ള സമീപനം പിന്തുടരുന്ന ഈ ഫണ്ട് ആരംഭിച്ചതുമുതല്‍ എല്ലാ വര്‍ഷവും വാര്‍ഷിക ലാഭവിഹിതം നല്‍കി വരുന്നു. യുടിഐ ലാര്‍ജ് ക്യാപ് ഫണ്ട് മൊത്തം 4,500 കോടി രൂപയുടെ ലാഭവിഹിതം വിതരണം ചെയ്തിട്ടുണ്ട്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer